കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദര്‍ശനത്തിന് എത്തിയത് ശശികല ടീച്ചറുടെ അറിവോടെയെന്ന് സ്ത്രീയുടെ ഭര്‍ത്താവ്

Google Oneindia Malayalam News

പത്തനംത്തിട്ട: ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്ന ദിവസങ്ങളിലും ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെതിരേയുള്ള പ്രതിഷേധം തുടരുന്നു. ഇന്നലേയും ഇന്നുമായി നിരവധി സ്ത്രീകളെയാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി പ്രതിഷേധക്കാര്‍ തടഞ്ഞത്.

<strong>ഉപേക്ഷിച്ചവര്‍ കണ്‍നിറയെ കാണുക; ആരോരുമില്ലാത്തവള്‍ക്കെല്ലാമായി ഒരു രാജകുമാരന്‍ എത്തിയിരിക്കുന്നു</strong>ഉപേക്ഷിച്ചവര്‍ കണ്‍നിറയെ കാണുക; ആരോരുമില്ലാത്തവള്‍ക്കെല്ലാമായി ഒരു രാജകുമാരന്‍ എത്തിയിരിക്കുന്നു

ആന്ധ്രയില്‍ നിന്നെത്തിയ ആറു സ്ത്രീകള്‍ കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മുടങ്ങിയിരുന്നു. അതിനിടെയാണ് കുഞ്ഞിന്റെ ചോറൂണിനായി എത്തിയ 52 വയസ്സ് കഴിഞ്ഞ സ്ത്രീക്ക് നേരെ പ്രതിഷേധക്കാരുടെ കയ്യേറ്റം ഉണ്ടായത്. സ്ത്രീ എത്തിയത് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ടീച്ചറുടെ സമ്മതപ്രകാരമാണെന്നാണ് ഇവരുടെ ഭര്‍ത്താവ് വ്യക്തമാക്കുന്നത്.

യുവതികള്‍ പ്രവേശിക്കുന്നു

യുവതികള്‍ പ്രവേശിക്കുന്നു

സന്നിധാനത്തേക്ക് യുവതികള്‍ പ്രവേശിക്കുന്നു എന്ന് ആരോപിച്ച് ചൊവ്വാഴ്ച്ച രാവിലെ നടപ്പന്തലില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഏഴുമണിയോടെ തൃശൂരില്‍ നിന്നെത്തിയ ആറംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ ആണ് പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചത്.

മുന്നോട്ട് പോവാന്‍ അനുവദിക്കില്ല

മുന്നോട്ട് പോവാന്‍ അനുവദിക്കില്ല

ശരണം വിളികളുമായി എത്തിയ പ്രതിഷേധക്കാര്‍ സ്ത്രീയെ മുന്നോട്ട് പോവാന്‍ അനുവദിക്കില്ല എന്ന നിലപാട് എടുത്തതോടെ നടപ്പന്തലില്‍ അല്‍പനേരം സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇവര്‍ ദര്‍ശനത്തിന് എത്തിയത്.

പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല

പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല

പോലീസെത്തി സ്ത്രീയുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഇവര്‍ക്ക് 50 വയസ്സ് തികഞ്ഞെന്ന് വ്യക്തമാക്കിയെങ്കിലും അക്രമികള്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പിന്നീട് പോലീസ് ഇടപ്പെട്ട് സ്ത്രീയെ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിച്ച് കൊണ്ടുപോവുകയായിരുന്നു.

ശശികല ടീച്ചറുടെ സമ്മതപ്രകാരം

ശശികല ടീച്ചറുടെ സമ്മതപ്രകാരം

തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ സ്ത്രീയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഇവര്‍ക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായെന്ന് ഇവരുടെ ഭര്‍ത്താവ് പ്രതികരിച്ചു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ സമ്മതപ്രകാരമാണ് തങ്ങള്‍ ദര്‍ശനത്തിന് എത്തിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ദര്‍ശനം നടത്തണോ

ദര്‍ശനം നടത്തണോ

ഞങ്ങള്‍ ഇന്നലെ മുതല്‍ ഇവിടെ എത്തിയതാണ്. ദര്‍ശനം നടത്തണോ എന്ന് സംശയിച്ചിരുന്ന ഞങ്ങളോട് ശശികല ടീച്ചറുള്‍പ്പടേയുള്ളവര്‍ 52 വയസ്സുള്ളവര്‍ക്ക് ദര്‍ശനം നടത്താമെന്ന് പറഞ്ഞത് കൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നത്.

ദര്‍ശനത്തിനില്ല

ദര്‍ശനത്തിനില്ല

ഇവിടെ എത്തിയപ്പോഴാകട്ടെ ആളുകള്‍കൂടി നിന്ന് കയ്യേറ്റം ചെയ്തു. അടിപിടി കൂടി ദര്‍ശനത്തിനില്ല. കൂഞ്ഞിന്റെ ചോറൂണ്‍ നേര്‍ന്ന് പോയത് കൊണ്ടാണ് ഇങ്ങോട്ട് വന്നത്. ഇല്ലെങ്കില്‍ ഈ അവസ്ഥയില്‍ ഇങ്ങോട്ട് വരില്ലായിരുന്നെന്ന് തീര്‍ത്ഥാടകയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ആന്ധ്രയില്‍ നിന്നെത്തിയ സ്ത്രീകള്‍

ആന്ധ്രയില്‍ നിന്നെത്തിയ സ്ത്രീകള്‍

ഇവര്‍ക്ക് 52 വയസ്സ് കഴിഞ്ഞെന്ന് പോലീസ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ഇവര്‍ ദര്‍ശനം നടത്തി. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് ആന്ധ്രയില്‍ നിന്നെത്തിയ ആറു സ്ത്രീകള്‍ ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു.

സുരക്ഷ നല്‍കാം

സുരക്ഷ നല്‍കാം

കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവര്‍ മടങ്ങിപ്പോയത്. എന്നാല്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സുരക്ഷ നല്‍കാമെന്ന് പോലീസ് അറിയിച്ചുവെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയാണെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.

പ്രതിഷേധം

പ്രതിഷേധം

ആന്ധ്രയില്‍ നിന്നെത്തിയ 32 പേരടങ്ങുന്ന സംഘം നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിഎസ് ബസിലാണ് ഇവര്‍ പമ്പയില്‍ എത്തിയത്. ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് തന്നെ ഇവര്‍ക്കെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും

തുടര്‍ന്ന് പമ്പയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തന്നെ ഇവരെ മടക്കി അയക്കുകയായിരുന്നു. സംഘത്തിലുള്ള മറ്റുള്ളവര്‍ ദര്‍ശനം നടത്തി തിരിച്ചെത്തുന്നതുവരെ ഇവര്‍ നിലയ്ക്കലില്‍ തങ്ങും. അതിനിടെ നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും അക്രമം ഉണ്ടായി.

English summary
sasikalateacher noded for darshanam says lady husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X