Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിനം; ക്ലാസുകൾ ഉച്ചവരെ..മുന്നൊരുക്കങ്ങൾ വിശദീകരിച്ച് മന്ത്രി

തിരുവനന്തപുരം; സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ സഭയിൽ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശനിയാഴ്ച ദിവസങ്ങളിൽ ക്ലാസുകൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇതിനോടകം സ്കൂൾ തുറന്നിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്താണ് ഏറ്റവും ഒടുവിലായി സ്കൂൾ തുറക്കുന്നത്. സ്കൂൾ തുറക്കുന്നതിന് സംസ്ഥാനം പൂർണ സജ്ജമാണ് മന്ത്രി പറഞ്ഞു.ശനിയാഴ്ചകളിൽ പ്രവൃത്തി ദിവസമാക്കാൻ തിരുമാനിച്ചിട്ടുണ്ട്. ഉച്ചവരെയാകും ക്ലാസുകൾ. എൽ പി സ്കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെയാണ് അനുവദിക്കുക. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികൾ വിശന്ന് സ്കൂളിൽ ഇരിക്കരുതെന്ന് സർക്കാറിന് നിർബന്ധമുണ്ട് . ഈ പശ്ചാത്തലത്തിൽ സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാകണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്കൂൾ അധികൃതർ സ്വീകരിക്കണം.

nemom-vsivankutty-

ഇക്കാര്യം സുഗമമായി നടപ്പാക്കുന്നതിന് സ്കൂൾ അധികൃതരുടേയും രാഷ്ട്രീയ പാർട്ടികളുടേയും തൊഴിലാളി സംഘടനകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയുമെല്ലാം ഒരു യോഗം വിളിച്ച് ചേർക്കും. ഓരോ സ്കൂളുകളുടേയും സാഹചര്യങ്ങൾ അനുസരിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യും.സ്കൂളുകളിൽ സോപ്പ്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാൻ സാഹചര്യം ഉണ്ടായിരിക്കും. കുട്ടികളുടെ ഊഷ്മാവ് അളക്കാൻ തെർമ്മൽ സ്കാനറുണ്ടാകും. ഓരോ സ്കൂളിലും ഓരോ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്

Recommended Video

cmsvideo
    ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

    അതേസമയം സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടേയും ഡിഒ മാരുടേയും പ്രത്യേക യോഗം ചേർന്നിരുന്നു. പിന്നാലെ സ്കൂൾ അധികാരികളുടെ യോഗം ഡിഒമാർ വിളിച്ച് ചേർത്തിരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ തൊട്ടടുത്ത തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളില്‍ ക്ലാസുകൾ നടത്താനും നടപടി കൈക്കൊള്ളും.

    സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപണികൾ ഉടൻ പൂർത്തീകരിക്കും. പിടിഎയുടെ സഹകരണത്തോടെയാകും നടപടി.ഓട്ടോറിക്ഷയിൽ പരമാവധി മൂന്ന് കുട്ടികളെയാകും അനുവദിക്കുക. വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ നിരക്ക് ഇളവ് അനുവദിക്കും.സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നതിന് വിദ്യാർത്ഥികളുടെ കൺസെഷൻ സംബന്ധിച്ച കാര്യങ്ങളിൽ ബസ് ഉടമകളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

    സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

    കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കുട്ടികൾ സ്കൂളിലേക്ക് എത്തുക. അത്തരത്തിലാണ് ക്രമീകരണം. ബയോ ബബിൾ സംവിധാനത്തിൽ ആക്കി സംരക്ഷിക്കുന്നതിനാണ് പദ്ധതി. 1 മുതൽ 7 വരെ ക്ലാസുകളിൽ ഉള്ള കുട്ടികളെ മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ സ്കൂളിലെത്തിക്കാൻ സാധിക്കൂ. സ്കൂൾ തുറക്കുന്നതിനു മുമ്പ് കുട്ടികൾ എത്തുന്ന എല്ലാ ഇടങ്ങളും ശുദ്ധീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.എല്ലാ സ്കൂളുകളിലും പ്രത്യേക ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും.

    ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യ രണ്ടാഴ്ച വരേണ്ടതില്ല. പരമാവധി ക്ലാസുകൾ തുറന്ന സ്ഥലങ്ങളിൽ നടത്തുന്നതാകും ഉചിതം. ക്ലാസുകളിൽ തന്നെ പരമാവധി വായു സഞ്ചാരം ഉറപ്പാക്കണം.സ്കൂൾ തുറക്കുന്നത് സംബന്ധിച്ചുള്ള വിശദമായ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയ്ക്ക് കൈമാറി.മുഖ്യമന്ത്രി ഇന്ന അത് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

    കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്.സംസ്ഥാനത്ത് ഇപ്പോൾ കൊവിഡ് കേസുകളിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നിന് തന്നെയാണ് തുറക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+