Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീണയുടെ പാഞ്ചാലി ഹരമായി'..അന്നത്തെ 10ാം ക്ലാസുകാരിയുടെ യുവജനോത്സവ ഓ‍ർമ്മയുമായി വീണ ജോർജ്

കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് കാലത്തിന് ശേഷം സ്‌കൂൾ കലോത്സവ വേദികൾ സജീവമാവുകയാണ്. കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് കോഴിക്കോട് എത്തിയിട്ടുണ്ട്.

പാലക്കാട്ട് നിന്നാണ് കോഴിക്കോട്ടേക്ക് സ്വർണക്കപ്പെത്തിച്ചത്..അങ്ങനെ എങ്ങും കലോത്സവത്തിന്റെ ആവേശം കൊണ്ട് നിൽക്കുകയാണ്. ഇപ്പോൾ തന്റെ കലോത്സവ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി വീണ ജോർജ്....ബേസ്ബുക്കിലാണ് മന്ത്രി തന്റെ പഴയകാല ഓർമ പുതിക്കിയത്. ഫോട്ടോയും പത്രക്കട്ടിം​ഗും മന്ത്രി വീണ ജോർജ് പങ്കുവെച്ചിട്ടുണ്ട്..

kalolsavam 1331

അന്ന് മോണോ ആക്ടിൽ ഒന്നാം സ്ഥാനത്തെത്തിയതിന്റെ പത്രക്കുറിപ്പ് ആണ് വീണ ജോർജ് ഫേസ്ബുക്കിൽ പങ്കുവച്ചത്..പത്തനംതിട്ട മൈലപ്ര എംബിഎഇഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നപ്പോഴാണ് വീണ ജോർജ് പെൺകുട്ടികളുടെ മോണോ ആക്ടിൽ വിജയിയാകുന്നത്. കൗരവ സഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിയുടെ ഭാവങ്ങളായിരുന്നു അന്ന് വീണ കുര്യാക്കോസ് എന്ന വീണ ജോർജ് വേദിയിൽ അവതരിപ്പിച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്,

'ഔദ്യോഗിക പരിപാടികൾക്കാണ് കോഴിക്കോട് എത്തിയത്. നഗരം സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന്റെ നിറക്കൂട്ടുകളിലേക്കിറങ്ങി കഴിഞ്ഞു. മനസിൽ വേദികളുടേയും ലൈറ്റുകളുടേയും കാണികളുടേയും ആരവം. സ്‌കൂൾ യുവജനോത്സവ കാലങ്ങൾ ഓർമ്മയിൽ ഉണർന്നു. വീട്, പ്രിയപ്പെട്ടവർ ,ഗുരുക്കന്മാർ, വേദികൾ, കൂട്ടുകാർ, കാത്തിരിപ്പ്... എല്ലാം ഓർമിപ്പിക്കുന്നു ഈ കോഴിക്കോട്. അക്കാലത്ത്... മഞ്ജു വാര്യർ, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകൾ... എത്ര എത്ര നിറം മങ്ങാത്ത ഓർമ്മകൾ..'.മന്ത്രി വീണാ ജോർജ് കുറിച്ചു.

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാനുള്ള മത്സരാർഥികളുടെ ആദ്യ സംഘം കോഴിക്കോട്ട് എത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള സംഘത്തെ കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ മന്ത്രിമാരായ വി.ശിവൻകുട്ടിയുടെയും പി.എ മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. കലോൽവ റജിസ്ട്രേഷൻ കൗണ്ടറിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. 239 ഇനങ്ങളിലായി പതിനാലായിരത്തോളം മത്സരാർഥികളാണ് സ്കൂൾ കലോത്സവത്തിലായി പങ്കെടുക്കുന്നത്. സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളുടെ രജിസ്ട്രേഷൻ കാർഡുകൾ വിതരണം ചെയ്തു. നടക്കാവ് ഗേൾസ് സ്കൂളിലെ മൈമിങ് ടീം മത്സരാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കാർഡുകൾ വിതരണംചെയ്തു.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും പരാതി പരിഭവമില്ലാത്ത കലോത്സവമാക്കി മാറ്റാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കലോത്സവം ക്ലസ്റ്റർ റിപ്പോർട്ട് പ്രകാശനം ചെയ്തു. കാസർഗോഡ് ജില്ലയിലെ എൽപി/ യുപി റാങ്ക് ഹോൾഡേഴ്‌സിന്റെ സഹകരണത്തോടെ നിർമ്മിച്ച ഡോക്യുമെൻറ്റേഷൻ 'മുറ്റത്തെ മുല്ല'യും പുറത്തിറക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+