കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിൽ കടലേറ്റത്തില്‍ തീരപ്രദേശത്ത് വ്യാപക നാശ നഷ്ടം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശക്തമായ കടലേറ്റത്തില്‍ തീരദേശത്ത് വ്യാപക നാശ നഷ്ടം. കടപ്പുറം പഞ്ചായത്തിലും ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാടും പുത്തന്‍കടപ്പുറത്തും ശക്തമായ വേലിയേറ്റമുണ്ടായി. പഞ്ചായത്തിലെ പത്തോളം വീടുകളില്‍ വെള്ളം കയറി. റോഡരികിലുള്ള കടകളിലേക്കും വെള്ളം അടിച്ചുകയറി. കാറ്റാടി മരങ്ങള്‍ കടപുഴകി. അപ്രതീക്ഷിത വേലിയേറ്റത്തില്‍ ജനം ഭീതിയിലായി.

കടപ്പുറം തൊട്ടാപ്പ്, മുനയ്ക്കകടവ്, അഞ്ചങ്ങാടി വളവ് ഭാഗങ്ങളിലാണ് ശക്തമായ തിരയടിച്ച് കടല്‍വെള്ളം നൂറു മീറ്ററിലേറെ കയറി വന്നത്. പ്രധാന റോഡായ കോര്‍ണീഷ് റോഡും കവിഞ്ഞ് വെള്ളം ഒഴുകി. വൈകീട്ടാണ് വേലിയേറ്റം ശക്തമായത്. കടല്‍ഭിത്തി പൊളിഞ്ഞ ഭാഗങ്ങളിലൂടെ ശക്തമായ തിരയാണ് അടിച്ചു കയറിയത്. ബ്ലാങ്ങാട് ബീച്ചിലും പുത്തന്‍കടപ്പുറത്തും ശക്തമായ തിരയാണ് അടിച്ചത്. പുത്തന്‍കടപ്പുറത്ത് കടലാമ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കടലാമകൂട് വെള്ളത്തില്‍ മുങ്ങി.

sea

തൃപ്രയാര്‍ ഏങ്ങണ്ടിയൂര്‍ എത്തായ് അഴിമുഖം മുതല്‍ നാട്ടിക ബീച്ച് പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. എത്തായ് ബീച്ചില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് എട്ട് വീടുകള്‍ വെള്ളക്കെട്ടിലായി. ഉണ്ണിക്കോച്ചന്‍ രവി,ചക്കന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്. പൊക്കുളങ്ങര, വാടാനപ്പള്ളി,തളിക്കുളം ഇടശ്ശേരി, നാട്ടിക ബീച്ചുകളിലും കടല്‍ക്ഷോഭം ശക്തമാണ്. മേഖലയില്‍ സീവാള്‍ റോഡും കവിഞ്ഞാണ് കടല്‍ വെള്ളം കരയിലേക്ക് ഒഴുകിയെത്തുന്നത്.

കയ്പമംഗലം എറിയാട്, കാര, കൂളിമുട്ടം, പൊക്ലായി തുടങ്ങി നരവധി സ്ഥലങ്ങളില്‍ ശക്തമായ കടലേറ്റമുണ്ടായി. പലയിടത്തും കടല്‍വെള്ളം സീവാള്‍ റോഡ് വരെയെത്തി. കടലോരത്തെ ചെറുകിട കച്ചവട ഷെഡ്ഡുകളും, കരയ്ക്ക കയറ്റി വെച്ചിരുന്ന വഞ്ചികള്‍ക്കും വലകള്‍ക്കുമാണ് നാശം സംഭവിച്ചത്. പലയിടത്തും കടല്‍ഭിത്തിക്കും മുകളിലൂടെയാണ് തിരമാലകള്‍ കരയിലെത്തിയത്. കടല്‍ഭിത്തിയില്ലാത്തിടങ്ങളിലാണ് നാശനഷ്ടം കൂടുതലുണ്ടായത്.

kadal

ശക്തമായ കടലേറ്റത്തില്‍ ചാവക്കാട് തീരദേശത്ത് വ്യാപക നാശ നഷ്ടം. കടപ്പുറം പഞ്ചായത്തിലും ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാടും പുത്തന്‍കടപ്പുറത്തും ശക്തമായ വേലിയേറ്റമുണ്ടായി. പഞ്ചായത്തിലെ പത്തോളം വീടുകളില്‍ വെള്ളം കയറി. റോഡരികിലുള്ള കടകളിലേക്കും വെള്ളം അടിച്ചുകയറി. കാറ്റാടി മരങ്ങള്‍ കടപുഴകി. അപ്രതീക്ഷിത വേലിയേറ്റത്തില്‍ ജനം ഭീതിയിലായി. കടപ്പുറം തൊട്ടാപ്പ്, മുനയ്ക്കകടവ്, അഞ്ചങ്ങാടി വളവ് ഭാഗങ്ങളിലാണ് ശക്തമായ തിരയടിച്ച് കടല്‍വെള്ളം നൂറു മീറ്ററിലേറെ കയറി വന്നത്.

പ്രധാന റോഡായ കോര്‍ണീഷ് റോഡും കവിഞ്ഞ് വെള്ളം ഒഴുകി. വൈകീട്ടാണ് വേലിയേറ്റം ശക്തമായത്. വെള്ളം അടിച്ച പ്രദേശങ്ങളില്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന പാത്രങ്ങള്‍ ഒലിച്ചു പോയി. കടല്‍ഭിത്തി പൊളിഞ്ഞ ഭാഗങ്ങളിലൂടെ ശക്തമായ തിരയാണ് അടിച്ചു കയറിയത്. ബ്ലാങ്ങാട് ബീച്ചിലും പുത്തന്‍കടപ്പുറത്തും ശക്തമായ തിരയാണ് അടിച്ചത്. പുത്തന്‍കടപ്പുറത്ത് കടലാമ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കടലാമകൂട് വെള്ളത്തില്‍ മുങ്ങി.

English summary
sea waves in to coastal areas; huge damage in coastal area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X