കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഇടപെട്ടതോടെ ഹജ്ജ് ആചാരത്തില്‍ വിപ്ലവകരമായ മാറ്റത്തിന് സൗദി തയ്യാറായി: എപി അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

കണ്ണൂർ: ലോകമുസ്ലിംങ്ങളുടെ ഹജ്ജ് തീർത്ഥാടനത്തില്‍ ഇന്ത്യ പുതിയ ചരിത്രം കുറിച്ചിട്ടുണ്ടെന്ന് ബി ജെ പി നേതാവും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അബ്ദുള്ളക്കുട്ടി. 2018 വരെ ഹജ്ജിന് സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പോവാന്‍ സാധിക്കുമായിരുന്നില്ല. വിവാഹ നിഷിദ്ധമായ പിതാവ്, സഹോദരന്‍ തുടങ്ങിയ ആളുകളുടെ കൂടെ മാത്രമേ സ്ത്രീകള്‍ക്ക് ഹജ്ജിന് പോവാന്‍ സാധിക്കുമായിരുന്നുള്ളു. മഹ്റം എന്നാണ് മതപരമായി അതിന് പറയുക. എന്നാല്‍ ഈ ആചാരത്തിന് മോദിയുടെ ഇടപെടലിലൂടെ മാറ്റമുണ്ടായെന്നാണ് അബ്ദുള്ളക്കുട്ടി വിശദീകരിക്കുന്നത്.

വിശ്വാസിയായ തനിക്ക് ഹജ്ജിന് പോവാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് ഒരു സ്ത്രീ നരേന്ദ്ര മോദിയുടെ മുന്നില്‍ ഒരു അപേക്ഷയുമായി എത്തുകയായിരുന്നു. അഞ്ച് നേരം നിസ്കരിക്കുന്ന തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഹജ്ജിന് പോവുക എന്നുള്ളത്. എന്നാല്‍ എനിക്ക് ബന്ധുക്കളായി ആരുമില്ല. അതുകൊണ്ട് തനിക്ക് ഹജ്ജിന് പോവാന്‍ കഴിയുന്നില്ലെന്നായിരുന്നു ആ സ്ത്രീയുടെ പരാതി. ഈ വിഷയം പ്രധാനമന്ത്രി ഹജ്ജ് കമ്മിറ്റിയുമായി ചർച്ച ചെയ്തു. മഹ്റം എന്ന് പറയുന്നത് വളരെ നിർബന്ധമാണ് സൌദിയിലെ തീരുമാനം ആണെന്നായിരുന്നു ഹജ്ജ് കമ്മിറ്റിയുടെ മറുപടി.

apabdullaaas-1601210845.jpg -Properties

എന്നാല്‍ പ്രധാനമന്ത്രി സൌദി ഭരണാധികാരികളുമായി ഈ വിഷയം ചർച്ച ചെയ്തു. ഇതോടെ അവിടുത്തെ ഭരണാധികാരികള്‍ മതപുരോഹിതരുമായി കൂടിയാലോചന നടത്തുകയും ചെയ്തു. അതോടെ സ്ത്രീകള്‍ക്ക് ഹജ്ജിന് തനിച്ച് പോവാം എന്ന വിപ്ലവകരമായ ഒരു തീരുമാനം 2018 ലുണ്ടായി. പക്ഷെ മഹ്റം ഇല്ലെങ്കിലും സംഘമായി വേണം വരാന്‍ എന്നുള്ള ഒരു ഉപാധി അവിടുത്തെ മതപുരോഹിതർ വെച്ചിരുന്നു. ഇപ്പോള്‍ നാലില്‍ കുറയാത്ത സ്ത്രീകളുടെ സംഘമായിട്ട് ഹജ്ജിന് പോവാന്‍ സാധിക്കും. അതിന് മുമ്പും ഇവിടുത്തെ ട്രാവല്‍ ഏജന്‍സികളൊക്കെ സ്ത്രീകളെ ഹജ്ജിന് കൊണ്ടുപോയിട്ടുണ്ടെങ്കിലും അതൊക്കെ കളവായിട്ടാണ്. കൂടെ പോവുന്ന ആണുങ്ങളെ ഇവരുടെ ബന്ധുവാണെന്ന രേഖകളില്‍ എഴുതിയിട്ടുള്ള ഒരു സെറ്റിങ് ആയിരുന്നു അതെന്നും അബ്ദുള്ള കുട്ടി വ്യക്തമാക്കുന്നു.

ഹാഷ് വാല്യൂ പരിശോധന ഭയപ്പെടുത്തുന്നതാരെ; എന്തായാലും കാത്തിരുന്നു കാണണം കോശീ: സംഗമേശ്വരന്‍ഹാഷ് വാല്യൂ പരിശോധന ഭയപ്പെടുത്തുന്നതാരെ; എന്തായാലും കാത്തിരുന്നു കാണണം കോശീ: സംഗമേശ്വരന്‍

യാഥാർത്ഥത്തില്‍ അവിടുത്തെ മതപുരോഹിതരുടെയും സർക്കാറിന്റെയും അംഗീകാരത്തില്‍ സ്ത്രീകള്‍ക്ക് ഹജ്ജ് ചെയ്യാനുള്ള ഒരു വലിയ അവകാശം നേടിയെടുക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഓരോ മേഖലയിലേയും പ്രശ്നങ്ങള്‍ ജനങ്ങളില്‍ നിന്ന് പഠിക്കുകയും അതില്‍ ശക്തമായി ഇടപെടുകയും പരമാവധി പരിഹാരങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന ഒരു രീതിയാണ് ഉള്ളതു. ഹജ്ജുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പരിഷ്കാരങ്ങള്‍ മോദിയുടെ കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഹജ്ജ് നിർവ്വഹിക്കാന്‍ ഏകദേശം 332000 രൂപ വരുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. എന്നാല്‍ സ്വകാര്യമേഖല വഴിയാവുമ്പോള്‍ ഇത് കുത്തനെ ഉയരും. നാല് ലക്ഷം മുതല്‍ 7 ലക്ഷം വരെ രൂപയൊക്കെയാണ് ഈടാക്കുന്നത്. ഇതിനൊക്കെ ഒരു നിയന്ത്രണം വേണമെന്നുള്ളത് സംബന്ധിച്ച് ഹജ്ജ് കമ്മറ്റിക്ക് അകത്ത് ചർച്ചയായി ഉയർന്ന് വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ സർക്കാർ ചിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധി സംഘത്തെ കൊണ്ടുപോവാന്‍ സാധിച്ചു എന്നുള്ളത് ഹജ്ജ് തീർത്ഥാടനത്തിലെ വലിയ ചരിത്രമാണെന്നും അദ്ദഹം പറഞ്ഞു

Recommended Video

cmsvideo
'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

English summary
Saudi Arabia ready for revolutionary change in Hajj rituals with Modi's intervention: AP Abdullakutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X