കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലിന്റെ കലി അടങ്ങിയില്ല, പൊന്നാനിയില്‍ 200വീടുകളില്‍ വെള്ളം കയറി;24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനിയില്‍ കടലിന്റെ കലി അടങ്ങിയില്ല, ഇരുനൂറോളം വീടുകളില്‍ വെള്ളം കയറി, 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

വെള്ളിയാഴ്ച മുതല്‍ വീശിയടിച്ച കടല്‍ത്തിരയില്‍ ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറി. പൊന്നാനി അഴീക്കല്‍ മുതല്‍ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളില്‍ വേലിയേറ്റ സമയത്ത് കടല്‍ ഉഗ്രരൂപം പൂണ്ട് വീശിയടിക്കുകയാണ്. പൊന്നാനി അഴീക്കല്‍,മരക്കടവ്, മുറിഞ്ഞഴി, വെളിയങ്കോട് മേഖലകളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. വെള്ളിയാഴ്ച രാത്രി പത്തു മണി മുതല്‍ ആരംഭിച്ച കടലാക്രമത്തിലാണ് നിരവധി വീടുകളിലേക്ക് വെള്ളം കയറിയത്.

'ഓഖി ' ജാഗ്രതയോടെ പോലീസ് ആശങ്ക വേണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്'ഓഖി ' ജാഗ്രതയോടെ പോലീസ് ആശങ്ക വേണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്

മുറിഞ്ഞഴിഭാഗത്ത് വെള്ളം മീറ്ററുകളോളം ദൂരത്തേക്ക് ഇരച്ചെത്തി.ചെളി നിറഞ്ഞ വെള്ളം വീടുകളിലേക്ക് കയറിയതോടെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും ഷെല്‍ട്ടറുകളിലേക്കം മാറിത്താമസിച്ചു. പൊന്നാനിയില്‍ 2 കുടുംബങ്ങളും, വെളിയങ്കോട് 22 കുടുംബങ്ങളുമാണ് താല്ക്കാലിക ആശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കാണ് മാറി താമസിച്ചത്.പൊന്നാനിയില്‍ നഗരസഭാ കാര്യാലയത്തിലും, വെളിയങ്കോട് സൗത്ത് ജി.എം.യു.പി.സ്‌കൂളിലുമാണ് താല്ക്കാലിക ആശ്വാസ കേന്ദ്രം തുറന്നത്. ഇപ്പോഴും വീടുകള്‍ക്ക് ചുറ്റും ചെളിവെള്ളം കെട്ടി നില്‍ക്കുകയാണ്.വീടുകളിലേക്ക് വെള്ളം കയറിയതിനാല്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്.പുലര്‍ച്ചെ വീണ്ടും കടലാക്രമണം ശക്തിയാര്‍ജിച്ചെങ്കിലും ഉച്ചയോടെ സ്ഥിതി ശാന്തമായി.വെളിയങ്കോട് 6 തെങ്ങുകളും കടലാക്രമണത്തില്‍ കടപുഴകി. പൊന്നാനി ലൈറ്റ് ഹൗസിന്റെ ചുറ്റുമതില്‍ തകര്‍ന്ന് ഇപ്പോള്‍ ലൈറ്റ് ഹൗസിലേക്ക് തിരമാലകള്‍ അടിക്കുകയാണ്. ഫിഷറീസ് വകുപ്പിന്റെയും, കോസ്റ്റല്‍ പൊലീസിന്റെയും, പ്രാദേശിക ഭരണകൂടങ്ങളുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

kadal

പൊന്നാനിയിലുണ്ടായ കടലാക്രമണം

കഴിഞ്ഞ ദിവസം മുതലുണ്ടായ കടലാക്രമണത്തിന്റെ രൂക്ഷതയും, കടലാക്രമണ ബാധിതരുടെ ദുരിതവും നേരിട്ടറിയാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയെത്തി. കലക്ടര്‍ക്ക് മുന്നില്‍ ദുരിതങ്ങളുടെ കഥകള്‍ തീരദേശവാസികള്‍ പറഞ്ഞു. ഉച്ചയോടെയാണ് കലക്ടര്‍ ദുരിതാശ്വാസ പ്രദേശമായ അഴീക്കലില്‍ എത്തിയത്.കടലാക്രമണ സമയത്ത് മാത്രം തങ്ങളെ തിരിഞ്ഞു നോക്കുന്ന ഉദ്യോഗസ്ഥര്‍ കടലിന്റെ മക്കളുടെ ദുരവസ്ഥ ക്ക് പരിഹാരം കാണണമെന്ന് തീരവാസികള്‍ പറഞ്ഞു. കടലാക്രമണ ബാധിതര്‍ക്ക് സഹായം ചെയ്യാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി.ന്നതിന്റെ ഭാഗമായി നാശനഷ്ടം സംഭവിച്ച വീടുകളുടെ കണക്കെടുപ്പ് നടത്തി കൈമാറാന്‍ പൊന്നാനി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊന്നാനി ലൈറ്റ് ഹൗസിന്റെ ചുറ്റുമതില്‍ തകര്‍ന്നതുമായും, നാശനഷ്ടങ്ങളും വിലയിരുത്താന്‍ തിങ്കളാഴ്ച കലക്ടറേറ്റില്‍ യോഗം ചേരുമെന്നും കലക്ടര്‍ പറഞ്ഞു. പിന്നീട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയും കലക്ടര്‍ സന്ദര്‍ശിച്ചു.


