കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിർന്ന സിപിഐ നേതാവ് സി.എ കുര്യൻ അന്തരിച്ചു

മൂന്ന് തവണ പീരുമേടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ സി.എ കുര്യന്റെ പ്രവർത്തന കേന്ദ്രം തോട്ടം മേഖലയായിരുന്നു

Google Oneindia Malayalam News

പീരുമേട്: മുതിർന്ന സിപിഐ നേതാവും നിയമസഭാ സാമാജികനുമായിരുന്ന സി.എ കുര്യൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൂന്നാർ ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

CA Kurian

മൂന്ന് തവണ പീരുമേടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ സി.എ കുര്യന്റെ പ്രവർത്തന കേന്ദ്രം തോട്ടം മേഖലയായിരുന്നു. തൊഴിലാളി പ്രശ്നങ്ങളിൽ സജീവ ഇടപ്പെടലായിരുന്ന സി.എ കുര്യൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. നിയമസഭയിൽ അദ്ദേഹം ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. 1977ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണ് ജനനമെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം ഇടുക്കിയായിരുന്നു. 1960 മുതൽ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായിരുന്ന കുര്യൻ ബിരുദ പഠനകാലത്ത് തന്നെ ലഭിച്ച ബാങ്ക് ജോലി വേണ്ടെന്ന് വെച്ചാണ് 60 ൽ പൊതുപ്രവർത്തന രംഗത്ത് ഇറങ്ങുന്നത്. 27 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965-66 കാലത്ത് വിയ്യൂർ ജയിലിലായിരുന്നു.

റീമ വോറയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

English summary
Senior CPI leader C A Kurian passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X