ഹാദിയ കേസ്: രണ്ട് എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍...!!! മതസ്പര്‍ധ വളര്‍ത്തി...!!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ച്ച് നടത്തിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ നേതാക്കളായ സഹീര്‍, മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഹാദിയ കേസിലെ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മുസ്ലിം ഏകോപന സമിതിയെന്ന പേരിലായിരുന്നു ഒരു സംഘം ആളുകള്‍ ഹൈക്കോടതി മാര്‍ച്ച് സംഘടിപ്പിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ ആറ്, എട്ട് പ്രതികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

Read Also: ദിലീപിനെതിരായ മഞ്ജു വാര്യരുടെ പടയൊരുക്കം ചീറ്റിപ്പോയി...!! മല പോലെ വന്നത് എലി പോലെ...!!!

hDIYA

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചു എന്നതാണ് അറസ്റ്റിലായ നേതാക്കളുടെ പേരില്‍ ചുമത്തിയ പ്രധാന കുറ്റം. മാത്രമല്ല ഹൈക്കോടതി മാര്‍ച്ചിനിടെ പോലീസിനെ ഉപദ്രവിച്ചു, ഗതാഗതം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളും പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട. മുസ്ലിം ഏകോപന സമിതി സംഘടിപ്പിച്ച മാര്‍ച്ചില്‍ നേരിയ സംഘര്‍ഷവും നടന്നിരുന്നു. മാര്‍ച്ചിനെതിരെ ലാത്തി വീശിയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ഏകോപന സമിതി ഹര്‍ത്താലും നടത്തിയിരുന്നു. നേതാക്കള്‍ക്കെതിരേയും കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്

English summary
Two SDPI leaders arrested for conducting high court march in relation with Hadiya case
Please Wait while comments are loading...