പൊന്നാനി അഴീക്കലിലും, മുറിഞ്ഞി ഭാഗത്തും കലക്ടര്‍ സന്ദര്‍ശിച്ചെങ്കിലും നാല്പത്തിയാറാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്ത് സന്ദര്‍ശനം നടത്താതിരുന്നതാണ് പ്രദേശവാസികളെ ചൊടിപ്പിച്ചു്.തുടര്‍ന്ന് തങ്ങളുടെ ദുരിതം നേരില്‍ കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊന്നാനി - ചാവക്കാട് ദേശീയപാതയിലെ ആനപ്പടിയില്‍ റോഡ് ഉപരോധിച്ചു. പ്രദേശവാസികളായ ഇരുനൂറോളം പേരാണ് പാത ഉപരോധിച്ചത്. ഇതോടെ ഇതുവഴി കടന്നു പോവുന്ന വാഹനങ്ങളെല്ലാം റോഡില്‍ കുടുങ്ങിക്കിടന്നു.തുടര്‍ന്ന് പൊന്നാനി സി.ഐ.യുടെ നേതൃത്വത്തില്‍ പൊലീസെത്തി സമരക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, കലക്ടര്‍ എത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരക്കാര്‍ പറഞ്ഞു. പിന്നീട് അര മണിക്കൂറിന് ശേഷം, ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്ന കലക്ടര്‍ സ്ഥലത്തെത്തുകയും, ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് സമരക്കാര്‍ പിന്തിരിഞ്ഞത്.


കടലേറ്റത്തില്‍ സംരക്ഷണഭിത്തി തകര്‍ത്ത തിരമാലകള്‍ ലൈറ്റ് ഹൗസിന്റെ ചുറ്റുമതിലും തകര്‍ത്തു. ചുറ്റുമതിലും സംരക്ഷണഭിത്തിയും തകര്‍ന്നതോടെ കടല്‍വെള്ളം ലൈറ്റ് ഹൗസ് വളപ്പിലേക്ക് ഇരച്ചുകയറി. ചെളിനിറഞ്ഞ വെള്ളവും മണലും ലൈറ്റ് ഹൗസ് വളപ്പില്‍ കെട്ടിക്കിടക്കുകയാണ്. ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ക്കുള്ളില്‍വരെ വെള്ളം കയറി. തിരമാലകളില്‍പെട്ട് ഒരു ക്വാര്‍ട്ടേഴ്സിന്റെ വാതില്‍ തകര്‍ന്ന് ചളിവെള്ളവും മണലും അകത്ത് കയറി ദുരിതാവസ്ഥയിലായി. വെളളിയാഴ്ച രാത്രിയുണ്ടായ കടലേറ്റത്തിലാണ് ഈ ദുരന്തം. ലൈറ്റ് ഹൗസ് അപകടഭീഷണയിലാണ്. രണ്ട് മാസം മുമ്പ് ഈ ഭാഗത്ത് സംരക്ഷണഭിത്തി താല്‍ക്കാലിക അറ്റകുറ്റപണി മാത്രമാണ് നടത്തിയത്. മൂന്ന് വര്‍ഷമായി ലൈറ്റ് ഹൗസ് മുതല്‍ ജങ്കാര്‍ റോഡ് വരെ സംരക്ഷണഭിത്തിയില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കടല്‍ ഇരച്ചുകയറാന്‍ കാരണമായത്. സംരക്ഷണഭിത്തി അറ്റകുറ്റ പണിക്കായി ഇറിഗേഷന്‍ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാല്‍ പ്രവര്‍ത്തി മുടങ്ങിക്കിടക്കുകാണ്. ലൈറ്റ് ഹൗസിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്‍സ്പെക്ഷന്‍ ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്നുള്ള ചുറ്റുമതിലാണ് കടലേറ്റത്തില്‍ തകര്‍ന്നത്.

English summary
Sea turbulance-24 families relocted in ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X