സര്‍ക്കാര്‍ ഇടപെട്ടു... യുവഗവേഷകന് വിദേശത്ത് പഠനം തുടരാം...21 ലക്ഷം രൂപ ധനസഹായം അനുവദിച്ചു

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : ജര്‍മ്മനിയിലെ ഗോട്ടിങ്കന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന പാലക്കാട് സ്വദേശി നിതീഷിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പിന്റെ തൊണ്ണൂറ്റി ഒമ്പതിനായിരം രൂപയുടെ ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പോയി പഠിക്കാനുള്ള സര്‍ക്കാര്‍ ഫെലോഷിപ്പിന്റെ മെറിറ്റ് മാനദണ്ഡങ്ങള്‍ തീരുമാനമാവാത്തതിനെത്തുടര്‍ന്ന് ഗവേഷക വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

വസ്തു പണയം വെച്ചും സുഹൃത്തുക്കളോടു കടം വാങ്ങിയും വിദേശത്ത് ഉപരി പഠനത്തിനായി പോയ പലരും പഠനം പാതിവഴിയിലുപേക്ഷിക്കുന്ന സ്ഥിതിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Nithish

പാലക്കാട് പട്ടാമ്പി സ്വദേശിയായ നിതീഷ് കൃഷ്ണന്‍കുട്ടി സുന്ദറിന്റെ ഗവേഷക മോഹമാണ് സ്‌കോളര്‍ഷിപ്പ് മാനദണ്ഡം തീരുമാനമാകാത്തതിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായിട്ടുള്ളത്. ബിരുദം, ബിരുദാനന്തര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ നിതീഷ് സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജര്‍മ്മനിയിലെ ഗോട്ടിങ്കന്‍ സര്‍വകലാശാലയില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടിയത്.

English summary
SC department allowed Scholarship for Nidhish.
Please Wait while comments are loading...