സ്ഫോടനാത്മക വെളിപ്പെടുത്തലുമായി സരിത !! പീഡനം തന്നെ.. കേന്ദ്രത്തിൽ പിടിയുള്ള പ്രമുഖൻ!

 • Posted By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: രാഷ്ട്രീയ നേതാക്കള്‍ അഴിമതിക്കേസില്‍ ആരോപണവിധേയരാകുന്നതില്‍ പുതുമയൊന്നുമില്ല. പക്ഷേ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയും മുന്‍മന്ത്രിമാരും ജനപ്രതിനിധികളും കൂട്ടത്തോടെ അഴിമതിക്കേസിലും സ്ത്രീപീഡനക്കേസിലും കുടുങ്ങുന്നത് ഇതാദ്യത്തെ സംഭവമായിരിക്കും. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയേയും കൂട്ടരേയും പൂട്ടിയ സരിത പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നു. ഇത്തവണയും ഉന്നതന്‍ തന്നെയാണ് പ്രതിസ്ഥാനത്ത്.

ഉമ്മൻചാണ്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് വിടി ബൽറാം.. ടിപി കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!

മുറിയിൽ കെട്ടിയിട്ട് പീഡനം, ഒരു വർഷത്തോളം ക്രൂരത.. സൗദിയില്‍ നിന്നും യുവതിയുടെ ഞെട്ടിക്കുന്ന വീഡിയോ!

സോളാറിൽ പൊള്ളി കോൺഗ്രസ്

സോളാറിൽ പൊള്ളി കോൺഗ്രസ്

2013 ജൂലൈയില്‍ സരിത എസ് നായര്‍ പുറത്ത് വിട്ട കത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍ അടക്കമുള്ള നേതാക്കളാണ് ഈ പട്ടികയിലുള്ളത്.

അടുത്ത വെടി പൊട്ടിച്ച് സരിത

അടുത്ത വെടി പൊട്ടിച്ച് സരിത

സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസും അന്വേഷണവും അടക്കമുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. അതാ വഴിക്ക് നടക്കുമ്പോള്‍ അടുത്ത വെടി പൊട്ടിച്ച് സരിത എസ് നായര്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

പീഡനം സോളാറിൽ മാത്രമല്ല

പീഡനം സോളാറിൽ മാത്രമല്ല

ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും മാത്രമല്ല ഇനിയും പലരുടേയും ഉറക്കം കളയാനാണ് സരിത തയ്യാറെടുക്കുന്നത് എന്നാണ് അവരുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കേണ്ടത്. സോളാറുമായി ബന്ധപ്പെട്ട് അല്ലാതെയും താന്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് സരിത വെളിപ്പെടുത്തുന്നത്.

മുൻ കേന്ദ്രമന്ത്രിയുടെ മകൻ

മുൻ കേന്ദ്രമന്ത്രിയുടെ മകൻ

സോളാര്‍ പദ്ധതി അല്ലാത്ത ഇടപാടുകള്‍ക്കും തന്നെ കരുവാക്കിയിട്ടുണ്ട് എന്നാണ് ആരോപണം. കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആളുടെ മകനെതിരെയാണ് സരിതയുടെ പുതിയ ആരോപണം.

മുഖ്യമന്ത്രിക്ക് പരാതി

മുഖ്യമന്ത്രിക്ക് പരാതി

ഇക്കാര്യം മുഖ്യമന്ത്രിക്ക് പരാതിയായി നല്‍കിയിട്ടുണ്ടെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. സോളാറിന് പുറത്ത് താന്‍ എങ്ങനെയാണ് ഉപകരമാക്കപ്പെട്ടത് എന്നാണ് പരാതിയിലുള്ളതെന്നും സരിത വ്യക്തമാക്കി.

സോളാർ ചെറുത്

സോളാർ ചെറുത്

സോളാര്‍ മാത്രമല്ല, പല ബിസ്സിനസ്സുകളും ഈ നേതാക്കള്‍ക്കുണ്ടെന്ന് സരിത പറയുന്നു.സോളാര്‍ കേസ് ഈ മാഫിയയുടെ ഒരു ചെറിയ വശം മാത്രമാണ്. മുന്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ ഇതില്‍ പങ്കുകാരാണ്.

പേര് പിന്നീട് പറയും

പേര് പിന്നീട് പറയും

കേന്ദ്രമന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ സരിത തയ്യാറായില്ല. അത് പിന്നീട് വെളിപ്പെടുത്താം. അതേസമയം ഇയാള്‍ കൂടാതെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വേറെയുമുണ്ടെന്നും സരിത പറയുന്നു.

പ്രമുഖരുടെ ഇടപാടുകൾ

പ്രമുഖരുടെ ഇടപാടുകൾ

മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ കൂടി ഇതില്‍ പങ്കാളികളായിട്ടുണ്ട്. അക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി.പ്രമുഖരുടെ അവിഹിത ഇടപാടുകളും ബിനാമി ബിസ്സിനസ്സുകളുമെല്ലാം വെളിപ്പെടുത്തുന്നതാണ് സരിതയുടെ പരാതി.

അതിര് കടന്ന ചൂഷണം

അതിര് കടന്ന ചൂഷണം

ഉമ്മന്‍ചാണ്ടിയും കൂട്ടരും തന്നെ പല ഇടപാടുകള്‍ക്കായി ഉപയോഗിച്ചുവെന്നത് സരിത നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആ ആരോപണങ്ങളില്‍ സരിത ഉറച്ച് നില്‍ക്കുകയുമാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഉള്ളവരുടെ ചൂഷണം അതിര് കടന്നതായിരുന്നു.

cmsvideo
  സോളാറില്‍ ഗണേഷും കുടുങ്ങുമോ? ഒപ്പം കേന്ദ്രമന്ത്രിയുടെ മകനും | Oneindia Malayalam
  ഉമ്മൻചാണ്ടി ശിക്ഷിക്കപ്പെടണം

  ഉമ്മൻചാണ്ടി ശിക്ഷിക്കപ്പെടണം

  ചൂഷണം അതിര് കടന്നപ്പോഴാണ് തുറന്ന് പറയാന്‍ തയ്യാറായത്. ഉമ്മന്‍ചാണ്ടി അപമര്യാദയായി പെരുമാറിയത് ഞെട്ടിച്ചുവെന്നും സരിത പറയുന്നു. ഉമ്മന്‍ചാണ്ടി ഈ കേസില്‍ ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ ആവശ്യമെന്നും സരിത പറയുകയുണ്ടായി.

  English summary
  Saritha S Nair's new allegation of exploitation by Ex Central Minister's son

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്