കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ശശികല വിജയിച്ചു; പോലീസ് വഴങ്ങി, ജാമ്യം നല്‍കി വിട്ടയച്ചു, പ്രതിഷേധം അവസാനിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവില്‍ ശശികല വിജയിച്ചു | Oneindia Malayalam

കോട്ടയം: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശശികലയുടെ ആവശ്യം പോലീസ് അംഗീകരിച്ചു. ജാമ്യം നേടിയ ശേഷം ശബരിമലയിലേക്ക് പോകാന്‍ സൗകര്യം ഒരുക്കാമെന്ന് പോലീസ് അവര്‍ക്ക് ഉറപ്പുനല്‍കിയെന്നാണ് വിവരം. ശനിയാഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് ശശികലയെ മരക്കൂട്ടത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പിന്നീട് അവരെ റാന്നി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. പോലീസ് സ്‌റ്റേഷന് മുന്നില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. സംസ്ഥാന വ്യാപക ഹര്‍ത്താലിനും ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തിരുന്നു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് കണ്ടാണ് പോലീസ് വഴങ്ങിയത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

ആര്‍ഡിഒയ്ക്ക് മുമ്പില്‍ ഹാജരാക്കി ജാമ്യം നല്‍കി

ആര്‍ഡിഒയ്ക്ക് മുമ്പില്‍ ഹാജരാക്കി ജാമ്യം നല്‍കി

ശശികലയെ തിരുവല്ല ആര്‍ഡിഒയ്ക്ക് മുമ്പില്‍ ഹാജരാക്കി ജാമ്യം നല്‍കി. ഓഫീസിന് മുന്നിലും ഹിന്ദു ഐക്യവേദി പ്രതിഷേധം സംഘടിപ്പിച്ചു. ജാമ്യം നേടിയ ശേഷം ശശികലക്ക് ശബരമലയിലേക്ക് പോകാന്‍ സൗകര്യമൊരുക്കുമെന്ന് പോലീസ് അവരെ അറിയിച്ചിരുന്നു. ശശികല ഇക്കാര്യം സ്റ്റേഷന് പുറത്തുണ്ടായിരുന്ന ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും അറിയിച്ചു.

 പോലീസ് സുരക്ഷയില്‍ തന്നെ

പോലീസ് സുരക്ഷയില്‍ തന്നെ

പോലീസ് സുരക്ഷയില്‍ തന്നെ അറസ്റ്റ് ചെയ്തിടത്ത് എത്തിക്കണമെന്നായിരുന്നു ശശികലയുടെ ആവശ്യം. ആവശ്യങ്ങള്‍ പോലീസ് അംഗീകരിച്ചെന്ന് ശശികല പറഞ്ഞു. ഇതോടെ റാന്നി പോലീസ് സ്‌റ്റേഷന് മുന്നില്‍ സംഘപരിവാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. പ്രവര്‍ത്തകള്‍ ഏറെകുറെ മടങ്ങിത്തുടങ്ങി.

പോലീസുകാര്‍ക്കെതിരെ കോടതിയെ സമീപിക്കും

പോലീസുകാര്‍ക്കെതിരെ കോടതിയെ സമീപിക്കും

തന്റെ അറസ്റ്റ് നിയമവിരുദ്ധമാണ്. അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് ശശികലയുടെ തീരുമാനം. നിലയ്ക്കലില്‍ എത്തിയാല്‍ സന്നിധാനത്ത് എത്തിക്കാമെന്ന് തൃപ്തി ദേശായിക്ക് വാക്കുകൊടുത്തവരാണ് തന്നെ മരക്കൂട്ടത്തില്‍ നിന്നും അറസ്റ്റ് ചെയ്തു ഇറക്കിയതെന്ന് ശശികല ആരോപിച്ചു.

മുകളില്‍ നിന്നുള്ള ഉത്തരവ്

മുകളില്‍ നിന്നുള്ള ഉത്തരവ്

മുകളില്‍ നിന്നുള്ള ഉത്തരവ് മൂലമാണ് തന്നെ അറസ്റ്റ് ചെയ്തത്. ഇത് തിരുത്താന്‍ പോലീസ് തയ്യാറായിരിക്കുന്നു. വീണ്ടും ശബരിമലയ്ക്ക് വിടാമെന്ന് ഉറപ്പ് ലഭിച്ചിരിക്കുന്നു. ജാമ്യം നേടിയ ശേഷം സന്നിധാനത്തേക്ക് പോകും. വിലക്ക് നീങ്ങിയതില്‍ സന്തോഷമുണ്ടെന്നും ശശികല പറഞ്ഞു.

