സുധീരന്‍ ഒറ്റയ്ക്ക് മദ്യവിരുദ്ധനാകണ്ട,വിഡി സതീശന്‍
പത്തനംതിട്ട: ബാര്‍ലൈസന്‍സ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കെപിസിസി വൈസ് പ്രസിഡന്റെ വിഡി സതീശന്‍ രംഗത്ത്. നിലാവരമുള്ള ബാറുകള്‍ക്ക് അനുമതി നല്‍കണമെന്നും ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സമയമായെന്നുമാണ് സതീശന്‍ പറഞ്ഞത്.
ഇതോടെ പാര്‍ട്ടിയ്ക്കുള്ളില്‍ വിഎം സുധീരന്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. സുധീരനെതിരെ പരോക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു സതീശന്‍. ഒരാള്‍ മദ്യ വിരുദ്ധനെന്നും മറ്റെല്ലാവരും മദ്യലോബിയുടെ ആളെന്നുമുള്ള നിലപാട് ശരിയല്ല. നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെംഎം മാണിയും ആവശ്യപ്പെട്ടിരുന്നു.

യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ വിഎം സുധീരന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗമാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. കെ ബാബു അഴിമതിക്കാരനാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
വിഎം സുധീരനെതിരായ വിഡി സതീശന്റെ നിലപാടിനോട് കോണ്‍ഗ്രസ് നേതാക്കളായ ടിഎന്‍ പ്രതാപനും അജയ് തറയിലും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ മദ്യ നയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി.


Click it and Unblock the Notifications