കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലുകള്‍ കണ്ടാല്‍ എന്താണ് കുഴപ്പം: എന്ത് വസ്ത്രം ധരിക്കണം എന്ന് നമ്മളാണ് തീരുമാനിക്കുന്നത്: സയനോര

Google Oneindia Malayalam News

തന്റെ സുഹൃത്തുക്കളുമായുള്ള മനോഹരമായ ഒരു ഡാന്‍സ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ഗായികയായ സയനോരയ്ക്കെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രിയസുഹൃത്തുക്കളും താരങ്ങളുമായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോയായിരുന്നു സയനോര പങ്കുവെച്ചത്.

ഇതിനെതിരെയായിരുന്നു ചിലര്‍ ബോഡി ഷെയ്മിങ്ങ് കമന്റുകളുമായി രംഗത്ത് എത്തിയത്. സയനോരയുടെയും മൃദുല മുരളിയുടെയും വസ്ത്രധാരണത്തിനെതിരെയും ചിലര്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നടത്തി. ഇപ്പോഴിതാ ഈ കമന്‍റുകള്‍ക്ക് വ്യക്തവും ശക്തവുമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സയനോര.

സുധാകരന്‍ 'ശൈലി' തിരിച്ചടിക്കുന്നോ, സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഗ്രൂപ്പുകള്‍: മുന്നില്‍ പ്രതിസന്ധിസുധാകരന്‍ 'ശൈലി' തിരിച്ചടിക്കുന്നോ, സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഗ്രൂപ്പുകള്‍: മുന്നില്‍ പ്രതിസന്ധി

സയനോര ഫിലിപ്പ്

ഇത്തരക്കാരെ മാത്രമായി കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നാണ് വനിത ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സയനോര ഫിലിപ്പ് അഭിപ്രായപ്പെടുന്നത്. കാലാകാലങ്ങളായി ചില ധാരണകള്‍ക്ക് അനുസരിച്ച് ജീവിക്കുന്നവരാണ്. സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം വെറും ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരുമാണ് കൂടുതലെന്നും സയനോര പറയുന്നു.

സാരിയില്‍ അതീവ സുന്ദരിയായ ഹണി റോസ്: മലയാളികളുടെ ഇഷ്ടതാരത്തിന്റെ ചിത്രങ്ങള്‍

ഭൂരിപക്ഷം

വിദേശത്തൊക്കെ പോയി ജീവിക്കുന്നവരാണെങ്കില്‍ ശരീരവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളുടെ അടിമുടി എതിര്‍ക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും. ട്രൗസറിട്ട് നടക്കുന്നതാണ് പുരോഗമനമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊക്കെ അപ്പുറത്തുള്ള വലിയ മാനങ്ങള്‍ പുരോഗമനം എന്ന ആശയത്തിനുണ്ട്. ഭൂരിപക്ഷവും അതിലേക്ക് എത്തിപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാനസികമായ ഒരു വികാസം കൂടിയാണ് അത്. ഇപ്പോള്‍ പലരും പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന പുരോഗമനം വെറും മൂടുപടം മാത്രമാണ്.

സയനോര ഡാന്‍സ്

ഈ കാലഘട്ടത്തിലു സമൂഹത്തിലും ഒരാള്‍ സ്വന്തം ശശീരരത്തെ സ്നേഹിക്കുക എന്നുള്ളത് വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് കൗമാര പ്രായത്തില്‍. കുറച്ച് തടിച്ചതും കറുത്തതുമായ ആളുകള്‍ക്ക് അതിജീവിക്കുക ബുദ്ധിമുട്ടാണ്. സമൂഹം കല്‍പ്പിക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്താണ് അവര്‍. ഇത്തരം ആളുകള്‍ക്ക് ഒരു ഊര്‍ജ്ജം ഉണ്ടാക്കിയെടുക്കാന്‍ തന്നെ വളരെ ബുദ്ധിമുട്ടാണെന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സയനോര വ്യക്തമാക്കുന്നു.

