ആളെ കൊല്ലുന്ന സെല്‍ഫികള്‍
ഷൊര്‍ണൂര്‍: യുവാക്കള്‍ക്കിടയില്‍ പകര്‍ച്ച വ്യാധി പോലെ പടര്‍ന്നു പിടിയ്ക്കുന്ന ഒന്നായി സെല്‍ഫി ഫോട്ടോഗ്രഫി മാറി കഴിഞ്ഞു. മറ്റൊരാളിന്റെ സഹായമില്ലെതെ ഗുണമേന്മയുള്ള ചിത്രമെടുക്കാന്‍ കഴിയുന്നതിനാല്‍ മിക്കവകും സെല്‍ഫികളുടെ പിന്നാലെയാണ്. ലോകത്തുള്ള എല്ലാറ്റിനും നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്. അതുപോലെ തന്നെയാണ് സെല്‍ഫികളുടെ കാര്യത്തിലും.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നത് യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡ് ആണ്. ഇത്തരം ചിത്രങ്ങള്‍ക്ക് ലഭിയ്ക്കുന്ന ലൈക്കുകളാണ് മരണത്തിന് പിന്നാലെ പോലും നടന്ന് സെല്‍ഫിയെടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്.

തൃശ്ശൂരില്‍ ഗുഡ്‌സ് ട്രെയിനിനു മുന്നില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് ഷോക്കേറ്റ വിദ്യാര്‍ഥി കഴിഞ്ഞ ദിവസം മരിച്ചു. ട്രെയിനിനു മുകളില്‍ കറി സെല്‍ഫിയെടുക്കാന്‍ ശ്രമിയ്ക്കവേ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റാണ് ഷിഹാബുദ്ദീന്‍ (14) എന്ന വിദ്യാര്‍ഥി മരിച്ചത്.
പോര്‍ച്ചുഗലില്‍ സമുദ്ര മുമ്പില്‍ നിന്ന് സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ച പോളണ്ടുകാരായ ദമ്പതിമാര്‍ മക്കളുടെ കണ്‍മുന്നില്‍ വീണു മരിച്ചു. ആറും അഞ്ചും വയസുള്‌ല മക്കല്‍ നോക്കി നില്‍ക്കെയാണ് ദമ്പതിമാര്‍ വീണു മരിച്ചത്. അമിതമായ സെല്‍ഫി പ്രേമം ഒരു മനോരോഗമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. സെല്‍ഫി എടുക്കണം എന്ന ചിന്ത കാരണം ലോകത്ത് അപകടരണം കൂടുന്നു എന്നും സൂചനയുണ്ട്.












Click it and Unblock the Notifications