Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപിയില്‍ പുതിയ പോര്. ശശീന്ദ്രനെ വെട്ടാന്‍ തോമസ് കെ തോമസ്, മന്ത്രിസ്ഥാനത്തിനായി കരുനീക്കം

തിരുവനന്തപുരം: എന്‍സിപിയില്‍ നിന്ന് മാണി സി കാപ്പന്‍ പോയതിനേക്കാള്‍ വലിയ പ്രശ്‌നം വരുന്നു. മന്ത്രിസ്ഥാനത്തെ ചൊല്ലി എകെ ശശീന്ദ്രനും തോമസ് കെ തോമസും രണ്ട് പക്ഷത്താണ്. ഇരുവരും മന്ത്രിസ്ഥാനത്തിനായി കടുത്ത പിടിവാശിയിലാണ്. തര്‍ക്കം ഇതോടെ ഉറപ്പായിരിക്കുകയാണ്. ശശീന്ദ്രന്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാവാണ്. അതുകൊണ്ട് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ശശീന്ദ്രന്‍ പക്ഷം പറയുന്നു. കുട്ടനാട്ടില്‍ നിന്നും ജയിച്ച തോമസ് കെ തോമസ് പക്ഷേ ജയിച്ചത് മന്ത്രിയാവാനാണെന്ന് പറഞ്ഞ് വെച്ചു. മുമ്പ് തോമസ് ചാണ്ടിയുമായി ഉണ്ടായ തര്‍ക്കങ്ങള്‍ സഹോദരനിലേക്കും നീളാന്‍ പോവുകയാണ്.

1

കഴിഞ്ഞ തവണ ഒരു മന്ത്രിസ്ഥാനമാണ് എന്‍സിപിക്ക് ലഭിച്ചത്. ഇത്തവണ അതില്‍ മാറ്റം വരാന്‍ ഇടയില്ല. അതുകൊണ്ട് മന്ത്രിസ്ഥാനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ തോമസ് കെ തോമസ് തന്നെ മന്ത്രിസ്ഥാനത്തിന് പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തോമസ് ചാണ്ടിയെ രാജിവെപ്പിച്ച് ശശീന്ദ്രന് നല്‍കിയ മന്ത്രിസ്ഥാനം നല്‍കണമെന്നാണ് ആവശ്യം. എന്‍സിപിയിലെ തര്‍ക്കങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പരസ്യമാവാനും സാധ്യതയുണ്ട്. എന്നാല്‍ എല്‍ഡിഎഫ് തര്‍ക്കം മൂത്താല്‍ മന്ത്രിസ്ഥാനം നല്‍കുമോ എന്ന ഭയവും എന്‍സിപിക്കുണ്ട്.

എന്‍സിപിയുടെ ദേശീയ നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പിന്തുണ ഇക്കാര്യത്തില്‍ ഇരുവിഭാഗത്തിനും നിര്‍ണായകമാകും. പുതുമുഖങ്ങള്‍ മതിയെന്ന് പിണറായി പറഞ്ഞാല്‍ തോമസ് കെ തോമസിന് അനുകൂലമാകാനും സാധ്യതയുണ്ട്. എന്നാല്‍ ഇത് എന്‍സിപിയുടെ ആഭ്യന്തര കാര്യമാണെന്നും ശശീന്ദ്രന്‍ വിഭാഗം പറയുന്നു. അതേസമയം ശശീന്ദ്രനും ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. പാലാ സീറ്റ് തര്‍ക്കത്തില്‍ എല്‍ഡിഎഫ് വിടേണ്ടെന്ന എന്‍സിപി തീരുമാനം ശരിയാണെന്ന് തെളിഞ്ഞെന്ന് ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം വിജയിച്ച ആര്‍ക്കും മന്ത്രിയാകാനുള്ള ആഗ്രഹം കാണുമെന്ന് തോമസ് കെ തോമസിനുള്ള പരോക്ഷ മറുപടിയായി ശശീന്ദ്രന്‍ പറഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ പാര്‍ട്ടി ഉപാധ്യക്ഷനും രംഗത്തെത്തി. പാലായിലെ മാണി സി കാപ്പന്റെ വിജയത്തെ വെള്ളപൂശാനുള്ള പീതാംബരന്റെ ശ്രമം അപലപനീയമെന്ന് രാജന്‍ മാസ്റ്റര്‍ പറഞ്ഞു. മന്ത്രി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് തീരുമാനം വന്നാലേ എന്‍സിപി ഇക്കാര്യത്തില്‍ ചര്‍ച്ച ആരംഭിക്കൂവെന്നും ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം പീതാംബരന്‍ മാസ്റ്റര്‍ നടത്തിയ പ്രതികരണം വ്യക്തിപരമാണെന്ന് രാജന്‍ പറഞ്ഞു. എല്‍ഡിഎഫിലെ ഘടകകക്ഷി നേതാവിന്റെ തോല്‍വിയെ കുറിച്ചുള്ള പീതാംബരന്റെ പ്രതികരണം ശരിയല്ല. ബിജെപിയുടെ വോട്ട് വാങ്ങിയാണ് കാപ്പന്‍ ജയിച്ചതെന്നും രാജന്‍ മാസ്റ്റര്‍ ആരോപിച്ചു.

കറുപ്പ് സാരിയില്‍ അതി സുന്ദരിയായി പ്രിയങ്ക ജവാല്‍ക്കര്‍, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    രണ്ടാം പിണറായി സർക്കാർ 18 ന് അധികാരമേൽക്കും..ടീച്ചറമ്മ ഇല്ല ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+