ഞാനും എന്റെ മോനും ഫ്രീക്കനാ, താനാരാ ചോദിക്കാന്‍; അധ്യാപകനെ കൊല്ലുമെന്ന് ഭീഷണി...
കാസര്‍കോട്: ആക്ഷന്‍ ഹീറോയെന്ന നിവന്‍ പോളി ചിത്രത്തിലെ ഫ്രീക്ക് പയ്യന്‍മാരെ ഓര്‍മ്മയില്ലേ, കിടിലന്‍ ഹെയര്‍ സ്‌റ്റൈലുമായി പോലീസ് സ്‌റ്റേഷനില്‍ കയറിയ ഫ്രീക്കന്‍മാര്‍. ഇവരെ ഇറക്കാന്‍ വന്ന ചേട്ടന്‍ അതിനേക്കാള്‍ വലിയ ഫ്രീക്കനും. അതപോലെയാണ് കാസര്‍കോട് ഒരു സ്‌കൂളില്‍ നടന്ന സംഭവം, ഫ്രീക്കന്‍മാരുടെ മുടി വെട്ടാന്‍ പറഞ്ഞതിന് ഫ്രീക്ക് അച്ഛന്‍ മക്കളെ വെല്ലുന്ന ഫ്രീക്ക് സ്റ്റൈലുമായെത്തി അധ്യാപകനെ ചീത്തവിളിച്ചു.
ചീത്തവിളി മാത്രമല്ല, കൊല്ലുമെന്ന് ഭീഷണിയും. സ്‌കൂളുകളില്‍ ഒരു ഡ്രസ്‌കോഡെല്ലാമുണ്ട്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന്റെയും വ്യക്തിത്വവികസനത്തിന്റെയും ഭാഗമായാണ് അത്തരം നിബന്ധനകള്‍. പക്ഷെ തന്റെ മകന്‍ തോന്നിയത് പോലെ സ്‌കൂളില്‍ വരുമെന്ന് ഒരു അച്ഛന്‍ പറഞ്ഞാലോ. മാത്രമല്ല അധ്യാപകരെ വെല്ലുവിളിച്ച് ഭീഷണിയും. കാസര്‍കോട് ഫിഷറീസ് സ്‌കൂളില്‍ നടന്ന സംഭവമിങ്ങനെ...

കൊന്നുകളയുമെന്ന് ഭീഷണി
മുടിവെട്ടി ഫ്രീക്കനായി എത്തിയ വിദ്യാത്ഥിിയോട് സ്‌കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമാണെന്ന് പറഞ്ഞതിനാണ് അധ്യാപകനെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ സുഹൃത്തുക്കള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്

മകന്റെ അച്ഛന്‍ തന്നെ
ഭീഷണിക്ക് പുറമെ മകന്റെ അതേ ശൈലിയില്‍ മുടിവെട്ടി ഫ്രീക്കനായി രക്ഷിതാവും അധ്യാപകന് മുന്നിലെത്തി ചീത്ത വിളിച്ചു

ഫിഷറീസ് സ്‌കൂള്‍
അടുക്കത്തബയല് ഫിഷറീസ് സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളുടെ ഫ്രീക്ക് സ്റ്റൈല്‍ പരിധി വിട്ടപ്പോള്‍ അധ്യാപകര്‍ പിടിഎ മീറ്റിംഗ് വിളിച്ച് കുട്ടികളുടെ മുടി വെട്ടണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിനാണ് ഭീഷണി

മുടിവെട്ടാതെ കുട്ടികളെത്തി
എന്നാല്‍ പിടിഎ മീറ്റിംഗിലെ തീരുമാനവും കുട്ടികള്‍ അവഗണിച്ചു. ഇതോടെ രക്ഷിതാക്കളെ വിളിച്ച് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് ക്ലാസ് അധ്യാപകന്‍ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു. ഇതോടെയാണ് ഫ്രീക്കനായി അച്ഛനുമെത്തിയത്.

അധ്യാപകന് പുലഭ്യംവിളി
ഫ്രീക്കന്‍ അച്ഛന്‍ കുട്ടികളുടെ മുന്നില്‍ വച്ച് പരമേശ്വരന്‍ നമ്പൂതിരിയെ ചീത്തവിളിച്ചു. തന്റെ മക്കള്‍ ഇഷ്ടം പോലെ മുടിവെട്ടുമെന്നും വെല്ലുവിളിക്കുകയായിരുന്നു.

പോലീസ് കേസ്
കൊല്ലുമെന്ന് ഭീഷണി മുഴക്കിയതോടെ സ്‌കൂള്‍ അധികൃതര്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ കേസ് കൊടുത്തി. ഫ്രീക്കന്‍ രക്ഷിതാവിനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications