കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ആരോപണം നേരിടുന്ന ആദ്യ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ വിവാദ കത്ത് പുറത്തുവന്നതോടെ വെട്ടിലായിരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ. സരിതയുടെ കത്തിലുള്ളത് സത്യമോ മിഥ്യയോ എന്നുള്ളതിനേക്കാള്‍ ലൈംഗിക ആരോപണം നേരിടുന്ന ആദ്യ മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി മാറിയിരിക്കുകയാണ്.

സരിത സ്വന്തം കൈപ്പടയിലെഴുതിയ കത്ത് തന്റേതാണെന്നുകൂടി വെളിപ്പെടുത്തിയതോടെ മുഖ്യമന്ത്രി സ്വയം ആരോപണത്തെ പ്രതിരോധിക്കേണ്ടിവരും. കത്ത് പുറത്തുവിട്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ലെന്നതും കത്ത് സരിത നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വികസന കുതിപ്പിന് വോട്ടഭ്യര്‍ഥിച്ച് ജനങ്ങള്‍ക്കിടയിലേക്ക് മുഖ്യമന്ത്രി ഇറങ്ങാനിരിക്കെയാണ് കത്ത് പുറത്തുവന്നതും.

oommen-chandy

സരിത ജയിലില്‍ നിന്നും 2013 ജൂലൈ 19ന് എഴുതിയ കത്താണിത്. അന്ന് കോടതിയില്‍ ഹാജരാക്കാനായി എഴുതിയ കത്ത് പിന്നീട് ഉന്നത ഇടപെടലുണ്ടായതിനെ തുടര്‍ന്ന് സരിത പുറത്തുവിട്ടില്ല. കത്ത് സരിത കൈയ്യില്‍ സൂക്ഷിച്ചിരുന്നു. മാത്രമല്ല, കത്തിന്റെ കോപ്പി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ളയുടെ കൈയ്യിലുമുണ്ടായിരുന്നു.

മാധ്യമങ്ങള്‍ക്ക് കത്തു ലഭിച്ചത് പിള്ളയുടെ കൈയ്യില്‍ നിന്നോ സരിതയില്‍ നിന്ന് നേരിട്ടോ ആകാം. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണോ കത്ത് പുറത്തുവന്നത് എന്ന് വ്യക്തമല്ല. കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചിട്ടുള്ളത്. എന്തായാലും, തെരഞ്ഞെടുപ്പിന് ആഴ്ചകള്‍മാത്രം ബാക്കിനില്‍ക്കേ കത്ത് പുറത്തുവന്നത് യുഡിഎഫിന് തിരിച്ചടിയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

English summary
Saritha Nair says Sexually exploited by Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X