കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ധിക്കാരിയുടെ ഗര്‍വ്വും ബുദ്ധിശൂന്യതയും, സ്ത്രീ ലമ്പടന്റെ രൂപം, സിദ്ധിഖിനെതിരെ ടിജെഎസ് ജോര്‍ജ്

Google Oneindia Malayalam News

കൊച്ചി: നടി രേവതി സമ്പത്ത് ഉന്നയിച്ച മീ ടൂ ആരോപണത്തിലും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പക്ഷം പിടിച്ചും നടന്‍ സിദ്ദിഖ് വിവാദങ്ങളില്‍ നിറഞ്ഞിട്ടുളളതാണ്. സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു.

സമകാലിക മലയാളം ആഴ്ചപ്പതിപ്പിലാണ് സിദ്ധിഖിനെതിരെയുളള ടിജെഎസിന്റെ ലേഖനം. ഒരു ധിക്കാരിയുടെ ഗര്‍വ്വും ബുദ്ധിശൂന്യതയും എന്ന തലക്കെട്ടിലാണ് ലേഖനം. ഒരു സ്ത്രീലമ്പടന്റെ രൂപമാണ് സിദ്ധിഖിന് എന്നാണ് ലേഖനത്തില്‍ ടിജെഎസ് പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനം

സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനം

നടിയെ ആക്രമിച്ച കേസിലെ സിദ്ധിഖിന്റെ നിലപാടും രേവതി സമ്പത്ത് നടനെതിരെ ഉന്നയിച്ച ആരോപണങ്ങളും അടക്കം ചൂണ്ടിക്കാട്ടിയാണ് ടിജെഎസ് ജോര്‍ജ് സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനം ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല സിദ്ധിഖിന്റെ ഭാര്യയുടെ ആത്മഹത്യയെക്കുറിച്ചും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കലര്‍പ്പില്ലാത്ത ഞാന്‍ ഞാന്‍ എന്ന ഗര്‍വ്വ്

കലര്‍പ്പില്ലാത്ത ഞാന്‍ ഞാന്‍ എന്ന ഗര്‍വ്വ്

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: '' ധിക്കാരമാണ് നടന്‍ സിദ്ധിഖിന്റെ മുഖമുദ്ര. ഫേസ്ബുക്കില്‍ കിട്ടുന്ന ഒരു ഡസന്‍ പടങ്ങള്‍ ഒന്ന് ഓടിച്ച് നോക്കുക. ഒരു ഫോട്ടോയില്‍ സഹജീവി സ്‌നേഹമോ ഒരു നേരിയ മന്ദഹാസമോ കണ്ടാല്‍ ഭാഗ്യം. സാധാരണ ഗതിയില്‍ ആ മുഖത്ത് പ്രതിഫലിക്കുന്നത് ഗര്‍വ്വാണ്. കലര്‍പ്പില്ലാത്ത ഞാന്‍ ഞാന്‍ എന്ന ഗര്‍വ്വ്.

ധിക്കാരം മാത്രമല്ല ബുദ്ധിശൂന്യതയും

ധിക്കാരം മാത്രമല്ല ബുദ്ധിശൂന്യതയും

അടുത്തകാലത്ത് ഒരു പൊതുവേദിയില്‍ ഇത് പ്രകടമായതാണ്. ഒരു മനോരമ കോണ്‍ക്ലേവില്‍ വിശേഷിപ്പ് ഒരു പ്രലോഭനവും ഇല്ലാതെ പെട്ടെന്ന് സിദ്ധിഖ് തുറന്നടിച്ചു. മാധ്യമങ്ങളാണ് എന്ന വേട്ടയായി എന്റെ സ്വകാര്യത ഇല്ലാതാക്കുന്നത്. പൊതുജനം എന്നെ ഹൃദയത്തില്‍ ഉള്‍ക്കൊളളണം എന്നും എന്നാല്‍ എന്റെ സ്വകാര്യതയില്‍ തൊടരുതെന്നും ഒരേ ശ്വാസത്തില്‍ പറയുന്നത് ധിക്കാരം മാത്രമല്ല ബുദ്ധിശൂന്യതയും കൂടിയാണ്.

ആക്രമണത്തിന് മുതിര്‍ന്നയാളുടെ വശത്ത്

ആക്രമണത്തിന് മുതിര്‍ന്നയാളുടെ വശത്ത്

ബയോഡാറ്റ എന്ന ചരിത്ര സംഹിത തയ്യാറാക്കിയാല്‍ സിദ്ധിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞ് വരുന്നത് കാണാം. നടി ആക്രമിക്കപ്പെട്ട കേസിലാണ് ടിയാന്‍ തന്റെ ഒറ്റയാന്‍ സവിശേഷത എടുത്ത് കാട്ടിയത്. ആക്രമിക്കപ്പെട്ട നടിയുടെ നിസ്സഹായതയില്‍ പൊതുസമൂഹത്തിന് സഹതാപം തോന്നിയപ്പോള്‍, ആക്രമണത്തിന് മുതിര്‍ന്നയാളുടെ വശത്താണ് സിദ്ധിഖ് സ്ഥാനമുറപ്പിച്ചത്.

