• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വയനാട്ടിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ അപവാദ പ്രചാരണം; ഏഴ് കുറിപ്പുകൾ!!!

  • By Desk

വയനാട്: തലപ്പുഴയിൽ നാലംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലിയൽ കണ്ടെത്തിയ സംഭവം അപവാദപ്രചാരണങ്ങളെ തുടർന്ന്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ആത്മഹത്യാകുറിപ്പിൽ നിന്നും പോലീസിന് ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ് നാലംഗ കുടുംബത്തിന്റെ മരണ വിവരം പുറംലോകം അറിയുന്നത്.

വീടിന് സമീപത്തെ കശുമാവിൻ തോപ്പിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. വിനോദിന്റെ ശരീരത്തിൽ നിന്നും വ്യത്യസ്ത കവറിലാക്കിയ ഏഴ് കുറിപ്പുകൾ കണ്ടെത്തിയിരുന്നു. ആത്മഹത്യാ പ്രരണാക്കുറ്റത്തിന് ഇവരുടെ അയൽവാസിയുടെ പേരിൽ പോലീസ് കേസെടുത്തേക്കും.

ശനിയാഴ്ച

ശനിയാഴ്ച

വെൺമണി തിടങ്ങഴി തോപ്പിൽ വിനോദ്, ഭാര്യ മിനി മക്കളായ അനുശ്രീ, അഭിനവ് എന്നിവരെയാണ് കശുമാവിൻ തോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിരേരി സർവോദയം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. മികച്ച കർഷകനായ വിനോദിന്റെ ആത്മഹത്യയേക്കുറിച്ച് തുടക്കം മുതൽ തന്നെ ചില അഭ്യൂഹങ്ങൾ പരന്നിരുന്നു.

മകളേയും കൂട്ടി

മകളേയും കൂട്ടി

വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് മാനന്തവാടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഭാര്യയേയും മകനേയും കൂട്ടി വിനോദ് എത്തിയിരുന്നു. ഇവിടെ നിന്നും ഭക്ഷണവും കഴിച്ച് സഹോദരിക്കൊപ്പം നിന്നിരുന്ന മകളേയും കൂട്ടിയാണ് ഇവർ മടങ്ങിയത്.

വീട്ടിലെത്തിയില്ല

വീട്ടിലെത്തിയില്ല

രാത്രി ഏറെ വൈകിയിട്ടും വിനോദും കുടുംബവും വീട്ടിലെത്തിയില്ല. നേരം വൈകിയതോടെ വിനോദിന്റെ പിതാവും സുഹൃത്തുക്കളും ഫോണിൽ വിളിച്ച് നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. സഹോദരിയുടെ വീട്ടിൽ അന്വേഷച്ചപ്പോൾ നേരത്തെ ഇറങ്ങിയതാണെന്നും പറഞ്ഞു.

അന്വേഷണം

അന്വേഷണം

വിനോദ് എത്താൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. വീടിന് കുറച്ച് അകലെയായി വിനോദിന്റെ ജീപ്പ് നിർത്തിയിട്ടിരുന്നതായി നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് രാത്രി തന്നെ പ്രദേശത്ത് തിരച്ചിൽ നടന്ന്. ശനിയാഴ്ച ആറുമണിയോടെ അയൽവാസിയുടെ കശുമാവിൻതോപ്പിൽ കുടുംബത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഏഴ് കുറിപ്പുകൾ

ഏഴ് കുറിപ്പുകൾ

വിനോദിന്റെ ശരീരത്തിൽ നിന്നും ഏഴ് കുറിപ്പുകളാണ് പോലീസ് കണ്ടെടുത്തത്. ഭാര്യ മിനിയുടേതായി രണ്ട് കത്തുകൾ അതിലുണ്ട്. പോലീസ്, അടുത്ത സുഹൃത്ത് സുനീഷ്, അയൽക്കൂട്ടം , കുടുംബശ്രീ, നാട്ടുകാർ തുടങ്ങിയവർക്ക് പ്രത്യേകം പ്രത്യേകമായി നൽകാനാണ് കത്തുകൾ തയാറാക്കിയിരുന്നത്. മരണകാരണത്തെ കുറിച്ച് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പുകൾ.

അപവാദ പ്രചാരണം

അപവാദ പ്രചാരണം

അപവാദ പ്രചാരണത്തിൽ മനംനൊന്താണ് താനും കുടുംബവും ആത്മഹത്യ ചെയ്യുന്നതെന്ന് കത്തിൽ വിനോദ് ചൂണ്ടിക്കാട്ടുന്നു. മറ്റൊരു സ്ത്രീയേയും തന്നേയും ചേർത്ത് കഥകൾ മെനഞ്ഞ അയൽവാസിയാണ് തങ്ങളേ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കത്തിൽ പറയുന്നു. താൻ അവരെ ഒരു സഹോദരിയെ പോലെയാണ് കണ്ടത്. തന്റെ അമ്മയോടും നാട്ടുകാരോടും അപവാദകഥകൾ പറഞ്ഞുപരത്തിയത് സഹിക്കാനാൽ കഴിയുന്നില്ലെന്നും വിനോദ് കത്തിൽ പറയുന്നു.

നാരായണൻ

നാരായണൻ

കുട്ടൻ എന്ന് വിളിക്കുന്ന നാരായണനാണ് തങ്ങളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച അയൽവാസിയെന്ന് കത്തിൽ വിനോദ് വ്യക്തമാക്കുന്നുണ്ട്. നാരായണന്റെ വീടിന് മുമ്പിലെ കശുമാവിൻ ചുവട്ടിൽ തങ്ങളെ മറവുചെയ്യണമെന്നും കത്തിൽ പറയുന്നു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തേക്കും.

ഭർത്താവിനെ വിശ്വാസം

ഭർത്താവിനെ വിശ്വാസം

ഭർ‌ത്താവിനെ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് മിനിയുടെ കത്തിൽ പറയുന്നുണ്ട്. അപവാദ പ്രചാരണങ്ങൾ തങ്ങളെ തകർത്തു, ഇനി ജീവിച്ചിരിക്കാൻ കഴിയില്ലെന്നും മിനി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഹനാന്റെ ഫ്ലാറ്റിൽ ചെന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ച.. വൈറലായി ഫേസ്ബുക്ക് കുറിപ്പ്

അത് അനുകരണമല്ല ആൾമാറാട്ടം; സുരാജിനെതിരെ നിയമനടപടിയുമായി സന്തോഷ് പണ്ഡിറ്റ്

English summary
scandalization leads to the suicide of four member family in wayanad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more