കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ നടന്‍ ശരത് കുമാര്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: യുവ നടന്‍ ശരത് കുമാര്‍(23) കൊല്ലത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. കൊല്ലം പാരിപ്പള്ളിക്ക് സമീപം മൈലക്കാട്ട് വച്ചാണ് അപകടം സംഭവിച്ചത്.

ശരത് കുമാറിന്റെ ബൈക്ക് ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ ആറ് മണിക്ക് സീരിയല്‍ ചിത്രീകരണത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ശരത്തിന്റെ ബൈക്ക് നിയന്ത്രണം തെറ്റി ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

<strong>Read More: കാത്തിരുന്നത് സിനിമ, പക്ഷേ വിളിച്ചത് മരണം... ശരത് കുമാര്‍ യാത്രയായി</strong>Read More: കാത്തിരുന്നത് സിനിമ, പക്ഷേ വിളിച്ചത് മരണം... ശരത് കുമാര്‍ യാത്രയായി

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഓട്ടോഗ്രാഫ്, ചന്ദനമഴ, സരയു എന്നിവയാണ് ശരത് അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രധാന സീരിയലുകള്‍. രാജസേനന്‍ സംവിധാനം ചെയ്ത കൃഷ്ണകൃപാസാഗരത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

പാരിപ്പള്ളി കിഴക്കനേലയില്‍ ശശിമന്ദിരത്തില്‍ ശശി കുമാറിന്റേയും തങ്കച്ചിയുടേയും മകനാണ് ശരത്. അനിയന്‍ ശ്രീകുമാര്‍.

ഓട്ടോഗ്രാഫ്

ഓട്ടോഗ്രാഫ്

പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ഓട്ടോഗ്രാഫ് എന്ന സീരിയല്‍ ആയിരുന്നു ശരത് കുമാറിനെ ശ്രദ്ധേയനാക്കിയത്.

ഫൈവ് ഫിംഗേഴ്‌സിലെ രാഹുല്‍

ഫൈവ് ഫിംഗേഴ്‌സിലെ രാഹുല്‍

ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാങിനെ കേന്ദ്രീകരിച്ചാണ് ഓട്ടോഗ്രാഫിന്റെ കഥ പുരോഗമിക്കുന്നത്. ഈ ഗ്യാങ്ങിലെ രാഹുല്‍ എന്ന കഥാപാത്രത്തെയാണ് രാഹുല്‍ അവതരിപ്പിച്ചിരുന്നത്.

ചന്ദനമഴയില്‍

ചന്ദനമഴയില്‍

ചന്ദനമഴ എന്ന സീരിയലില്‍ ആദര്‍ശ് എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചിരുന്നത്്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണിത്.

പാതി വില്ലന്‍

പാതി വില്ലന്‍

അല്‍പം വില്ലന്‍ സ്വഭാവമുള്ളതായിരുന്നു ചന്ദന മഴയിലെ കഥാപാത്രം.

സരയൂ

സരയൂ

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സരയു എന്ന സീരിയലിലും ശരത് പ്രധാന വേഷം ചെയ്യുന്നുണ്ട്. ബൈജു ദേവരാജ് ആണ് ഈ സീരിയലിന്റെ സംവിധായകന്‍.

ഞെട്ടിത്തരിച്ച് സീരിയല്‍ ലോകം

ഞെട്ടിത്തരിച്ച് സീരിയല്‍ ലോകം

ശരത് കുമാറിന്റെ മരണം ഞെട്ടലോടെയാണ് സീരിയല്‍ മേഖലയിലെ സഹപ്രവര്‍ത്തര്‍ കേട്ടത്.

English summary
Serial actor Sarath Kumar died in accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X