പൗരത്വബോധമില്ലാതെ പോയി

പൗരത്വബോധമില്ലാതെ പോയി

എന്റെ സ്‌നേഹിതന്റെ വാക്കുകള്‍ അല്ലാതെ മറ്റൊന്നും വിശ്വസിക്കാന്‍ എനിക്ക് സാധ്യമല്ല എന്നായിരുന്നു ന്യായീകരണം. ചെയ്തത് ക്രിമിനല്‍ കുറ്റമാണ് എന്ന് സ്‌നേഹിതനെ ബോധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാന്‍ തക്ക പൗരത്വബോധമില്ലാതെ പോയതാണ് കാരണം. കേസിന്റെ ഉളളുകളളികള്‍ പുറത്ത് കൊണ്ടുവരാനും താരരാജാവിന്റെ ചരടുവലികള്‍ കണ്ടുപിടിക്കാനും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സാധിച്ചു എന്ന കാര്യം മറക്കണ്ട.

വിശദാംശങ്ങളില്‍ താല്‍പര്യം കാണുകില്ല

വിശദാംശങ്ങളില്‍ താല്‍പര്യം കാണുകില്ല

ബിജു പൗലോസ് എന്ന ഇന്‍സ്‌പെക്ടര്‍ക്ക് ബെസ്റ്റ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ക്കുളള 2019ലെ ദേശീയ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു എന്ന കാര്യവും ഓര്‍ക്കുക. സിദ്ധിഖിന് ഇമ്മാതിരി വിശദാംശങ്ങളില്‍ താല്‍പര്യം കാണുകില്ല. സ്വന്തം താല്‍പര്യങ്ങള്‍ നാടിന്റെയും നാട്ടുകാരുടേയും താല്‍പര്യങ്ങള്‍ക്ക് മുകളില്‍ ആകുമ്പോള്‍ അങ്ങനൊക്കെയാണ്.

സിദ്ധിഖിനെതിരെ പരാതികള്‍

സിദ്ധിഖിനെതിരെ പരാതികള്‍

പലതരം അപവാദങ്ങളുടേയും കുറ്റപ്പെടുത്തലുകളുടേയും നടുവിലാണ് ഈ സിനിമാ താരത്തിന്റെ ജീവിതം. ആദ്യത്തെ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ വിശദവിവരങ്ങള്‍ ആരും അന്വേഷിച്ചിട്ടില്ല എന്നത് സമൂഹത്തിന്റെ ഒരു മര്യാദ എന്ന് കരുതിയാല്‍ മതി. അടുത്ത കാലത്ത് രേവതി സമ്പത്ത് എന്ന നടി ഫേസ്ബുക്കില്‍ പരസ്യമായി സിദ്ധിഖിനെതിരെ പരാതികള്‍ പ്രസിദ്ധപ്പെടുത്തി.

മുഖംമൂടിയിട്ട ജെന്റില്‍മാന്‍

മുഖംമൂടിയിട്ട ജെന്റില്‍മാന്‍

തനിക്ക് 21 വയസ്സുളളപ്പോള്‍ തിരുവനന്തപുരത്തെ ഒരു തിയറ്ററില്‍ വെച്ച് തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ഈ മുഖംമൂടിയിട്ട ജെന്റില്‍മാന്‍ എന്ന് നടിക്കുന്നയാള്‍ ശ്രമിച്ചു എന്നാണ് അവര്‍ പറഞ്ഞത്. യൂട്യൂബില്‍ മറ്റൊരു സ്ത്രീ വിശദവിവരങ്ങള്‍ വെളിപ്പെടുത്തി സിദ്ധിഖിനെ വിമര്‍ശിക്കുന്നുണ്ട്.

Recommended Video

cmsvideo
നടന്‍ സിദ്ദിഖിന് എതിരെ ലൈംഗീകാരോപണം
ഒരു സ്ത്രീ ലമ്പടന്റെ രൂപം

ഒരു സ്ത്രീ ലമ്പടന്റെ രൂപം

സാമാന്യ മര്യാദകള്‍ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീ ലമ്പടന്റെ രൂപമാണ് ആരോപണങ്ങളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നും രൂപപ്പെടുന്നത്. തന്റെ ചെയ്തികള്‍ സ്വാര്‍ത്ഥപരമാണെന്ന സത്യം ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാകുമെന്ന വസ്തുത ഒന്നുകില്‍ അദ്ദേഹം അറിയുന്നില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും കൂട്ടാക്കുന്നില്ല. സാധാരണക്കാര്‍ കൂട്ടാക്കുന്ന കാര്യങ്ങള്‍ ധിക്കാരികള്‍ കൂട്ടാക്കാറില്ലല്ലോ''.

English summary
Senior Journalist TJS George's write up on Actor Siddique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X