• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരള കോൺഗ്രസിന് പൊതുമരാമത്ത്; സിപിഐ വകുപ്പുകളിൽ മാറ്റമില്ല

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടതുമുന്നണിയിൽ ധാരണയായതോടെ ഇനി വകുപ്പുകൾ ആർക്കൊക്കെ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കേരള കോൺഗ്രസ് എം ഉൾപ്പടെ മന്ത്രിസഭയിലേക്ക് പുതിയതായി എത്തുന്ന പാർട്ടികൾക്ക് സിപിഎം അക്കൗണ്ടിൽ നിന്നായിരിക്കും വകുപ്പുകൾ നൽകുക. സിപിഐയുടെ വകുപ്പുകളിൽ മാറ്റമുണ്ടായേക്കില്ല.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

കൃഷിയിൽ വിട്ടുവീഴ്ചയില്ല

കൃഷിയിൽ വിട്ടുവീഴ്ചയില്ല

സ്ഥിരം വകുപ്പുകളിൽ മാറ്റം വേണമെന്ന നിർദേശം സിപിഎം സിപിഐക്ക് മുന്നിൽ വെച്ചിരുന്നുവെങ്കിലും കേരള കോൺഗ്രസ് എസിന് വേണ്ടി ഒരു വകുപ്പുപോലും വിട്ടുതരില്ലെന്ന നിലപാടിൽ സിപിഐ ഉറച്ചു നിൽക്കുകയായിരുന്നു. കൃഷി വകുപ്പ് സിപിഐയിൽ നിന്ന് ഏറ്റെടുക്കാനായിരുന്നു ശ്രമം നടത്തിയത്. എന്നാൽ കോൺഗ്രസിനൊപ്പം ആയിരുന്നപ്പോൾ പോലും കൃഷി വകുപ്പിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല എന്ന് സിപിഐ ചൂണ്ടികാട്ടി.

ഗതാഗതം സിപിഎം ഏറ്റെടുക്കും

ഗതാഗതം സിപിഎം ഏറ്റെടുക്കും

റവന്യൂ, സിവിൽസപ്ലൈസ്, കൃഷി വകുപ്പുകൾ തുടർന്നും സിപിഐക്കായിരിക്കുമെന്നാണു സൂചന. വനം വിട്ടുനൽകുമെങ്കിൽ ചെറിയ മറ്റേതെങ്കിലും വകുപ്പ് പകരം ലഭിക്കും. അതേസമയം ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട് പകരം എൻസിപിക്ക് മറ്റേതെങ്കിലും വകുപ്പ് നൽകുന്ന കാര്യവും സിപിഎം നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

കേരള കോൺഗ്രസിന് പൊതുമരാമത്ത്

കേരള കോൺഗ്രസിന് പൊതുമരാമത്ത്

ഇതോടെ സിപിഎമ്മിന്റെ അക്കൗണ്ടിലുള്ള വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകളാണ് കേരള കോൺഗ്രസിനായി പരിഗണിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നൽകാനായിരിക്കും കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം രജിസ്ട്രേഷൻ വകുപ്പും കേരള കോൺഗ്രസിന് നൽകിയേക്കും. ചീഫ് വീപ്പും കേരള കോൺഗ്രസിൽ നിന്നാണ്.

ഫിഷറീസ് വകുപ്പ് ആന്റണി രാജുവിന്

ഫിഷറീസ് വകുപ്പ് ആന്റണി രാജുവിന്

കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ ടേമിൽ മന്ത്രിസ്ഥാനമില്ലാത്തതിനാൽ തുറമുഖം, മ്യൂസിയം വകുപ്പുകൾ പൊതുപൂളിൽ വരും. അഹമ്മദ് ദേവർകോവിലിന് ഈ വകുപ്പുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ആദ്യ ടേമിൽ മന്ത്രിയാകുന്ന ആന്റണി രാജുവിന് ഫിഷറീസ് വകുപ്പ് നൽകിയേക്കും.തീരദേശ മേഖലയുടെകൂടി പ്രതിനിധിയെന്ന നിലയിൽ ആന്റണി രാജുവിനെ ഈ വകുപ്പിലേക്ക് പരിഗണിക്കുന്നത്.

പുതുമുഖങ്ങളുമായി സിപിഐ

പുതുമുഖങ്ങളുമായി സിപിഐ

സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകും. നാല് മന്ത്രിമാരാണ് സിപിഐക്ക് അനുവദിച്ചിരിക്കുന്നത്. ഇ ചന്ദ്രശേഖരനെ മാറ്റി നിർത്തുന്നതോടെ ചേര്‍ത്തലയില്‍നിന്ന് ജയിച്ച പി പ്രസാദിനും ഒല്ലൂരില്‍ നിന്ന് ജയിച്ച കെ രാജനും മന്ത്രിസഭയിൽ സ്ഥാനം ഏകദേശം ഉറപ്പായി. ജെ ചിഞ്ചുറാണി, പി.എസ് സുപാൽ എന്നീവയാണ് മന്ത്രിസ്ഥാനത്തേക്ക് സജീവമായി ഉയർന്ന് കേൾക്കുന്ന രണ്ട് പേരുകളൾ. ജി.ആർ അനിലും ഇ.കെ വിജയൻ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ഇവർ ഏതൊക്കെ വകുപ്പുകൾ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്നു തന്നെ കാണണം.

