കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സവർക്കർ കുട നീക്കി': സ്വാതന്ത്ര്യ സമര സേനാനികളോട് കമ്യൂണിസ്റ്റുകാർക്ക് പുച്ഛമെന്ന് ബിജെപി

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ചമയ പ്രദര്‍ശനത്തില്‍ സവർക്കറുടെ ചിത്രമുള്ള കുട ഉപയോഗിച്ചതിനെതിരെ വ്യാപക വിമർശനമായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വന്നത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തി പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്‌പെഷ്യല്‍ കുടയിലായിരുന്നു വിഡി സവർക്കറും ഇടം പിടിച്ചത്. ഇതിനിതിരെ സി പി എം, കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്ത് വരികയായിരുന്നു. സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഉള്‍പ്പടേയുള്ളവർ വിമർശനം ഉയർത്തി. ഇതേ തുടർന്ന് കുട പ്രദർശനത്തില്‍ നിന്ന് ഒഴിവാക്കുകുയം ചെയ്തു. എന്നാല്‍ സ്വാതന്ത്ര സമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്ത കുടകള്‍ക്കെതിരെ മന്ത്രിയും സി പി ഐ എമ്മും രംഗത്ത് വന്നത് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

ദിലീപിനും തെരുവിലേക്ക് ആളെ ഇറക്കാനാവും; അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു, കാരണമുണ്ട്: രാഹുല്‍ ഈശ്വർദിലീപിനും തെരുവിലേക്ക് ആളെ ഇറക്കാനാവും; അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു, കാരണമുണ്ട്: രാഹുല്‍ ഈശ്വർ

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി (ആസാദി കാ അമൃത് വർഷ്) ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉൾപ്പെടുത്തി പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്പെഷ്യൽ കുടകൾക്കെതിരെ മന്ത്രി രാധാകൃഷ്ണനും സി.പിഎമ്മും രംഗത്ത് വന്നത് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണെന്ന് ബി ജെ പി തൃശ്സൂർ ജില്ലാ അധ്യക്ഷന്‍ അഡ്വ. കെകെ അനീഷ് കുമാർ ആരോപിച്ചു.

page

ഇത് താന്‍ ഡാ മഞ്ജു സ്റ്റൈല്‍: വേഷ-ഭാവ പകർച്ചകളുടെ അത്ഭുതം- വൈറലായി ചിത്രങ്ങള്‍

സ്വാതന്ത്ര്യ സമര സേനാനികളോട് എന്നും കമ്യൂണിസ്റ്റുകാർക്ക് പുച്ഛമായിരുന്നു അതിൻ്റെ ഭാഗം തന്നെയാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന എതിർപ്പും. രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ആൻ്റമാനിൽ ജയിൽവാസം അനുഭവിച്ച വീര സവർക്കറെ വിമർശിക്കാൻ കമ്മ്യൂണിസ്റ്റുകാരുടെ യോഗ്യതയെന്താണെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കണം. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതും സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാൻ്റെ ചെരിപ്പ് നക്കിയെന്ന് വിളിച്ച് ആക്ഷേപിച്ചതും, ഗാന്ധിജി ഇന്ത്യയെ എന്താക്കി? മാന്തി മാന്തി പുണ്ണാക്കി എന്ന് മുദ്രാവാക്യം വിളിച്ചതും, സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചതും, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാരെ സഹായിച്ചതുമാണ് കമ്മൂണിസ്റ്റുകാരുടെ സ്വാതന്ത്ര്യ സമര ചരിത്രം.

ഇത്തരക്കാർക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ചിത്രം കാണുന്നത് തന്നെ അസഹിഷ്ണുതയുണ്ടാക്കുന്നത് സ്വാഭാവികമാണ്. സവർക്കറെ രാജ്യത്തിൻ്റെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ചതും ജന്മദിനം സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചതും പാർലമെൻ്റിൽ ഛായാചിത്രം സ്ഥാപിച്ചതും ഇന്ദിരാഗാന്ധിയാണെന്ന ചരിത്രം കമ്മ്യൂണിസ്റ്റുകാർക്ക് ഓശാന പാടുന്ന കോൺഗ്രസ്സുകാർ പഠിക്കുന്നത് നല്ലതാണ്. പൂരത്തിന് എന്ത് കുടകൾ ഉയർത്തണമെന്ന് തീരുമാനിക്കുന്നത് ദേവസ്വവും ഭക്തന്മാരുമാണ്. രാജ്യദ്രോഹ സമീപനം വെച്ച് പുലർത്തുന്ന അവിശ്വാസികളായ സിപിഎമ്മുകാർ അനാവശ്യമായി ക്ഷേത്രകാര്യങ്ങളിൽ ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

പാറമേക്കാവ് ദേവസ്വത്തിൻ്റെ നടപടി ദേശസ്നേഹ പ്രേരിതവും ശ്ലാഘനീയവുമാണ്. ക്ഷേത്രകാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ഭീഷണിക്ക് വഴങ്ങരുതെന്നും പാറമേക്കാവ് ദേവസ്വം എടുക്കുന്ന ഏത് തീരുമാനത്തെയും ബിജെപി പിന്തുണയ്ക്കുമെന്നും ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ പറഞ്ഞു.

'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍

അതേസസമയം, തൃശൂർ പൂരം കുടമാറ്റത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ കുടകളിൽ സവർക്കറുടെ ചിത്രം പതിപ്പിച്ച കുടകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റി നേരത്തെ രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച ഡിവൈഎഫ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിൽ ഏറ്റവും അധികം ജനങ്ങൾ എത്തിച്ചേരുന്ന പരിപാടിയാണ് കുടമാറ്റം. കാലങ്ങളായി തിരുവമ്പാടി വിഭാഗവും, പാറമേക്കാവ് വിഭാഗവും ആരോഗ്യപരമായൊരു മത്സര ബുദ്ധിയോടെയാണ് കുടമാറ്റത്തിന്റെ ഭാഗമാകാറുള്ളത് ...
എന്നാൽ ഇത്തവണ പാറമേക്കാവ് വിഭാഗത്തിന്റെ പൂര ചമയത്തിൽ തൃശൂർ പൂരത്തിൽ കുടമാറ്റത്തിന് ഉപയോഗിക്കുവാനായി തയ്യാറാക്കിയ കുടകളിൽ ഇന്ത്യയുടെയും കേരളത്തിന്റെയും സ്വാതന്ത്ര്യ സമര ഭടൻമാരുടെയും, നവോത്ഥാന നായകരുടെയും ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ ചിത്രവും പ്രിന്റ് ചെയ്ത് പ്രദർശിപ്പിച്ചിരിക്കുകയാണ്.

ഗാന്ധി വധത്തിൽ പ്രതി ചേർക്കപ്പെട്ടയാളും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തതിന്റെയും, മാപ്പെഴുതി കൊടുത്തതിന്റെയും ചരിത്രമുള്ള സവർക്കറെ പോലെ ഒരാളുടെ ചിത്രമാണ് ധീര ദേശാഭിമാനികളായ ഭഗത് സിങ്ങിനും, ഉദ്ദം സിങ്ങിനുമൊക്കെ ഒപ്പം പ്രിന്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളായ ചരിത്ര പുരുഷൻമാർക്കൊപ്പം സവർക്കറെ കുടിയിരുത്തുന്നത് ത്യാഗധനരായ ഇന്ത്യയുടെ പോരാളികളെ അപമാനിക്കുന്നതിനും, ചരിത്രത്തിൽ സവർക്കറെ തിരുകി കയറ്റുന്ന ആർ എസ് എസ് രാഷ്ട്രീയത്തിന്റെ പ്രീതിക്ക് വേണ്ടിയുമാണ്. പാറമേക്കാവ് ദേവസ്വത്തിന്റെ ആർ എസ് എസ് രാഷ്ട്രീയ പക്ഷപാതിത്വം ഇതിലൂടെ മറനീക്കി പുറത്ത് വരികയാണ്

ജാതി-മത, കക്ഷിരാഷ്ട്രീയ ഭേദമെന്യേ ലക്ഷകണക്കിനാളുകൾ പങ്കെടുക്കുന്ന തൃശൂർപൂരത്തെ സംഘർഷ ഭരിതമാക്കുന്നതിനും, പൂരത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനും മാത്രമേ ഇത്തരം നിലപാടുകൾ ഉപകരിക്കുകയുള്ളൂ. സവർക്കറുടെ ചിത്രം പ്രിന്റ് ചെയ്ത കുടകൾ പ്രദർശിപ്പിക്കുന്നതിൽ നിന്നും, പൂരത്തിന് ഉയർത്തുന്നതിൽ നിന്നും പാറമേക്കാവ് ദേവസ്വം പിൻമാറണം

Recommended Video

cmsvideo
ഇന്ത്യയിലെ യഥാർഥ കോവിഡ് മരണക്കണക്ക് | Oneindia Malayalam

English summary
'Savarkar umbrella controversy': BJP says Communists despise freedom fighters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X