പെട്രോള്‍ വില ലിറ്റിന് 52 ആകും; പക്ഷെ ഇങ്ങനെയൊക്കെ ചെയ്യണമെന്ന് സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: അടിക്കടി ഉയരുന്ന പെട്രോള്‍ വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാറിന് വിമര്‍ശനവുമായി സിനിമ താരം സന്തോഷ് പണ്ഡിറ്റ്. ഇന്ധന വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാറിന് പങ്കുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. വില കുറക്കണമെങ്കില്‍ ജിഎസ്ടി മാത്രം ഏര്‍പ്പെടുത്തിയാല്‍ മതിയാകും. അതിന് കേന്ദ്രം തയ്യാറായാലും സംസ്ഥാന സർക്കാരുകള്‍ തയ്യാറാവുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിക്കുന്നു. പെട്രോള്‍ വില എങ്ങനെ 52 ലേക്ക് എത്തിക്കാം എന്നതിനെകുറിച്ചും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ഇന്ധനത്തിനും , മദ്യത്തിനും
ഇന്ധനത്തിനും , മദ്യത്തിനും ജിഎസ്ടി വരുമോ എന്ന പണ്ഡിറ്റിന്റെ നിരീക്ഷണം പെട്രോള്‍ വില കുറക്കുവാൻ ജിഎസ്ടി മാത്രം കൊണ്ടുവന്നു പകുതിയോളം വില കുറയുമോ, കേന്ദ്ര സർക്കാർ സമ്മതിച്ചെങ്കിലും ചില സംസ്ഥാനങ്ങൾ എതിർക്കുന്നതിനാൽ ഇന്ധന വില ഒരിക്കലും കുറയില്ലെ എന്നീ വിഷയങ്ങൾ ഇന്ന് കേരളം ചർച്ച ചെയ്യുക ആണല്ലോ. ഈ ഇന്ധന വിലയുടെ അവസ്ഥ തന്നെ ആണ് കേരളത്തിൽ മദ്യത്തിന്റെയും ..

ജിഎസ്ടി ഇല്ല
മദ്യ വിലയും പെട്രോള്‍ ഡീസല്‍ വില പോലെ ജിഎസ്ടി ഇല്ല . അതുകൊണ്ടാണ് ചെറിയ വിലയുള്ള മദ്യത്തിന് വൻ തുക വരുന്നത് . മദ്യവും ജിഎസ്ടി മാത്രമായി മറ്റു എല്ലാ നികുതിയും ഒഴിവാക്കിയാൽ പകുതിയിൽ അധികം വില കുറയും .
കേരളത്തിൽ നിലവിൽ വെളിച്ചെണ്ണ വിലയും കൂടുന്നുണ്ട് . പക്ഷെ അതിൽ രാഷ്ട്രീയം കളിക്കുവാൻ സ്കോപ് ഇല്ലാത്തതു കൊണ്ട് ആരും ഒന്നും പറയുന്നില്ല. ഇന്ധന വില കുറക്കുവാൻ ഞാൻ ഒരു ഉഗ്രൻ ഐഡിയ പറഞ്ഞു തരാം. ഇനി ചെയ്യാവുന്നത് എല്ലാ സ്വകാര്യ വാഹനങ്ങളും ഒരു മാസം ഓടേണ്ട എന്ന ശക്തമായ തീരുമാനം എല്ലാ വാഹന ഉടമകളും എടുക്കുക എന്നതാണ് .

സംസ്ഥാന സർക്കാരും
ഇതോടെ ഇന്ധനവിലയിൽ നിന്നും കിട്ടുന്ന വമ്പൻ ലാഭം നികുതി പറ്റുന്ന കേന്ദ്രവും ,സംസ്ഥാന സർക്കാരും വൻ പ്രതിസന്ധിയിൽ ആകും .ഇതോടെ എംല്‍എ മാരുടെ ശമ്പളം , ജീവനക്കാരുടെ ശമ്പളം , etc ബുദ്ധിമുട്ടാകും . അതോടെ ഒന്നുകിൽ നിലവിലെ നികുതി കുറയ്ക്കും . അല്ലെങ്കിൽ സംസ്ഥാനങ്ങൾ ജിഎസ്ടി ഏർപെടുത്തുവാൻ നിർബന്ധിതർ ആകും അതോടെ ലിറ്റര്‍ വില 52 ആകും .

സമരവും നിർത്താം
അതോടെ ജനകീയ സമരവും നിർത്താം . അതുമല്ലെങ്കിൽ സംസ്ഥാന നികുതി കുറക്കുകയും അതോടെ ഇന്ധന വില കുറക്കാം .., അത് കാരണം ഉണ്ടായ വൻ വരുമാന നഷ്ടം മദ്യത്തിന് വൻ തോതിൽ വില വർധിപ്പിച്ചു സംസ്ഥാന സർക്കാരിന് വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യാം. ഇതേ ബുദ്ധി മദ്യം കഴിക്കുന്ന മച്ചാന്മാർക്കും കാണിക്കാം . എത്ര വലിയ മദ്യപാനിയും 2 മാസം തീരെ മദ്യം കഴിക്കാതെ ഇരുന്നാലും , സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാകും.

52 രൂപയ്ക്ക്
കേരളത്തിന്റെ എല്ലാ വികസനവും അതോടെ അവസാനിക്കും .പിന്നെ രക്ഷ ഇല്ലാതെ സർക്കാർ മദ്യത്തെ കൂടി ജിഎസ്ടി യിൽ ഉൾപ്പെടുത്തി വില വൻ തോതിൽ കുറച്ചു തരും . അതോടെ മദ്യം കഴിക്കുന്നവർക്ക് വീണ്ടും കഴിക്കാം .(പക്ഷെ ഈ സഹന സമരം ജയിക്കും വരെ മദ്യം തൊടാതെ ചെയ്യണം ) 52 രൂപയ്ക്ക് ഭാരതത്തിൽ ഒരു ലിറ്റർ പെട്രോൾ കിട്ടുമോ....? കിട്ടും.... ഇതാ കണക്കുകൾ...

