• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

"അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല" രൂക്ഷ കുറിപ്പുമായി ശാരദക്കുട്ടി

  • By

തൊടുപുഴയില്‍ ഏഴ് വയസുകാരനോട് അമ്മയുടെ കാമുകന്‍ ചെയ്ത ക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് നാട്. ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴു വയസുകാരന്‍റെ മസ്തിഷ്ക പ്രവര്‍ത്തനം മന്ദീഭവിച്ച നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രതി അരുണ്‍ ഇളയ കുട്ടിയായ നാല് വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച ! ഒരു മണിക്കൂര്‍ ചര്‍ച്ച

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനമാണ് എഴുത്തുകാരി ശാരദ കുട്ടി ഉയര്‍ത്തിയിരിക്കുന്നത്. ശാരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം

 പുനര്‍ വിവാഹം ചെയ്തു

പുനര്‍ വിവാഹം ചെയ്തു

ഞാൻ കാഞ്ചന ടീച്ചറെ ഓർക്കുന്നു. കുഞ്ഞിന് ഒരു വയസ്സുള്ളപ്പോൾ ടീച്ചർ വിധവയായി. അതിസുന്ദരിയായ ടീച്ചറെ പുനർവിവാഹം ചെയ്യാൻ പലരും തയ്യാറായി. പരിചയപ്പെട്ട്, വളരെ അടുത്തിടപഴകി, ബോധ്യപ്പെട്ട ഒരു സുഹൃത്തിനെ ടീച്ചർ പുനർവിവാഹം ചെയ്തു.

 ടീച്ചർ തയ്യാറായില്ല

ടീച്ചർ തയ്യാറായില്ല

മൂന്നാമത്തെ ദിവസം അയാൾ പറഞ്ഞു കുട്ടിയെ മാറ്റിക്കിടത്തണം. ടീച്ചർ പറഞ്ഞു, സാവകാശം അവൻ തനിയെ മാറിക്കിടക്കും, അല്ലാതെ അവന് ഷോക്കുണ്ടാകുന്ന ഒന്നും ഞാൻ ചെയ്യില്ല. രണ്ടു ദിവസത്തിൽ കൂടുതൽ അയാളുടെ അസഹൃതയും ഗൗരവവും സഹിക്കാൻ ടീച്ചർ തയ്യാറായില്ല.

 സാധ്യമല്ല

സാധ്യമല്ല

വിവാഹത്തിന്റെ ആറാം ദിവസം അയാളോട് ബന്ധം തുടരാൻ സാധ്യമല്ല, അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്ന് ടീച്ചർ തീർത്തു പറയുകയും അയാളെ പറഞ്ഞു വിടുകയും ചെയ്തു.

 ബഹുമാനമേ തോന്നിയിട്ടുള്ളു

ബഹുമാനമേ തോന്നിയിട്ടുള്ളു

ടീച്ചർ വരുമാനമുള്ളതുകൊണ്ടും ആത്മാഭിമാനമുള്ളതുകൊണ്ടും രക്ഷപ്പെട്ടു. ഇന്നും പുറം നിറഞ്ഞു കിടക്കുന്ന ആ മുടിയും വിരിച്ചിട്ട് ടീച്ചർ ,തലയുയർത്തി നടന്നു പോകുന്നതു കാണുമ്പോൾ ബഹുമാനമേ തോന്നിയിട്ടുള്ളു.

 ആരേയും ഭയന്നില്ല

ആരേയും ഭയന്നില്ല

പുനർവിവാഹത്തിനും ആരേയും ഭയന്നില്ല, അതു വേണ്ടെന്നു വെക്കാനും ആരോടും ചോദിച്ചില്ല.തന്റെ മാത്രമായ കുഞ്ഞിനെ സ്നേഹിക്കാൻ അയാൾക്കു പറ്റില്ലെന്ന് ടീച്ചർക്കു ബോധ്യപ്പെട്ടിരുന്നു.

 ഒഴിവാക്കാൻ കഴിയണം

ഒഴിവാക്കാൻ കഴിയണം

അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല. പക്ഷേ, കൂടെ ജീവിച്ചു തുടങ്ങുമ്പോൾ ഒരു ശ്വാസത്തിലെങ്കിലും ദുഷ്ടത അനുഭവപ്പെട്ടാൽ ഒഴിവാക്കാൻ കഴിയണം. വരുമാനമുള്ള ഒരു സ്ത്രീക്ക് അടിമത്തത്തിന്റെ ആവശ്യമേയില്ല.

 അതുണ്ടാക്കിയിട്ട് പ്രണയിക്കണം

അതുണ്ടാക്കിയിട്ട് പ്രണയിക്കണം

വെയിലത്ത് നടക്കുമ്പോൾ കൂടെയുള്ളയാൾ തണലാകുന്നില്ലെങ്കിൽ, ഒറ്റക്ക് ആ വെയിൽ കൊള്ളാൻ തയ്യാറാകണം. അതിനു വരുമാനം വേണം. അതുണ്ടാക്കിയിട്ട് പ്രണയിക്കണം.

 ബുദ്ധി ഉപയോഗിച്ച് ജീവിക്ക്

ബുദ്ധി ഉപയോഗിച്ച് ജീവിക്ക്

കാഞ്ചന ടീച്ചർ മാതൃകയാകട്ടെ. പിഞ്ചുകുഞ്ഞിന്റെ മരണവേദന കണ്ടാൽ ആർക്കാണ് നെഞ്ച് വേകാതിരിക്കുക. സ്ത്രീകൾ പ്രായോഗികമായ ബുദ്ധി ഉപയോഗിച്ചു ജീവിക്കൂ..

 ഉത്തമ ജീവി

ഉത്തമ ജീവി

ആണായാലും പെണ്ണായാലും സ്വന്തം സുരക്ഷിതത്വം, സമാധാനം എല്ലാം പ്രധാനമാണ്. ഉത്തമ സാമൂഹിക ജീവി ആയിരിക്കാനും അതു വേണം

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
saradakutty facebook post about thodupuzha issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X