സിനിമ ഷൂട്ടിങ്ങിനായി സരിത കേരളം വിടുന്നു
സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്ക് കേരളത്തിന് പുറത്ത് പോകാന്‍ അനുമതി. സിനിമ ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി കേരളത്തിന് പുറത്ത് പോകാനാണ് കോടതി 10 ദിവസത്തെ അനുമതി നല്‍കി. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് അനുമതി.

പുറത്ത് പോവുന്നത്
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സംസ്ഥാനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് കേരളത്തിന് പുറത്ത് പോവുന്നത്

ഷൂട്ടിങ്ങിനായി പോവുന്നത്
ഷൂട്ടിങ്ങിനായി ചെന്നൈ, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ പോകണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കോടതിയുടെ അനുമതി
ജൂലായ് 21 മുതല്‍ ആഗസ്റ്റ് ഒന്നുവരെയാണ് കോടതി അനുമതി നല്‍കിയത്.

ജാമ്യവ്യവസ്ഥയില്‍ പറയുന്നത്
സരിത സംസ്ഥാനം വിട്ടുപോകരുതെന്ന് ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശമുള്ളതാണ്.

മൂകാംബികയില്‍ പോയത്
ജാമ്യവ്യവസ്ഥ ലംഘിച്ച് മൂകാംബികയില്‍ പോയത് വിവാദമായിരുന്നു. കേരളത്തിന് പുറത്ത് പോയത് . എന്തെങ്കിലും കൂടിക്കാഴ്ചക്കായാണോയെന്ന് സംശയം ഉയര്‍ന്നിരുന്നു.

നേരത്തെ ശിക്ഷ ലഭിച്ചിരുന്നു
സോളാര്‍ തട്ടിപ്പിനിരയായ ഇടയാറന്മുള സ്വദേശി ബാബുരാജില്‍നിന്ന് 11.9 കോടി തട്ടിയെടുത്ത കേസില്‍ സരിതയെയും ബിജു രാധാകൃഷ്ണനെയും ആറു വര്‍ഷം കഠിന തടവിനും 1.20 കോടി പിഴക്കും ശിക്ഷിച്ചതാണ്.

ശിക്ഷ നിര്‍ത്തിവെച്ചു
സരിത നല്‍കിയ അപ്പീലിനെ തുടര്‍ന്ന് പിഴത്തുകയായ 45 ലക്ഷം രൂപ അടയ്ക്കാമെന്ന വ്യവസ്ഥയില്‍ തടവ് ശിക്ഷ ജില്ലാ കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

സരിത കോടതിയില്‍
തിങ്കളാഴ്ച സരിത കോടതിയില്‍ എത്തിയിരുന്നു. അഡ്വ. പ്രിന്‍സ് പി. തോമസാണ് സരിതയ്ക്ക് വേണ്ടി ഹാജരായത്












Click it and Unblock the Notifications