Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ രണ്ട് നടിമാരുടെ ദുബായ് യാത്രകൾ എന്തിനെന്ന് അന്വേഷിച്ചാൽ കേസ് തെളിയും';ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസിൻ്റെ വിധി ഇന്ന് പ്രഖ്യാപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പ്രഖ്യാപിക്കുക. കേസിലെ എട്ടാം പ്രതിയായ ദിലീപിൻ്റെ വിധി എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ എത്തിയിട്ടുണ്ടെന്നാണ് അതിജീവിതയുടെ അഭിഭാഷകർ ആവർത്തിക്കുന്നത്. ദിലീപിന് കടുത്ത ശിക്ഷ ലഭിക്കേണ്ട തെളിവുകളാണിതെന്നും അവർ പറയുന്നു. എന്നാൽ ദിലീപ് ശിക്ഷിക്കപ്പെടണമെങ്കിൽ കാക്ക മലന്ന് പറക്കണമെന്ന് പരിഹസിക്കുകയാണ് സംവിധായകനും ദിലീപ് അനുകൂലിയുമായ ശാന്തിവിള ദിനേശ്. അദ്ദേഹത്തിൻ്റെ വാക്കുകളിങ്ങനെ

'മഞ്ജു വാര്യരും ദിലീപും കൂടി ജീവിച്ച ബെഡ്റൂമിൽ ദാമ്പത്യ വിജയം ഇല്ലായിരുന്നു എന്ന് പറഞ്ഞ ഒരു പത്രപ്രവർത്തകൻ ഈ കേരളത്തിലുണ്ട് ,അവരുടെ ദാമ്പത്യ ജീവിതം സുഗമമായിരുന്നില്ല കാരണം ബെഡ്റൂമിൽ ഇയാൾ ഒരു പരാജയമായിരുന്നു എന്ന് പറഞ്ഞ പത്രപ്രവർത്തനം ഉണ്ട്. അങ്ങനെ ദിലീപിനുള്ള ശിക്ഷയൊക്കെ ഒരുപാട് ആയില്ലേ, ഏഴു വർഷം കൊണ്ട് അയാളെ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ കഴിഞ്ഞ മൂന്ന് നാല് ദിവസം കൊണ്ട് ടെ ചാനലുകൾ എന്തെല്ലാം വിധിക്കുന്നു. എനിക്ക് പറയാൻ പേടിയൊന്നുമില്ല ആ മൊട്ട അരുൺ ആ കുട്ടിയുടെ ബന്ധുവാണ്.

santivila-dinesh-dileep

എന്റെ സിനിമയിലെ നായികയായിരുന്നു ആ കുട്ടി, അവൾ എന്റെ നല്ല അനിയത്തി കുട്ടി എന്ന് മാത്രമല്ല അവളുടെ അച്ഛൻ 35 വർഷത്തെ എന്റെ സുഹൃത്തായിരുന്നു. പക്ഷേ ഈ മൊട്ട അരുണിനെ പോലെയുള്ള പത്രപ്രവർത്തകന്മാർ കാണിക്കുന്ന ചെറ്റത്തരം ഉണ്ടല്ലോ. അതായത് ഇയാളെ തൂക്കികൊല്ലണം, ബാക്കി പൾസർ അടക്കമുള്ള മഹാത്മാ ഗാന്ധിയുടെ ശിഷ്യന്മാർ എല്ലാവരും രക്ഷപ്പെട്ടാലും കുഴപ്പമില്ല പക്ഷേ ദിലീപിനെ എങ്ങനെ തകർക്കാം എന്ന് ആലോചിക്കുന്ന ഒരു വലിയ ടീം പത്രപ്രവർത്തന രംഗത്തും സിനിമാ രംഗത്തും ഉണ്ട്. അവരുടെ നെഞ്ചിലെ കല്ല് ഇറങ്ങണമെങ്കിൽ ഇയാളെ തൂക്കികൊല്ലണം അതാണ് പ്രശ്നം.

കേസിൽ ഏഴ് പേരെ അറസ്റ്റ് ചെയ്ത ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞു ഈ കേസുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്തു എന്ന്. അതേ മുഖ്യമന്ത്രിക്ക് അതേ വാ കൊണ്ട് പറയേണ്ടിവന്നു ഒരു സിനിമാ നടനെ ഇങ്ങനെ ഒരു കേസിൽ അറസ്റ്റ് ചെയ്യാൻ ചങ്കുറ്റം കാണിച്ച ഒരാൾ അത് ഞാനാണെന്ന്. ഇത് ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ കയ്യിൽ പെട്ടുപോയതാണ് ദിലീപിന് പറ്റിയ ഏറ്റവും വലിയ ദൗർഭാഗ്യം. കാരണം എല്ലാ തെളിവുകളും ഉണ്ട് സാറെ ഞാൻ അറസ്റ്റ് ചെയ്തോട്ടോ എന്ന് ചോദിച്ചാൽ ഒരു മുഖ്യമന്ത്രിക്ക് അറസ്റ്റ് ചെയ്യരുത് എന്ന് പറയാൻ പറ്റില്ല. അവിടെയാണ് ദിലീപ് വീണുപോയത് എന്നിട്ട് കഴിഞ്ഞ എട്ടു വർഷം തെളിവ് അന്വേഷിച്ചു നടക്കുകയാണ് ദിലീപിനെതിരെ എല്ലാ തെളിവും ഉണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞതാണ് .

അതുകൊണ്ടാണ് ആ പെണ്ണും പിള്ള അവസാനം എത്ര വെള്ളം ടാങ്കറിൽ നിറക്കുന്നു എന്ന് അന്വേഷിച്ച് പെൻഷൻ ആവേണ്ടി വന്നത് .യൂണിഫോം ഇട്ടുകൊണ്ട് എന്തെല്ലാം കാണിക്കാൻ പാടില്ല അതൊക്കെ കാണിച്ചിരുന്ന ഒരു സ്ത്രീയാണല്ലോ ഈ കേസ് അന്വേഷിച്ചത്. അപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും .പക്ഷേ ഒരു വേറൊരു ചെറുപ്പക്കാരനോട് ഇങ്ങനെ ചെയ്യരുത്.

അയാൾ ഈ കേസിൽ പെടുന്നതിനു മുമ്പ് വരെ ഒരു ഒരു സാധാരണ പെറ്റികേസിൽ പ്രതിയായിരുന്ന ആളല്ല അയാൾ. ഈ അടുത്ത കാലത്ത് ദിലീപിന്റെ വക്കീലിനോട് ഞാൻ ഒരു കാര്യം പറഞ്ഞു, ഡി സിനിമാസ് വിറ്റിട്ടായാലും ഈ കേസിന്റെ വിധി വന്നു കഴിഞ്ഞാൽ ഒരു 10 പേരുടെ പേരിലെങ്കിലും മാനനഷ്ടക്കേസ് ഫയൽ ചെയ്യണമെന്ന്. മലയാള സിനിമയിലെ രണ്ട് നടികളുടെ പാസ്പോർട്ട് പരിശോധിച്ചാൽ മതി ഈ കേസ് തെളിയിക്കാൻ പറ്റും ആരാണ് ഇതിന്റെ പിന്നിൽ കളിച്ചതെന്ന്. ഈ കേസ് തുടങ്ങിയതിനുശേഷം ഇന്ന് തീരുന്നതിനിടയിൽ എത്ര പ്രാവശ്യം ഇവർ രണ്ടുപേരും ഒരാൾ ബാംഗ്ലൂരിൽ നിന്ന് ഒരാൾ എറണാകുളത്തു നിന്ന് യാത്ര ചെയ്ത് ദുബായിൽ പോയി എന്താണ് ഇവർ ചർച്ച ചെയ്തിരുന്നത് എന്ന് അന്വേഷിച്ചാൽ സിബിഐ പോലുള്ള ഒരു ഏജൻസി അന്വേഷിച്ചാൽ തത്ത പറയുമ്പോലെ ഈ കേസ് തെളിയും.

മാധ്യമങ്ങൾക്ക് ഇതൊക്കെ അറിയാം, പക്ഷേ ഈ ദിലീപിനെ എങ്ങനെയെങ്കിലും തീക്കാൻ പറ്റുമോ എന്ന് ആലോചിക്കുന്ന ടീമുകൾ ആയതകൊണ്ട് അത് മനസിലാവില്ല. 10 കോടി വെച്ച് ഈ അന്വേഷണ ഉദ്യോഗസ്ഥ അടക്കം 10 പേർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കണം. ഇനി കേരളത്തിൽ ഒരു ചെറുപ്പക്കാരനെ ഇതുപോലെ കള്ള കേസിൽ പെടുത്തരുത്. ദിലീപിനെതിരെ വിധി വരണമെങ്കിൽ കാക്ക മലർന്ന് പറക്കണം.ദിലീപിനെ ശിക്ഷിക്കാൻ ഒരു തെളിവ് വേണ്ടേ. അന്വേഷണ ഉദ്യോഗസ്ഥൻ കള്ളം പറഞ്ഞില്ലേ എന്നെ കോടതിയിൽ വെച്ച് കൊല്ലാൻ ഭീഷണിപ്പെടുത്തി എന്ന്. ഒടുവിൽ അന്വേഷിച്ച് വന്നപ്പോൾ മനസിലായത് കേസേ ഇല്ല കോടതിയിൽ. ദിലീപും വന്നിട്ടില്ല ഈ അന്വേഷണ ഉദ്യോഗസ്ഥനും വന്നിട്ടില്ല അന്ന് എന്നാണ്' ശാന്തിവിള പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+