കൊച്ചിയില്‍ നടിയ്ക്കുണ്ടായതുപോലെ തനിക്കും സംഭവിച്ചു... സീരിയല്‍ നടി ദിവ്യയുടെ വെളിപ്പെടുത്തല്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ഇപ്പോഴു കേരള മനസ്സാക്ഷിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ജനപ്രിയ താരം ദിലീപിനെ ആ കേസില്‍ അറസ്റ്റ് ചെയ്യുക കൂടി ചെയ്തപ്പോള്‍ കേരളം ശരിക്കും ഞെട്ടി.

ഇത്തരത്തിലുള്ള അനുഭവങ്ങള്‍ സിനിമ, സീരിയല്‍ രംഗത്തെ ഒട്ടേറെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പലരും അക്കാര്യം തുറന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ മറ്റ് ചിലര്‍ ഇപ്പോഴെങ്കിലും അത്തരം അനുഭവങ്ങള്‍ പുറത്ത് പറയാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു എന്നതും ആശാവഹമാണ്.

ഏറ്റവും ഒടുവില്‍ സീരിയല്‍ താരമായ ദിവ്യ വിശ്വനാഥ് ആണ് അത്തരം ഒരു അനുഭവം തുറന്ന് പറഞ്ഞിരിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഇത് പറഞ്ഞത്.

ദിവ്യ വിശ്വനാഥ്

ദിവ്യ വിശ്വനാഥ്

സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തയാണ് ദിവ്യ വിശ്വനാഥ്. സിനിമയില്‍ മാത്രമല്ല, സീരിയലിലും സ്ത്രീകള്‍ അത്രകണ്ട് സുരക്ഷിതരല്ല എന്നാണ് ദിവ്യയുടെ അനുഭവം വ്യക്തമാക്കുന്നത്.

ആ സംഭവം

ആ സംഭവം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ദിവ്യ പറയുന്നുണ്ട്. ആ സംഭവം തന്നെ വല്ലാതെ അസ്വസ്ഥയാക്കി എന്നാണ് ദിവ്യ പറയുന്നത്.

സമാനമായ അനുഭവം

സമാനമായ അനുഭവം

കൊച്ചിയില്‍ നടിയ്ക്കുണ്ടായതിന് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് എന്നാണ് ദിവ്യ വിശ്വനാഥ് വെളിപ്പെടുത്തുന്നത്. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ അവര്‍ പുറത്ത് വിട്ടിട്ടില്ല.

എന്ത് ചെയ്തു?

എന്ത് ചെയ്തു?

അത്തരം ഒരു അനുഭവം ഉണ്ടായപ്പോള്‍ കണ്ണും കെട്ടി നോക്കി നില്‍ക്കുകയായിരുന്നില്ല ദിവ്യ ചെയ്തത്. അതി ശക്തമായി അതിനെ ചെറുത്തു. പിന്നീട് ആ പ്രോജക്ടില്‍ നിന്ന് തന്നെ മാറി നില്‍ക്കുകയും ചെയ്തു.

ആര്, എങ്ങനെ, എപ്പോള്‍

ആര്, എങ്ങനെ, എപ്പോള്‍

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് ദിവ്യ പറയുന്നില്ല. എവിടെ വച്ചാണ് സംഭവിച്ചത് എന്നോ ആരാണ് അതിന് പിന്നില്‍ എന്നോ വെളിപ്പെടുത്താന്‍ നടി തയ്യാറല്ല.

ജനപ്രിയ നടി

ജനപ്രിയ നടി

സീരിയല്‍ രംഗത്തെ ജനപ്രിയ താരങ്ങളില്‍ ഒരാളാണ് ദിവ്യ വിശ്വനാഥ്. അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയവയാണ് ദിവ്യ വിശ്വനാഥിനെ ഏറെ പ്രസിദ്ധയാക്കിയത്.

സീരിയല്‍ സൂപ്പര്‍ സ്റ്റാര്‍

സീരിയല്‍ സൂപ്പര്‍ സ്റ്റാര്‍

സീരിയല്‍ രംഗത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവും പലരും ദിവ്യ വിശ്വനാഥിന് ചാര്‍ച്ചിക്കൊടുക്കാറുണ്ട്. സ്ത്രീധനം എന്ന സീരിയലിലൂടെ ആയിരുന്നു ദിവ്യ ഏറെ ജനപ്രീതി സ്വന്തമാക്കിയത്.

എല്ലായിടത്തും എന്നതുപോലെ

എല്ലായിടത്തും എന്നതുപോലെ

എല്ലാ മേഖലയിലും മോശം സ്വഭാവക്കാര്‍ ഉണ്ടാകുമല്ലോ... അതുപോലെ സീരിയല്‍ രംഗത്തും ഉണ്ട് എന്നാണ് ദിവ്യ വിശ്വനാഥ് പറയുന്നത്.

കൂടുതല്‍ ശ്രദ്ധ

കൂടുതല്‍ ശ്രദ്ധ

അന്നത്തെ ആ സംഭവത്തിന് ശേഷം ദിവ്യ സ്വന്തം കാര്യങ്ങളില്‍ കുറച്ച് കൂടി ശ്രദ്ധാലുവായിട്ടുണ്ടത്രെ. ഒറ്റയ്ക്ക് പോകുമ്പോഴും മറ്റും 'ഒരു എക്‌സ്ട്രാ കെയര്‍' എടുക്കും എന്നാണ് ദിവ്യ അഭിമുഖത്തില്‍ പറയുന്നത്.

കേരളത്തിലെ സ്ഥിതി

കേരളത്തിലെ സ്ഥിതി

കേരളത്തില്‍ സ്ത്രീ സുരക്ഷയെ പറ്റിയുള്ള ചര്‍ച്ചകള്‍ ഇടയ്ക്കിടെ ഉയര്‍ന്ന് വരാറുണ്ട്. സൗമ്യ വധക്കേസിന്റെ സമയത്തും പിന്നീട് ജിഷ കൊലക്കേസിന്റെ കാലത്തും അത് ശക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ത്രീ സുരക്ഷാ ചര്‍ച്ചകള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ചൂടുപിടിക്കുകയാണ്.

English summary
Serial Actress says she also faced similar experience as the cinema actress faced.
Please Wait while comments are loading...