Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂര്‍ ആക്രമണം എസ്ഡിപിഐ ഏറ്റെടുത്തു

മലപ്പുറം: നടുറോഡില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പിച്ചതിന്റെ ഉത്തരവാദിത്തം എസ്ഡിപിഐ ഏറ്റെടുത്തു. വാര്‍ത്ത സമ്മേളനം നടത്തിയാണ് എസ്ഡിപിഐ നേതൃത്വം ഇക്കാര്യം അറിയിച്ചത്.

സിപിഎം നടത്തിയ അക്രമത്തിനോടുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു ഉണ്ടായത് എന്നാണ് എസ്ഡിപിഐ നല്‍കുന്ന വിശദീകരണം. ജില്ല പ്രസിഡന്റ് വിടി ഇക്രമുല്‍ ഹഖ് ആണ് പത്രസമ്മേളനം നടത്തിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.

SDPI Attack

ജനുവരി 29 നാണ് തിരൂരില്‍ സിപിഎം പ്രവര്‍ത്തകരായ മജീദ്, അര്‍ഷദ് എന്നിവരെ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം തിരൂര്‍ മംഗലം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ സിപിഎം മികച്ച വിജയം നേടിയിരുന്നു. തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയിലേക്ക് ബൈക്ക് ഓടിച്ചെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റിരുന്നു.

ഈ സംഭവത്തോടുള്ള സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്നാണ് എസ്ഡിപിഐ നേതാക്കള്‍ പറയുന്നത്. എന്നാല്‍ മര്‍ദ്ദനമേറ്റവര്‍ കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ ഉള്‍പ്പെട്ടവരല്ല എന്നാണ് സൂചന. പരിക്കേറ്റ രണ്ട് പേരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+