അന്താരാഷ്ട്ര മാർക്കറ്റില്‍
അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡോയിൽ വില ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും എന്നറിയാമല്ലോ....ക്രൂഡോയിൽ വില ബാരൽ അടിസ്ഥാനത്തിലാണ്.ഒരു ബാരൽ എന്നു പറയുന്നത് 159 ലിറ്റർ ആണ്. ഒരു ലിറ്റർ ക്രുഡോയിൽ നമുക്ക് ലഭിക്കുന്നത് 26 രൂപ 71 പൈസയ്ക്കാണ്. അതിനെ റിഫൈൻ ചെയ്യാൻ നമുക്ക് ചിലവാകുന്നത്, ലിറ്ററിന് 3 രൂപ 85 പൈസയാണ്.

മാധ്യമങ്ങളും സംസ്ഥാനങ്ങളും
ക്രൂഡോയിൽ റിഫൈൻ ചെയ്ത് പെട്രോൾ ആക്കുമ്പോൾ അതിന്റെ വില ലിറ്ററിന് 30 രൂപ 56 പൈസ. അതിനോടൊപ്പം കേന്ദ്ര നികുതിയായ 32 രൂപ 98 പൈസയും, പമ്പുകളുടെ കമ്മീഷനായ 3 രൂപ 67 പൈസയും ചേർത്ത് ഒരു ലിറ്റർ പെട്രോളിന് പമ്പിലെ വില 67 രൂപ 21പൈസയാണ്. സംസ്ഥാനത്തിന്റെ നികുതിയായ വാറ്റ് (ജിഎസ്ടി അല്ല) 22 രൂപ 79 പൈസയും കൂടി ചേർത്താൽ ഒരു ലിറ്റർ പെട്രോൾ ഉപഭോക്താവിന് ലഭിക്കുന്ന വില 90 രൂപ!. കേന്ദ്ര നികുതി 32രൂപ 98 പൈസയാണെന്ന് നേരത്തെ പറഞ്ഞല്ലോ,അതിന്റെ 41% തുക സംസ്ഥാന സർക്കാരുകൾക്ക് വിഹിതമായി തിരികെ നൽകുന്നുണ്ട്(ഇക്കാര്യം മാധ്യമങ്ങളും സംസ്ഥാനങ്ങളും മറച്ചു വയ്ക്കുന്നു).

ജിഎസ്ടിയില്‍
32 രൂപ 98 പൈസയുടെ 41% എന്നത് 13 രൂപയാണ്.
അപ്പോൾ ഒരു ലിറ്റർ പെട്രോളിന് സംസ്ഥാനത്തിന് ലഭിക്കുന്ന ആകെ നികുതി 35 രൂപ 79 പൈസയും കേന്ദ്രത്തിന് 19 രൂപ 98 പൈസയുമാണ്. ഇനി സംസ്ഥാനങ്ങൾ പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയില്‍ യിൽ കൊണ്ട് വരാൻ അനുവദിച്ചാൽ പെട്രോളിന്റെ വില എത്രയാകുമെന്ന് നോക്കാം.
Crude oil വില : 26 രൂപ 71 പൈസ.
Refining charge: 3 രൂപ 85 പൈസ.
Pump Commission: 3 രൂപ 67 പൈസ.
Tanker rent : 6 രൂപ 56 പൈസ.

ഒരു ലിറ്റർ പെട്രോൾ
ഒരു ലിറ്റർ പെട്രോൾ പമ്പിലെത്തുന്ന വില 40 രൂപ 79 പൈസ. ഇതിനോടൊപ്പം പരമാവധി ജിഎസ്ടി ആയ 28% കൂടി,അതായത് 11രൂപ 62 പൈസ കൂടി ചേർത്താൽ 51 രൂപ 81 പൈസ.(28% ജിഎസ്ടിയുടെ 14% കേന്ദ്രത്തിനും 14% സംസ്ഥാനത്തിനുമാണ്). എന്നു വച്ചാൽ ഭാരതത്തിൽ ഒരു ലിറ്റർ പെട്രോൾ 52 രൂപയ്ക്ക് ലഭിക്കും.സംസ്ഥാനം ജിഎസ്ടി അംഗീകരിക്കാൻ തയ്യാറായാൽ മാത്രം.

മാമാമാധ്യമങ്ങളും
ഈ വിവരം മറച്ചു വച്ചുകൊണ്ടാണ് മാമാമാധ്യമങ്ങളും ചില രാഷ്ട്രീയ പാർട്ടികളും 'പെട്രോളിന് വിലകൂട്ടുന്നേ' എന്നും പറഞ്ഞു കരയുന്നതു . (വാൽകഷ്ണം ...പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി യിൽ ഉൾപ്പെടുത്തുമെന്ന് പ്രകടന പത്രികയിലുൾപ്പെടുത്തുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമേ ഇത്തവണ ഞങ്ങൾ വോട്ടു ചെയ്യൂ എന്ന് വേണമെങ്കിൽ ഇവിടുത്തെ പ്രബുദ്ധ ജനതയ്ക്ക് തീരുമാനം എടുക്കാമല്ലോ . മദ്യം കഴിക്കുന്ന മച്ചാന്മാർക്കു ഇതേപോലെ മദ്യത്തെ ജിഎസ്ടി യിൽ ഉള്പെടുത്തുന്നവർക്കേ വോട്ട് തരൂ എന്നും പ്രഖാപിച്ചൂടെ ....)
ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം