പ്രചാരണങ്ങൾ കോടതിയെ ബാധിക്കില്ല.. ഗ്യാലപ് പോൾ നടത്തിയല്ല നീതിന്യായവ്യവസ്ഥ ശിക്ഷ തീരുമാനിക്കുന്നത്

  • Posted By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന് എതിരെയും അനുകൂലമായും പലവിധ പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നടക്കുന്നത്. അടുത്തിടെ ദിലീപിന് അനുകൂലമായി സെബാസ്റ്റ്യൻ പോൾ രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ആഷിഖ് അബുവും ദീദി ദാമോദരനും അടക്കമുള്ളവർ രംഗത്ത് വരികയുമുണ്ടായി. ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. ദിലീപാണ് കുറ്റക്കാരന്‍ എന്ന് എത്ര കേമന്മാര്‍ പ്രചരിപ്പിചാലും ദിലീപ് അല്ല കുറ്റം ചെയ്തത് എന്ന മട്ടില്‍ സമാന പ്രചാരണങ്ങള്‍ നടത്തിയാലും ഇതൊന്നും നീതിന്യായ കോടതികളെ ബാധിക്കാന്‍ പോകുന്നില്ല എന്ന് ശാരദക്കുട്ടി വിലയിരുത്തുന്നു.

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു? വരൻ കോടീശ്വരൻ? മഞ്ജു തന്നെ വെളിപ്പെടുത്തുന്നു..

saradakkutty

ഗ്യാലപ് പോള്‍ നടത്തിയോ അനുകൂലികളുടെ തല എണ്ണിയോ ഫേസ്ബുക്ക് പോസ്റ്റ് നോക്കിയോ അല്ല നമ്മുടെ നീതിന്യായവ്യവസ്ഥ ശിക്ഷ തീരുമാനിക്കുന്നത്. സെബാസ്റ്യന്‍ പോള്‍ പറഞ്ഞ വാക്കുകളെ അതുകൊണ്ട് തന്നെ താന്‍ ഭയപ്പെടുന്നില്ല. അദ്ദേഹം കോടതിയുടെ അധിപനോ ഉടമസ്ഥനോ ഒന്നുമല്ല. തെളിവുകള്‍ മാത്രമാണ് അവിടെ പ്രധാനം. പക്ഷെ, നിയമം അറിയാവുന്ന, പൊതുസമ്മതനായ ഒരാളുടെ ആധികാരികമെന്ന് തോന്നിപ്പിക്കാവുന്ന ഇത്തരം പ്രസ്താവനകള്‍ പ്രചരിപ്പിക്കപ്പെട്ടാല്‍ കേസിന്‍റെ ദിശ തെറ്റുവാന്‍ ഇടയുണ്ടോ എന്ന് ന്യായമായും ഭയമുണ്ട്. അതിനെതിരെ ജാഗ്രത വേണമെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Writer Saradakkutty facebook post on Dileep issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്