നടനെതിരേ വധശ്രമത്തിനും കേസ്; കസ്റ്റഡിയില്‍ കടുത്ത പീഡനം, പോലീസ് കുടുങ്ങും!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കോഴിക്കോട്: സിനിമാ മേഖലിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കുറച്ച് കാലമായി പുറത്ത് വരുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടു, നടന്‍ ദിലീപ് അറസ്റ്റിലായി, മറ്റു പലരും അറസ്റ്റിലാകുമെന്ന വിവരങ്ങള്‍... തുടങ്ങി നിരവധി കാര്യങ്ങളാല്‍ സംഭവ ബഹുലമായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍. അതിനിടെ എം80 മൂസയിലെ താരം അതുല്‍ ശ്രീവ അറസ്റ്റിലായ വാര്‍ത്തയും പുറത്തുവന്നു.

എന്താണ് അതുല്‍ ശ്രീവയുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് വ്യക്തമല്ല. പോലീസ് പറഞ്ഞത് ഒന്ന്. നടന്റെ നാട്ടുകാരും ബന്ധുക്കളും പറഞ്ഞത് മറ്റൊന്ന്. ഇപ്പോള്‍ നടനും പറയുന്നു പോലീസ് തന്നെ കുടുക്കിയതാണെന്ന്. വരും ദിവസങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനാണിപ്പോള്‍ വഴി തെളിയുന്നത്.

മര്‍ദ്ദിച്ച് പണം തട്ടി

മര്‍ദ്ദിച്ച് പണം തട്ടി

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് പണം തട്ടിയെന്ന പരതായിലാണ് എം80 മൂസയിലെ റിസ്‌വാന്‍ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന അതുല്‍ ശ്രീവയെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന് അതുല്‍ ശ്രീവ പറയുന്നു.

കടുത്ത പീഡനം

കടുത്ത പീഡനം

നിരപരാധിയായ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അതുല്‍ശ്രീവ പറയുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് വിദ്യാര്‍ഥിയാണ് ഈ നടന്‍.

വധശ്രമത്തിനു കേസ്

വധശ്രമത്തിനു കേസ്

വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അതുലിനെതിരേ കേസെടുത്തത്. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ നടനെ റിമാന്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണെന്ന് അതുല്‍ പറയുന്നു.

നടന് മര്‍ദ്ദനമേറ്റു

നടന് മര്‍ദ്ദനമേറ്റു

ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് പണം അപഹരിച്ചെന്നാണ് അതുല്‍ശ്രീവക്കെതിരേയുള്ള പരാതി. ജൂനിയര്‍ വിദ്യാര്‍ഥി പോലീസ് ഉദ്യോഗസ്ഥന്റെ മകനായിരുന്നു. യഥാര്‍ഥത്തില്‍ ഈ വിദ്യാര്‍ഥി തന്നെയാണ് മര്‍ദ്ദിച്ചതെന്ന് അതുല്‍ ശ്രീവ പറയുന്നു.

തന്റെ കൈ ഒടിഞ്ഞു

തന്റെ കൈ ഒടിഞ്ഞു

മര്‍ദ്ദനത്തില്‍ തന്റെ കൈ ഒടിഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എന്നിട്ടും പോലീസ് കേസെടുത്തത് തനിക്കെതിരേയാണ്. താന്‍ നല്‍കിയ പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ല-അതുല്‍ പറയുന്നു.

മാനസികമായി പീഡിപ്പിച്ചു

മാനസികമായി പീഡിപ്പിച്ചു

പോലീസ് സ്‌റ്റേഷനില്‍ തന്നെ മാനസികമായി പീഡിപ്പിച്ചു. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകളാണ് വന്നത്. പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കുമെന്നും അതുല്‍ പറഞ്ഞു.

ഗുണ്ടാ സംഘത്തിലെ കണ്ണി

ഗുണ്ടാ സംഘത്തിലെ കണ്ണി

എം80 മൂസ എന്ന ജനപ്രിയ സീരയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അതുല്‍ ശ്രീവ. ഇയാള്‍ ഗുണ്ടാ സംഘത്തിലെ കണ്ണിയാണെന്നാണ് പോലീസ് പറഞ്ഞത്. യുവ നടനെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്ന് പുറത്തുവന്നത്. കഴിഞ്ഞ മാസം 22നായിരുന്നു അറസ്റ്റ്.

കസബ പോലീസ്

കസബ പോലീസ്

പിടിച്ചുപറി, വധശ്രമം തുടങ്ങി ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. രണ്ട് വിദ്യാര്‍ഥികളെ വ്യത്യസ്ത സമയങ്ങളില്‍ ആക്രമിച്ച കേസിലെ പ്രതിയാണ് അതുല്‍ ശ്രീവയെന്ന് പോലീസ് പറയുന്നു. ഇയാളുടെ ഗുണ്ടാ സംഘത്തെ കുറിച്ച വിവരങ്ങളും പോലീസ് സൂചിപ്പിച്ചു.

കുരുക്ഷേത്ര എന്ന ഗുണ്ടകള്‍

കുരുക്ഷേത്ര എന്ന ഗുണ്ടകള്‍

പേരാമ്പ്ര സ്വദേശിയാണ് അതുല്‍ ശ്രീവ. കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഈ സംഘത്തിന്റെ പരിപാടിയത്രെ. പണം നല്‍കാത്തവരെ മര്‍ദ്ദിച്ച സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് അതുല്‍ശ്രീവ.

English summary
Serial Actor Athul Sreeva against police
Please Wait while comments are loading...