ശിരോവസ്ത്രത്തിനെതിരെ ശശികല... മൂത്രപ്പുരയിൽ ഒപ്പം കയറുന്നത് ആരാണെന്ന് എന്ത് ഉറപ്പ്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊല്ലം: രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നതിനെതിരെ അതിശക്തമായി രംഗത്ത് വന്ന ആളാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല. ഇപ്പോള്‍ മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രത്തിനെതിരെയാണ് ശശികല രംഗത്ത് വന്നിരിക്കുന്നത്.

'രണ്ടാം മാപ്പിള ലഹളയ്ക്ക് സ്‌കോപ്പുണ്ട്', 'ഹൈന്ദവര്‍ അഭയാര്‍ത്ഥിക്യാമ്പുകള്‍ തുറക്കണം'; ഞെട്ടിക്കും

മലപ്പുറത്തെ വീണ്ടും ദൈവം രക്ഷിച്ചു; കലാപമുണ്ടാക്കാനുള്ള ശ്രമം പാളി, വിഗ്രഹം തകര്‍ത്തത്...

ഡി ഫോര്‍ഡാന്‍സില്‍ നിന്ന് പേര്‍ളി മാണിയെ പുറത്താക്കിയതാണോ? അവതാരക മാറിയതില്‍ അസ്വസ്ഥതയുമായി ആരാധകര്‍

ശിരോവസ്ത്രം ധരിച്ച് അടുത്തിരിക്കുന്ന ആള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് ശശികലയുടെ പ്രശ്‌നം. മൂത്രപ്പുര വിഷയവും ശശികല ഇതോടൊപ്പം ഉന്നയിക്കുന്നുണ്ട്.

ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് കൊല്ലം ജില്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ ആയിരുന്നു ശശികല ശിരോവസ്ത്രത്തിനെതിരെ രംഗത്ത് വന്നത്.

തിരിച്ചറിയാനുള്ള അവകാശം

ശിരോവസ്ത്രം ധരിച്ച് ഒരാള്‍ വരുമ്പോള്‍ അത് പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിയാനുള്ള അവകാശം ആണ് മറ്റുള്ളവര്‍ക്ക് നിഷേധിക്കുന്നത് എന്നാണ് ശശികല പറയുന്നത്.

അറബി സംസ്‌കാരം

ശിരോവസ്ത്രം ധരിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. അത് അറബി സംസ്‌കാരമാണ്. രാജ്യത്ത് ഇപ്പോള്‍ അറബി സംസ്‌കാരം വ്യാപിക്കുകയാണെന്നും ശശികല പറയുന്നുണ്ട്.

സ്ത്രീകളുടെ സീറ്റില്‍

ബസ്സില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ തന്റെ അടുത്തിരിക്കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന് അറിയാനുള്ള അവകാശം ഉണ്ട്. പക്ഷേ ശിരോവസ്ത്രം ധരിച്ച് എത്തുന്ന ആള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് എങ്ങനെ തിരിച്ചറിയും എന്നാണ് ചോദ്യം.

മൂത്രപ്പുരയിലും പ്രശ്‌നം

സ്ത്രീകള്‍ക്ക് വേണ്ടിയുണ്ടാക്കിയ കംഫര്‍ട്ട് സ്റ്റേഷനില്‍ തനിക്കൊപ്പം കയറുന്നത് സ്ത്രീ ആണോ പുരുഷനാണോ എന്ന് അറിയാനുള്ള അവകാശം തനിക്കില്ലേ എന്നും ശശികല ചോദിക്കുന്നുണ്ട്.

മുഖം മറച്ചാല്‍

സ്ത്രീ ആണോ പുരുഷന്‍ ആണോ എന്ന് തിരിച്ചറിയാന്‍ മുഖം കാണണം. ശിരോവസ്ത്രം ധരിച്ചാല്‍ അത് കാണാന്‍ പറ്റുമോ എന്നും ശശികല ചോദിക്കുന്നുണ്ട്.

സ്ത്രീ സുരക്ഷയില്‍

സ്ത്രീ സുരക്ഷയെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടാണ് ശശികല ഇക്കാര്യങ്ങളെല്ലാം പറയുന്നത്. തന്റെ അടുത്തിരിക്കുന്ന ആള്‍ സ്ത്രീ തന്നെ ആണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല എന്ന നഗ്നമായ സത്യം കൂടി വായിക്കണം എന്നാണ് ശശികലയുടെ പക്ഷം.

വീണ്ടും 'മഹാഭാരതം'

എംടിയുടെ രണ്ടാമൂഴം എന്ന നോവല്‍ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ അത് തീയേറ്റര്‍ കാണില്ല എന്നായിരുന്നു കുന്നംകുളത്ത് വച്ച് ശശികല പറഞ്ഞത്. ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല.

പേര് മാറ്റിയാല്‍ 'ഓകെ'

മഹാഭാരതം എന്ന പേരില്‍ സിനിമ എടുക്കുന്നുണ്ടെങ്കില്‍ അത് മഹാഭാരതത്തെ അടിസ്ഥാനമാക്കി തന്നെ വേണം എന്നാണ് ഇപ്പോഴും ശശികല പറയുന്നത്. രണ്ടാമൂഴം സിനിമയാക്കുകയാണെങ്കില്‍ അത് രണ്ടാമൂഴം എന്ന പേരില്‍ തന്നെ വേണം എന്നാണ് പക്ഷം.

വിവാദങ്ങള്‍ തുടരുമ്പോള്‍

കന്നുകാലികളുടെ കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഏറെ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ശിരോവസ്ത്രത്തിനെതിരെ ഇപ്പോള്‍ ശശികല രംഗത്ത് വന്നിരിക്കുന്നത്.

ഇതാണ് കൊല്ലത്ത് ശിരോവസ്ത്രത്തിനെതിരെ ശശികല നടത്തിയ പ്രസംഗം.

English summary
Sasikala against women wearing veil. She says that the veil will hide the identity of the person and should not identify whether it is a woman or a man.
Please Wait while comments are loading...