ആള്‍ താമസമില്ലാത്ത വീട്ടിലെ സെപ്റ്റിക് ടാങ്ക് മണ്ണിട്ട് മൂടിയ നിലയില്‍; ദുരൂഹത നീങ്ങുന്നില്ല

  • Posted By:
Subscribe to Oneindia Malayalam

ബദിയടുക്ക: കന്യപ്പാടിക്ക് സമീപം ദേവറമെട്ടു കുംട്ടിക്കാനയില്‍ നാട്ടുകാര്‍ ഭീതിയിലാണ്. ആള്‍താമസമില്ലാത്ത വീടിന്റെ പിറകിലെ സെപ്റ്റിംക് ടാങ്ക് സ്ലാബുകള്‍ നീക്കി ആരോ മണ്ണിട്ട് മൂടിയിരിക്കുന്നു വീട്ടുകാര്‍ പോലുമറിയാതെ.
കുംട്ടിക്കാനയിലെ ഗള്‍ഫുകാരന്‍ രവിയുടെ വീട്ടിലാണ് സംഭവം. രവി വര്‍ഷങ്ങളായി ഗള്‍ഫിലാണ്. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

ദിലീപ് കേസിന്റെ പൊല്ലാപ്പ് തീര്‍ന്നില്ല; ഉയരുന്നത് രണ്ട് അഭിപ്രായങ്ങള്‍, നടന്‍ കോടതിയിലെത്തുമോ?

ഒരു മകള്‍ കോട്ടയത്തെ ഭര്‍തൃവീട്ടിലാണ്. രണ്ടാമത്തെ മകള്‍ കണ്ണൂരിലെ ഭര്‍തൃവീട്ടിലും. ഭാര്യ ശോഭ കോട്ടയത്തും കണ്ണൂരുമായി മക്കളോടൊപ്പം കഴിയാറുള്ളതിനാല്‍ കഴിഞ്ഞ ഒമ്പത് മാസത്തോളമായി കുംട്ടിക്കാനയിലെ വീട്ടില്‍ ആള്‍ താമസമില്ലായിരുന്നു.

septic

കഴിഞ്ഞ ദിവസം ശോഭ കുംട്ടിക്കാനയിലെ വീട്ടിലെത്തിയതോടെയാണ് വീടിന്റെ പിറക് വശത്തുള്ള ശൗചലായത്തിന്റെ ടാങ്കിലെ സ്ലാബ്ബ് അടര്‍ത്തി മാറ്റിയ നിലയിലും കുഴി മണ്ണിട്ട് നികത്തിയ നിലയിലും കണ്ടത്. ഇന്നലെ രാവിലെ ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി ശോഭ പരാതി നല്‍കി. പോലീസും നാട്ടുകാരും മണ്ണ് നീക്കി പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ സ്ലാബ്ബ് നീക്കി മണ്ണിട്ട് മൂടിയ സംഭവത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. ദൃശ്യം സിനിമക്ക് സമാനമായി പല കൊലപാതക വാര്‍ത്തകളും വാര്‍ത്താ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കെ സെപ്റ്റിക് ടാങ്ക് മണ്ണിട്ട് മൂടിയതെന്തിന് എന്നത് ഇപ്പോഴും നാട്ടുകാരില്‍ ദുരൂഹതയുണ്ടാക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
septic tank of vaccant house was found to be heaped with soil

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്