'ശാസ്ത്രം കള്ളം പറയില്ല, മോദി പറയും': കോവിഡ് മരണത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍
ദില്ലി: രാജ്യത്തെ കോവിഡ് മരണ നിരക്കുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനം ശകത്മാക്കി മുന്‍ എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോകത്ത് ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്ന് അവകാശപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം. 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചെന്നാണു ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അതേസമയം കേന്ദ്ര സർക്കാറിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 4.18 ലക്ഷം പേർ മാത്രമാണ്.
ഇതോടെയാണ് കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്. "ശാസ്ത്രം കള്ളം പറയില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു". എന്നായിരുന്നു രാഹുലിന്റെ വിമർശനം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി സർക്കാർ സഹായിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. , "കോവിഡ് പാൻഡെമിക് മൂലം 47 ലക്ഷം ഇന്ത്യക്കാർ മരിച്ചു. സർക്കാർ അവകാശപ്പെടുന്നതുപോലെ 4.8 ലക്ഷമല്ല. ശാസ്ത്രം കള്ളം പറയില്ല. മോദി ചെയ്യുന്നു".-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, കോവിഡ് മരണങ്ങളുടെ എണ്ണം കണക്കാക്കാൻ ലോകാരോഗ്യ സംഘടനയുടെ ഗണിതശാസ്ത്ര മാതൃക ഉപയോഗിക്കുന്നതിനെ ശക്തമായി എതിർത്ത് ഇന്ത്യ രംഗത്ത് എത്തി. ലോകാരോഗ്യസംഘടനയുടെ കണക്കുകളോടു ചേർന്നുപോകുന്ന കണ്ടെത്തലുകള്‍ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും കേന്ദ്രം അതെല്ലാം തള്ളിയിരുന്നു. കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ മരണം വളരെ കുറച്ചു മാത്രമേയുള്ളു. ഈ രീതിയിൽ മരണം കണക്കാക്കുന്നതിനെ ഇന്ത്യ തുടക്കം മുതല്‍ തന്നെ എതിർക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കി.
ചെന്താരകം പോല്‍: സൂപ്പർ ഗ്ലാമറസ് സുന്ദരിയായി സനൂഷ- വൈറലായി പുതിയ ചിത്രങ്ങള്‍
"പതിനേഴു ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചില വെബ്‌സൈറ്റുകളിൽ നിന്നും മാധ്യമ റിപ്പോർട്ടുകളിൽ നിന്നും ലഭിച്ചതാണെന്നും അവയെ ഗണിതശാസ്ത്ര മാതൃകയിൽ ഉപയോഗിച്ചതാണെന്നുമുള്ള ഡബ്ല്യുഎച്ച്ഒയുടെ നിലപാടി ഇന്ത്യ നേരത്തെ മുതല്‍ തന്നെ ചെയ്തിട്ടുണ്ട്," ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ആശങ്കാജനകമാണെന്ന് ഇന്ത്യയുടെ കോവിഡ് വർക്കിംഗ് ഗ്രൂപ്പ് മേധാവി ഡോ എൻ കെ അറോറയും വ്യക്തമാക്കി.
10 മുതല്‍ 20% പൊരുത്തക്കേട് ഉണ്ടാകാമെങ്കിലും, ഇന്ത്യയിലെ ശക്തവും കൃത്യവുമായ മരണ രജിസ്ട്രേഷൻ സംവിധാനം (സിവിൽ രജിസ്ട്രേഷൻ സിസ്റ്റം അല്ലെങ്കിൽ CRS എന്ന് അറിയപ്പെടുന്നു) വൈറസുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഭൂരിഭാഗവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 189.81 കോടി (1,89,81,52,695) പിന്നിട്ടു. 2,35,44,994 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.99 കോടി യിലധികം (2,99,46,931) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 19,688. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.05% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.74 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,549 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,51,248ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,545 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,65,918 പരിശോധനകള്‍ നടത്തി. ആകെ 83.98 കോടിയിലേറെ (83,98,44,925) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.79 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.76 ശതമാനമാണ്.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications