Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് മാത്രമാണ് ഇപ്പോള്‍ അത് ആഗ്രഹിക്കുന്നത്:പള്‍സറിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ലക്ഷ്യം അതാണ്: ശാന്തിവിള

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരുന്നത് വൈകിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ വെളിപ്പെടുത്തല്‍ റിപ്പോർട്ടർ ടിവി പുറത്തുവിട്ടതെന്ന് സംവിധായകന്‍ ശാന്തിവിള ദിനശ്. ഏപ്രില്‍ 11 ന് കേസിന്റെ വിചാരണ അവസാനിപ്പിക്കരുതെന്ന ഒറ്റ ലക്ഷ്യമായിരുന്നു അവർക്ക് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു. ലൈറ്റ് ആക്ഷന്‍ ക്യാമറ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

ദൃശ്യങ്ങള്‍ പകർത്തിയ യഥാർത്ഥ മൊബൈല്‍ ഫോണ്‍ തന്റെ കയ്യില്‍ ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അത് അന്വേഷിക്കാനായി അന്വേഷണ സംഘം രണ്ട് വർഷം പുറകെ പോകുമെന്ന് കരുതിക്കാണും. ഈ കേസില്‍ വിധി പറയണമെന്ന നിർബന്ധം ഉള്ളത് ദിലീപിന് മാത്രമാണ്. എന്നാല്‍ വിധി പറയാന്‍ സമ്മതിക്കാതെ എലിയെ പൂച്ചയിട്ട് തട്ടിക്കളിക്കുന്നത് പോലെ കളിക്കാം എന്നായിരുന്നു ചിലരുടെ മോഹം. അത് ഏതായാലും പൊളിഞ്ഞി പോയിരിക്കുകയാണ്.

dileep-santhi-

പള്‍സർ സുനി ഇപ്പോള്‍ പറഞ്ഞതെല്ലാം കോടതിയില്‍ പറഞ്ഞിരുന്നുവെങ്കില്‍ മാപ്പ് സാക്ഷിയാകാമായിരുന്നുവെന്നാണ് ഒരു മുന്‍ ഡി വൈ എസ് എസ് പി പറയുന്നത്. ഒരു പെണ്ണിനെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചവന്‍ കോടതിയില്‍ കയറി ഞാന്‍ ഇതൊക്കെ ചെയ്തത് ദിലീപ് പറഞ്ഞിട്ടാണെന്ന് പറഞ്ഞാല്‍ അവനെ മാപ്പ് സാക്ഷിയാക്കിയേനെയെന്ന് എല്‍ എല്‍ ബി കൂടി പഠിച്ച അദ്ദേഹം പറയുന്നത്. ഇതുപോലുള്ള മനുഷ്യന്മാരുടെ കാര്യം വലിയ കഷ്ടമാണെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

പള്‍സർ സുനി എങ്ങനെ മാപ്പ് സാക്ഷിയാകുമെന്ന് അദ്ദേഹത്തോട് ആരും ചോദിച്ചില്ല. നടിയെ ആക്രമിക്കാനായി ഒന്നര കോടിക്ക് ക്വട്ടേഷനും പതിനായിരം രൂപ അഡ്വാന്‍സും നല്‍കിയെന്നും ആ ഗൂഡാലോചനയില്‍ ദിലീപ് പങ്കാളിയായി എന്നുമാണല്ലോ കേസ്. ഈ സംഭവം നടക്കുന്നതിന് രണ്ടോ മൂന്നോ വർഷം മുമ്പാണ് അഡ്വാന്‍സ് വാങ്ങിയതെന്ന് പറയുന്നു. അതും പതിനായിരം രൂപ. ഒന്നരകോടിക്ക് പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിക്കുന്ന ഏതെങ്കിലും ഗുണ്ടകള്‍ ഈ ലോകത്ത് കാണുമോ?

മുന്‍പും ഇത്തരത്തില്‍ നടിമാരെ ദ്രോഹിച്ചിട്ടുണ്ടെന്നും അതൊക്കെ ദിലീപിനോട് പറഞ്ഞിട്ടുണ്ടെന്നും പള്‍സർ സുനി പറയുന്നുണ്ട്. ഇത്തരം ഒരു വ്യക്തിയെ ഏതൊരു സാഹചര്യത്തിലും മാപ്പ് സാക്ഷിയാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ചെയ്താല്‍ ഈ ലോകത്ത് ക്രിമിനലുകളുടെ ഒരു പൂക്കാലം ആയിരിക്കില്ലേ. 1.5 കോടി തന്നില്ലെങ്കില്‍ 2 കോടി തരാന്‍ വേറെ ആളുണ്ടെന്നും എനിക്ക് പണം തന്നില്ലെങ്കില്‍ നിങ്ങളുടെ പേര് പറയുമെന്നും വ്യക്തമാക്കി പള്‍സർ സുനി ദിലീപിന് കത്ത് എഴുതിയിരുന്നു.

ജയിലില്‍ നിന്നും ഒരു കത്തൊക്കെ പുറത്തേക്ക് പോകണമെങ്കില്‍ ഒരുപാട് ഫോർമാലിറ്റീസ് ഉണ്ട്. എന്നാല്‍ പള്‍സർ സുനിയെ പോലൊരു വ്യക്തിക്ക് ജയിലില്‍ ഇരുന്ന് ഫോണില്‍ സംസാരിക്കാം, കത്ത് എഴുതാം, അത് എത്തിക്കേണ്ടിടത്ത് എത്തിക്കുകയും ചെയ്യാം. 1.5 കോടി ദിലീപ് തന്നില്ലെങ്കില്‍ 2 കോടി തരാമെന്ന് പറഞ്ഞത് ആരാണെന്ന് ഈ ഏഴെട്ട് വർഷത്തിനിടയിലെ അന്വേഷണത്തിനിടെ ആരും പള്‍സർ സുനിയോട് ചോദിച്ചിട്ടില്ല.

കോടതി മുന്നോട്ടുവെച്ച ജാമ്യവ്യവസ്ഥകള്‍ എല്ലാം പള്‍സർ സുനി ലംഘിച്ചിട്ടും ആഭ്യന്തരമന്ത്രിയോ കോടതിയോ പൊലീസോ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. മദ്യം താമസിച്ചതിന് ബാർ തല്ലിപ്പൊളിച്ചത് മാത്രം മതി പള്‍സർ കിടക്കുന്നതിന്. നിരവധി നടിമാരെ ഇതുപോലെ തട്ടിക്കൊണ്ടു പോയിട്ടുണ്ട് എന്ന് പറയുന്നതിലൂടേയും നടി കോടതിയലക്ഷ്യമല്ലേ കാട്ടുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കോടതി വേണമെങ്കില്‍ അന്വേഷിക്കട്ടെയെന്നും ശാന്തിവിള ദിനേശ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+