ഉപവാസ സമരം

ഉപവാസ സമരം

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ശശികലെ അറസ്റ്റ് ചെയ്തത്. പിന്നീട് റാന്നി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശശികല ഉപവാസത്തിലായിരുന്നു. സ്റ്റേഷന് പുറത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ സമരവും അവസാനിപ്പിച്ചു.

അറസ്റ്റിന് കാരണം

അറസ്റ്റിന് കാരണം

ശശികലയെ കൂടാതെ നാല് സംഘപരിവാര്‍ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് അറസ്‌റ്റെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ഇവരുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് കരുതല്‍ തടങ്കലിലാക്കിയതെന്നും പോലീസ് വ്യക്തമാക്കി.

 ശേഷം സംഭവിച്ചത്

ശേഷം സംഭവിച്ചത്

അറസ്റ്റ് ചെയ്ത ഉടനെ ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തൊട്ടുപിന്നാലെ പ്രതിഷേധവും ശക്തമാക്കി. റാന്നി പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത് എന്നറിഞ്ഞതോടെ പ്രവര്‍ത്തകര്‍ കൂട്ടമായി എത്താന്‍ തുടങ്ങി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജാരാക്കാന്‍ കൊണ്ടുപോകുന്ന കാര്യത്തില്‍ പോലും ആശങ്കയായി.

വഴിയില്‍ ഇറക്കിവിടുന്ന പോലെ

വഴിയില്‍ ഇറക്കിവിടുന്ന പോലെ

സ്‌റ്റേഷനില്‍ എത്തിയ ശശികല ഉപവാസം ആരംഭിച്ചു. സ്‌റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിടാമെന്ന് പോലീസ് ശശികലയെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ കൂട്ടാക്കിയില്ല. ശബരിമലയ്ക്ക് പോയ എന്നെ പിടിച്ചുകൊണ്ടുവന്ന് വഴിയില്‍ ഇറക്കിവിടുന്ന പോലെയാകും അത് എന്നായിരുന്നു അവരുടെ നിലപാട്.

ആവശ്യങ്ങള്‍ ഇങ്ങനെ

ആവശ്യങ്ങള്‍ ഇങ്ങനെ

തിരിച്ച് അറസ്റ്റ് ചെയ്ത സ്ഥലത്ത് തന്നെ എത്തിക്കണമെന്ന് ശശികല ആവശ്യപ്പെട്ടു. പോലീസ് സുരക്ഷയില്‍ സന്നിധാനത്ത് എത്തിക്കണെന്ന് അവര്‍ ആവശ്യമുന്നയിച്ചു. സുരക്ഷയില്ലെങ്കില്‍ വഴിയില്‍ ഇനിയും തടയപ്പെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചയിലാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുന്നതില്‍ തീരുമാനമായത്.

ഡിജിപി മുഖ്യമന്ത്രിയെ കണ്ടു

ഡിജിപി മുഖ്യമന്ത്രിയെ കണ്ടു

അതിനിടെ, നിലവിലെ സാഹചര്യം പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. ശേഷം ഡിജിപി ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസുമായും ചര്‍ച്ച നടത്തി. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ ഇളവ് വരുത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.

സമരം വ്യാപിപ്പിക്കുന്നു

സമരം വ്യാപിപ്പിക്കുന്നു

അതേസമയം, ശബരിമല സമരം ഏഴ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നു. ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുള്ള എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഏഴ് സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തുവെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

അറസ്റ്റ് നിയമവിരുദ്ധം

അറസ്റ്റ് നിയമവിരുദ്ധം

ശബരിമലയെ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും ആവശ്യപ്പെടും. ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലയെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. കരുതല്‍ തടങ്കലാണെന്നാണ് പറയുന്നത്. എന്നാല്‍ അങ്ങനെ ഒരു നിയമം കേരളത്തില്‍ നിലവിലുണ്ടോ എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.

English summary
Sabarimala: Police provide protection to Sasikala and send to Sannidhanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X