Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരക്കാര്‍ക്കെതിരായ തീവ്രവാദാരോപണം: എംവി ഗോവിന്ദന്റേത് വംശീയ നിലപാട്- എസ്ഡിപിഐ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്നവരില്‍ തീവ്രവാദികളില്ലെന്നും കോഴിക്കോട് ആവിക്കല്‍ സമരക്കാര്‍ തീവ്രവാദികളാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ എസ്ഡിപിഐ രംഗത്ത്. എംവി ഗോവിന്ദന്റെ ഉള്ളിലുള്ള വംശീയതയുടെ തുറന്നുപറച്ചിലാണിതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ കുറ്റപ്പെടുത്തി.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് നിര്‍ത്തി രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള കുടിലതന്ത്രമാണ് ഇത്തരം പ്രസ്താവനകള്‍ക്കു പിന്നില്‍. ദേശീയപാത വിരുദ്ധ സമരത്തിലും തീവ്രനിലപാടുകാരാണെന്ന ഗോവിന്ദന്റെ അഭിപ്രായം ദുഷ്ടലാക്കാണ്. സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കും നടപടികള്‍ക്കുമെതിരേ സമരം ചെയ്യുന്നത് പൗരന്മാരുടെ ജനാധിപത്യാവകാശമാണ്. സമരത്തില്‍ പങ്കെടുക്കുന്നവരുടെ വേഷവും മതവും നോക്കി ചാപ്പ കുത്തുന്നത് ഫാഷിസവും വംശീയതയുമാണെന്നും തുളസീധരന്‍ അഭിപ്രായപ്പെട്ടു.

p

പൗരത്വ നിഷേധത്തിനെതിരേ സമരം ചെയ്യുന്നവരെ വേഷം കണ്ടാലറിയാം എന്നു പ്രസ്താവന നടത്തിയ മോദിയുടെ നിലപാടിന്റെ തനിയാവര്‍ത്തനമാണ് എം വി ഗോവിന്ദനില്‍ നിന്നു തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും പരിസ്ഥിതിയ്ക്കും ഭീഷണിയായ എല്‍എന്‍ജി, ഗെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കെതിരേ സംസ്ഥാനത്ത് സമരം നടത്തുന്നവരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സജീവമായി പങ്കെടുക്കുമ്പോഴെല്ലാം ഇത്തരം വംശീയ ആരോപണങ്ങള്‍ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാവുന്നത് പതിവായിരിക്കുകയാണ്.

വംശവെറിയന്മാരായ സംഘപരിവാരത്തിന് വളമിട്ടുനല്‍കുന്നതും ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് ശത്രുക്കളാക്കി മാറ്റുന്നതുമായ പ്രസ്താവനകളില്‍ നിന്നു പിന്മാറാന്‍ എം വി ഗോവിന്ദനുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ തയ്യാറാവണമെന്ന് തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് എംവി ഗോവിന്ദന്‍ വിവാദ പ്രസ്താവന നടത്തിയത്. വിഴിഞ്ഞത്തെ പോലുള്ള സമരമല്ല ആവിക്കലില്‍ നടന്നത്. പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തീരുമാനിച്ച ശേഷം ചില ആളുകള്‍ അതിനെ വര്‍ഗീയമാക്കി മാറ്റുകയാണ് ചെയ്തത്. ഉള്ളത് ഉള്ളതുപോലെ പറയുന്നതാണ് പാര്‍ട്ടി രീതി. ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണ്. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പുരോഹിതന്മാര്‍ സമരം ചെയ്യുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+