യാതൊരു വിഷമവും ഇല്ല

താന്‍ പങ്കുവെച്ച വീഡിയോകള്‍ക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകളില്‍ തനിക്ക് യാതൊരു വിഷമവും ഇല്ല. തന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ആ വീഡിയോ ഞാന‍് പങ്കുവെച്ചത്. വീട്ടിലായിരിക്കുമ്പോള്‍ ഞാന്‍ ഉപയോഗിക്കുന് വസ്ത്രമാണത്. അതിപ്പോള്‍ ആളുകള്‍ കണ്ടു. എന്റെ കാല് കണ്ടു എന്നുള്ള വിമര്‍ശനങ്ങള്‍ ഒന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. കാലുകള്‍ കണ്ടാല്‍ എന്താണ് കുഴപ്പമെന്നാണ് ഞാന്‍ ചോദിക്കുന്നത്. എന്ത് വസ്ത്രം ധരിക്കണം എന്നുള്ളതും എങ്ങനെ ജീവിക്കണം എന്നുള്ളതും എന്റെ തിരഞ്ഞെടുപ്പാണ്. ഇതില്‍ ആരേയും പേടിക്കേണ്ട കാര്യമില്ല. ഏറ്റവും രസകരമായ കാര്യം തന്നെ അടുത്തറിയാവുന്ന ചിലരും വിമര്‍ശനവുമായി എത്തി എന്നുള്ളതാണ്.

അമ്മയായ സയനോര

ഒരു അമ്മയായ ഞാന്‍ ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നായിരുന്നു ചിലരുടെ ഉപദേശം. എന്നാല്‍ എന്തുകൊണ്ടാണ് അമ്മാര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ പാടില്ലേയെന്നാണ് ഞാന്‍ ചോദിക്കുന്നത്. അമ്മാമാര്‍ ആകുന്നതോടെ ഒരാളുടെ വൃക്തിത്വം ഇല്ലാതാവുന്നില്ല. ഒരാളുടെ അധികാരി ആദ്യവും അവസാനവുമായി അയാള്‍ തന്നെയാണ്. തീരുമാനങ്ങള്‍ എടുക്കേണ്ടത് നമ്മളാണ്. മറ്റുള്ളവര്‍ എന്ത് സംസാരിക്കും എന്നോര്‍ത്ത് ജീവിത്തിലെ തിളക്കം കുറയ്ക്കാന്‍ എനിക്ക് സാധിക്കില്ല.

സ്ലീവ് ലെസ്

നേരത്തെ സ്ലീവ് ലെസ് ഒക്കെ ഇടാന്‍ നല്ല പേടിയായിരുന്നു. എന്റെ കൈ തടിച്ചതല്ലേ. ആളുകള്‍ എന്ത് വിചാരിക്കും എന്നൊക്കെയായിരുന്നു കരുതിയിരുന്നത്. പതിയെ പതിയെ ആ ചിന്തകളില്‍ നിന്നും പുറത്ത് വന്നു. ഇന്നലെ വൈകുന്നേരം പുതിയൊരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അത് വിമര്‍ശര്‍ക്കുള്ള മറുപടിയാണ്. നിങ്ങള്‍ എന്ത് വേണമെങ്കിലും ചിന്തിക്കുകയോ വിധിക്കുകയോ ചെയ്താലും അതില്‍ തനിക്ക് യാതൊരു പ്രശ്നവും ഇല്ല.

തന്നെ പിന്തുണച്ച്

പലരും തന്നെ പിന്തുണച്ച് വന്നിട്ടുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. വിമര്‍ശനങ്ങള്‍ക്കും അവര്‍ മറുപടി നല്‍കുന്നു. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കുന്ന ഒരു വിഭാഗം ഉണ്ടെന്നുള്ളത് വലിയ സന്തോഷമുള്ള കാര്യമാണ്. എന്റെ ശരീരത്തെ ഞാനും ഇപ്പോഴാണ് സ്നേഹിക്കാന്‍ തുടങ്ങിയത്. മാതൃത്വത്തില്‍ മാത്രം എന്നെ ഒതുക്കാന്‍ ഞാന്‍ ഏതായാലും ഉദ്ദേശിച്ചിട്ടില്ല.

അവളൊരു പുലിയാണ്

ഇത്തരം കാര്യങ്ങളെ കുറിച്ചൊക്കെ മകളോട് വ്യക്തമായി സംസാരിച്ചിട്ടുണ്ട്. വിഡിയോയില്‍ വന്ന നെഗറ്റീവ് കമന്റുകളോടൊക്കെ അവളോട് പറഞ്ഞു. ഹൗ റൂഡ് എന്നായിരുന്നു മകളുടെ പ്രതികരണം. ഞാന്‍ പുതിയൊരു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പോകുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അവളും പിന്തുണച്ചു. അവളൊരു പുലിയാണെന്നും സയനോര ഫിലിപ്പ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

Recommended Video

cmsvideo
Sayanora Philip About Color Discrimination

English summary
sayanora Philip responds to negative comments: What's wrong with looking at the foot?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X