ശശീന്ദ്രന് വഴിയൊരുങ്ങി... വീണ്ടും മന്ത്രിക്കസേരയിലേക്ക്, എന്‍സിപിയുടെ പച്ചക്കൊടി, തീരുമാനം ഉടന്‍

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: മുന്‍ മന്ത്രി എകെ ശശീന്ദ്രന് മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള വഴിയൊരുങ്ങി. ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്നു രാജിവയ്‌ക്കേണ്ടിവന്ന ശശീന്ദ്രന് വീണ്ടും മന്ത്രിയാവാന്‍ തടസ്സമില്ലെന്ന് എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായ ടിപി പീതാംബരന്‍ വ്യക്തമാക്കി. കോട്ടയത്തെ വസതിയില്‍ വച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ച വിജയകരമായിരുന്നുവെന്നും പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിലെ മറ്റു നേതാക്കളുമായി ഇതേക്കുറിച്ച് ഉചടന്‍ ചര്‍ച്ച നടത്തും. രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിശ്വന്‍ പറഞ്ഞു.

1

ഫോണ്‍ കെണി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ രണ്ടു ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ ശശീന്ദ്രന് തടസ്സമില്ലെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. തനിക്ക് ഒറ്റയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

2

തോമസ് ചാണ്ടി രാജിവച്ച ഒഴിവിലേക്ക് ശശീന്ദ്രനെ വീണ്ടും മന്ത്രിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണിക്ക് എന്‍സിപി ഉടന്‍ കത്തു നല്‍കുമെന്നാണ് വിവരം. വെള്ളിയാഴ്ച സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ശശീന്ദ്രന്റെ തിരിച്ചുവരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഫോണ്‍കെണി കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരാതിക്കാരി പിന്‍മാറിയതിനാല്‍ ശശീന്ദ്രന് കാര്യമായ തിരിച്ചടികളൊന്നും ഉണ്ടാവാനിടയില്ല. ഹൈക്കോടിയും ക്ലീന്‍ചിറ്റ് നല്‍കിയാല്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിക്കസേരയില്‍ ഇരിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ak saseendran will return to minister post soon

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്