കൃഷ്ണൻകുട്ടിയെ ഉറപ്പിച്ച് ജെഡിഎസ്; തീരുമാനമാകാതെ എൻസിപി

കൃഷ്ണൻകുട്ടിയെ ഉറപ്പിച്ച് ജെഡിഎസ്; തീരുമാനമാകാതെ എൻസിപി

ജനതാദൾ എസിൽനിന്ന് കെ. കൃഷ്ണൻകുട്ടിയായിരിക്കും മന്ത്രി. ദേശീയാധ്യക്ഷൻ ദേവഗൗഡ തീരുമാനം പാർട്ടിനേതൃത്വത്തെ അറിയിച്ചു. മാത്യു ടി. തോമസിനൊപ്പം കഴിഞ്ഞതവണത്തെപ്പോലെ കാലാവധി വിഭജിക്കുന്നതിനെപ്പറ്റി ധാരണയുള്ളതായി സൂചനയില്ല. എൻ.സി.പി.യിൽനിന്ന് എ.കെ. ശശീന്ദ്രനായിരിക്കും മന്ത്രി. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ചൊവ്വാഴ്ച തീരുമാനം പ്രഖ്യാപിക്കും. അതേസമയം ടേം വ്യവസ്ഥ പരിഗണിക്കാൻ സിപിഎം എൻസിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ശൈലജ മാത്രം തുടരും

ശൈലജ മാത്രം തുടരും

നിലവിലുള്ള മന്ത്രിസഭയിൽ നിന്ന് കെ.കെ ശൈലജ മാത്രമായിരിക്കും രണ്ടാം സർക്കാരിലും സിപിഎം മന്ത്രിയായി തുടരുക. നേരത്തെ ടി.പി രാമകൃഷ്ണൻ, എം.എം മണി എന്നിവരുടെ പേരും ഉയർന്ന് കേട്ടെങ്കിലും മന്ത്രിസഭയ്ക്ക് പുതുമുഖ ശോഭ എന്നതാണ് സിപിഎം നേതൃത്വത്തിലെ ചിന്ത എന്നതുകൊണ്ട് തന്നെ ഇരുവർക്കും ഇനിയൊരു അവസരം ലഭിച്ചേക്കില്ല. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും ഇത്തവണ അവസരം ലഭിക്കില്ല.

പുതുമുഖങ്ങൾ ഇവർ

പുതുമുഖങ്ങൾ ഇവർ

പുതുമുഖങ്ങളായി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജീവ്, കെ.എൻ ബാലഗോപാൽ എന്നിവരും മന്ത്രിസഭയിലെത്തും. ഈ പേരുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് സിപിഎമ്മുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇവർക്കുപുറമെ വി ശിവൻകുട്ടി, വി.എൻ വാസവൻ, എം.ബി രാജേഷ്, ചിത്തരഞ്ജൻ, വി അബ്ദുറഹിമാൻ എന്നിവരാണ് പരിഗണന പട്ടികയുള്ള മറ്റ് എംഎൽഎമാർ.

cmsvideo
  രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ | Oneindia Malayalam
  രണ്ടാം വനിതാ മന്ത്രി

  രണ്ടാം വനിതാ മന്ത്രി

  രണ്ടാം വനിത മന്ത്രിയെന്ന നിലയ്ക്ക് വീണ ജോർജിനും അവസരം ലഭിച്ചേക്കും. കാനത്തില്‍ ജമീല, ആര്‍ ബിന്ദു എന്നിവരുടെ പേരാണ് പരിഗണനയില്‍. ഇതില്‍ വീണ ജോര്‍ജിന്‍റെ പേരിനാണ് മുന്‍തൂക്കം. സ്പീക്കര്‍ സ്ഥാനത്തേക്ക് കെ.ടി ജലീലിനൊപ്പവും വീണ ജോര്‍ജിന്‍റെ പേര് പരിഗണനയിലുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരള നിയമസഭാ ചരിത്രത്തിലെ ആദ്യ വനിത സ്‌പീക്കറാകും വീണ ജോർജ്.

  ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

  അൽഫോൺസ് കണ്ണന്താനം
  Know all about
  അൽഫോൺസ് കണ്ണന്താനം

  English summary
  Second Pinarayi Vijayan ministry CPM CPI Kerala congress M Portfolios
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X