ശശിന്ദ്രൻ വീണ്ടും മന്ത്രി സ്ഥാനത്തേക്കോ !!!! പാവാർ പറഞ്ഞാൽ സ്ഥാനമെഴിയാൻ തയ്യാറെന്ന് തോമസ് ചാണ്ടി

  • Posted By:
Subscribe to Oneindia Malayalam

കുവൈറ്റ്: ഫോൺവിളി ആരോപണത്തെ തുടർന്ന് രാജിവെച്ച മുൻ ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ കുറ്റമുക്തനായി തിരിച്ചു വന്നാൽ മന്ത്രി സ്ഥാനമൊഴിഞ്ഞു നൽകാൻ തയാറാണെന്നു ഗതാഗതമന്ത്രി തോമസ് ചാണ്ടി. പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചാൽ മുൻ ധാരണപ്രകാരമുള്ള ഒന്നര വർഷം ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തിരിക്കാമെന്നും തോമസ് ചാണ്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശശീന്ദ്രൻ കുറ്റമുക്തനായി വന്നാൽ മന്ത്രി സ്ഥാനം തിരിച്ചു നൽകുമോ എന്നായിരുന്നു ചോദ്യം. എന്നാൽ ഇക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാനകമ്മിറ്റിയല്ലെന്നും എൻസിപി നേതാവ് ശരദ് പവാറാണെന്നും അദ്ദേഹം പറഞ്ഞാൽ ആ നിമിഷം സ്ഥാനമൊഴിഞ്ഞു നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

sasidren

എന്നാൽ നേരത്തെ തന്നെ ശശീന്ദ്രന്റെ തിരിച്ചുവരവിനെ കുറിച്ചു എൻസിപി കേന്ദ്ര നേതൃത്വം സൂചന നൽകിയിരുന്നു. ഫോൺ കെണി വിവാദത്തിൽ ശശീന്ദ്രൻ നിരപരാധിയാണെന്നും തെളിഞ്ഞാൽ മന്ത്രി സ്ഥാനം തിരിച്ചു നൽകുമെന്നു എൻസി പി ദേശീയ അധ്യക്ഷൻ ശരത് പവാർ സൂചന നൽകിയിരുന്നു.മന്ത്രി തോമസ് ചാണ്ടിയുടെ സാന്നിധ്യത്തിലാണ് പവാർ ഇക്കാര്യം വ്യക്തമാക്കിയത്.

English summary
ex transport minister sasidren back to ldf cabinet. thomas chandy satement about sasidren issue
Please Wait while comments are loading...