ഗ്ലാസ് പെയിന്റിംഗില്‍ കാവ്യം തീര്‍ത്ത് ഒമ്പതാം ക്ലാസുകാരി ഫാത്തിമ ഹിബ

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ഒഴിവു വേളകള്‍ക്ക് ഗ്ലാസ് പെയിന്റിംഗിലൂടെ വര്‍ണം നല്‍കി വിസ്മയം തീര്‍ക്കുകയാണ് ഫാത്തിമ ഹിബ. വേങ്ങര ചുള്ളിപ്പറമ്പിലെ മുക്രിയന്‍ അബ്ദുല്‍കരീം-ആരിഫ ദമ്പതികളുടെ മകളായ ഫാത്തിമ ഹിബയാണ് വീട്ടിലുള്ള ഉപയോഗ ശൂന്യമായ ഗ്ലാസുകളിലും ജഗ്ഗുകളിലും വരച്ചു തുടങ്ങിയ പെയിന്റിംഗിന് കാവ്യാത്മകത നല്‍കി പുതുമ സൃഷ്ടിക്കുന്നത്.

ശരീരത്തിലെ ഈ അടയാളങ്ങൾ ഭാഗ്യം പറയും: നെറ്റിയിൽ മറുകുള്ള സ്ത്രീകൾക്ക് സമ്പന്ന ജീവിതം!

പ്രകൃതിയുടെ വിവിധ ഭാവങ്ങളും ഹരിതവല്‍ക്കരണവും ഹിബയുടെ വിരല്‍തുമ്പിലൂടെ വര്‍ണം വിതറുമ്പോള്‍ കാഴ്ചക്കാര്‍ക്കത് കണ്‍കുളിര്‍മയേകുകയാണ്. എടരിക്കോട് പി.കെ.എം.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹിബ ഒഴിവുവേളകള്‍ ഉപയോഗപ്പെടുത്തി ഡസനോളം പെയിന്റിംഗുകള്‍ തീര്‍ത്തിട്ടുണ്ട്. ഇതില്‍ ചിലത് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പിറന്നാളിനും മറ്റും സമ്മാനമായി നല്‍കിയതോടെയാണ് ഹിബയിലെ കലാകാരിയെക്കുറിച്ച് പുറത്തറിഞ്ഞത്.

 fathima-hiba

ഫാത്തിമ ഹിബ ചെയ്ത ഗ്ലാസ് പെയിന്റുകളില്‍ ചിലത്. ഇന്‍സെറ്റില്‍ ഹിബ.

ഈ അവധിക്കാലത്ത് ഗ്ലാസിനു പുറമെ ടൈലുകളിലേക്കും ക്യാന്‍വാസിലേക്കും കൂടി തന്റെ കരവിരുത് പകര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഹിബ. രക്ഷിതാക്കളും സഹോദരങ്ങളും പ്രോല്‍സാഹനവുമായി ഈ കൊച്ചുകലാകാരിക്കൊപ്പമുണ്ട്.

ഒമ്പതാം ക്ലാസുകാരിയായ ഹിബ പഠനത്തിലെ ശ്രദ്ധഒട്ടും കുറയാതെയാണു തന്റെ ഗ്ലാസ് പെയിന്റിംഗില്‍ കാവ്യം തീര്‍ക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള മികച്ച ഗ്ലാസ് പെയന്റിംഗുകള്‍ ഒഴിവുസമയങ്ങളില്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്് ഹിബ. സ്‌കൂള്‍ അവധി ദിവസങ്ങളിലും പഠനം കഴിഞ്ഞുള്ള രാത്രികളിലെ ഒഴിവുവേളകളിലുമാണു ഹിബ ഗ്ലാസ് പെയിന്റിംഗിനായി സമയം കണ്ടെത്തുന്നത്. ആവശ്യമായ പെയ്ന്റിംഗ് വീട്ടുകാര്‍തന്റെ വാങ്ങിച്ചു നല്‍കുന്നതും ഈകലാകാരിയുടെ വര്‍ണ വിസ്മയം എല്ലാവരിലും എത്തിക്കാന്‍ സഹായിച്ചു.

കുറഞ്ഞ വിലയ്ക്ക് ഭൂമി വിൽപന.. കർദിനാളിനെതിരെ ഗൂഢാലോചന, ചതി, വിശ്വാസ വഞ്ചന കുറ്റങ്ങൾ!

ആകാശ് അംബാനിയുടെ വിവാഹം: ശ്ലോക മേത്ത തന്നെയല്ലേ വധു? നിതാ അംബാനിക്ക് പറയാനുള്ളത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
school student makes wonders in glass painting

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്