പൊട്ടിക്കരഞ്ഞ് വിസ്താരം നിര്‍ത്താന്‍ നോക്കി സരിത, പക്ഷേ കരച്ചില്‍ ഏറ്റില്ല
കൊച്ചി: സോളാര്‍ കേസില്‍ തുടര്‍ച്ചയായി ഹാജരാക്കത്തത് മൂലം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ മുങ്ങാന്‍ സരിതയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ എല്ലാ തവണത്തെയും പോലെ കരഞ്ഞ് രക്ഷപ്പെടുന്ന അടവ് കമ്മീഷന് മുന്നില്‍ വിലപോയില്ല.
ജയിലില്‍ വെച്ച് സരിത എഴുത്തിയ കത്ത് കാണിച്ചായിരുന്നു വിസ്താരം നടന്നത്. കത്തിനെകുറിച്ച് ചോദ്യച്ചപ്പോള്‍ കമ്മീഷന് മുന്നില്‍ സരിത പൊട്ടിക്കരയുകയായിരുന്നു. കരഞ്ഞു കൊണ്ട് സിറ്റിംങ് നിര്‍ത്തി വെയ്ക്കണമെന്ന് സരിത ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ ഉറച്ച നിലപാടിലായിരുന്നു. വിസ്താരം ഇന്നു പൂര്‍ത്തിയാകേണ്ടതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു.

മുന്‍പും ഇത്തരത്തില്‍ കരഞ്ഞ് രക്ഷപ്പെടുന്നത് സരിതയുടെ സ്ഥിരം അടവായിരുന്നു. എന്നാല്‍ ഇത്തവണ അത് ഫലിച്ചില്ല. കമ്മീഷന്റെ അന്ത്യശാസനം പോലും പരിഗണിക്കാതെ ഹാജരാകാന്‍ തയ്യാറാകാത്ത സരിതയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടാണ് പുറപ്പെടുവിച്ചിരുന്നത്. ജൂണ്‍ 27 ന് അറസ്റ്റ് ചെയ്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കാനായിരുന്നു കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ അറസ്റ്റ് ചെയ്യാതെ തന്നെ സരിത ഹാജരായെങ്കിലും കരഞ്ഞ് രക്ഷപ്പെടാനായിരുന്നു ശ്രമം.












Click it and Unblock the Notifications