കാസര്‍കോട്; ഫീസടയ്ക്കാത്തതില്‍ അധ്യാപിക അപമാനിച്ചു,വിദ്യാര്‍ത്ഥിനി സ്‌കൂളിലെ കിണറ്റില്‍ ചാടി

  • By: Afeef Musthafa
Subscribe to Oneindia Malayalam

കാസര്‍കോട്: ഫീസ് അടയ്ക്കാത്തതിന് അധ്യാപിക അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി സ്‌കൂളിലെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാസര്‍കോട് പരവനടക്കം ആലിയ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്‌കൂളിലെ കിണറ്റില്‍ ചാടിയത്. കിണറ്റില്‍ നിന്ന് രക്ഷിച്ച പെണ്‍കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചയോടു കൂടിയാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആലിയ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി ഇതുവരെ ഫീസ് അടച്ചിരുന്നില്ല.

suicide

വിദ്യാര്‍ത്ഥിനി ഫീസ് അടയ്ക്കാത്തത് ചോദ്യം ചെയ്ത അധ്യാപിക, ഇതിന്റെ പേരില്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ചെന്നും അരോപണമുണ്ട്. അധ്യാപിക അപമാനിച്ചതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി സ്‌കൂൡല കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
School Student attempted to suicide
Please Wait while comments are loading...