Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരി, മൂന്നാം പ്രതിയെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട്ടെ വ്യവസായിയില്‍ നിന്നും പണം തട്ടിയെന്ന കേസിലാണ് വിധി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. സരിത കേസില്‍ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ്. കേസിലെ മൂന്നാം പ്രതിയായ മണിമോനെ കോടതി വെറുതെ വിട്ടു.

Recommended Video

cmsvideo
    കോഴിക്കോട്: സോളാര്‍ കേസില്‍ സരിത കുറ്റക്കാരിയെന്ന് മജിസ്ട്രേറ്റ് കോടതി: ശിക്ഷാ വിധി ഉടന്‍

    സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് സരിത എസ് നായരെ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ സരിതയ്ക്ക് കോടതി വാറണ്ട് അയച്ചിട്ടും ഹാജരാകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സരിതയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.

    saritha

    നോര്‍ത്ത് കൊല്‍ക്കത്തിയില്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്ന മമത ബാനര്‍ജി: ചിത്രങ്ങള്‍

    സോളാര്‍ പാനല്‍ സ്ഥാപിക്കാം എന്നും വിവിധ ജില്ലകളില്‍ സോളാര്‍ ഫ്രാഞ്ചൈസി നല്‍കാം എന്നും വാഗ്ദാനം നടത്തി സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് പണം തട്ടി എന്നാണ് കേസ്. കോഴിക്കോടുളള വ്യവസായിയായ അബ്ദുള്‍ മജീദ് ആണ് തട്ടിപ്പിന് ഇരയായത്. 42.70 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് അബ്ദുള്‍ മജീദ് പരാതി നല്‍കിയത്. മജീദിന് കുറച്ച് പണം തിരികെ നല്‍കി കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുളള ശ്രമങ്ങള്‍ നടന്നിരുന്നു. 2018ല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു.

    ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+