Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓക്‌സിമീറ്ററില്‍ റീഡിംഗ് 90ല്‍ താഴെ, ആ അബദ്ധം കാരണം മരണത്തെ മുഖാമുഖം കണ്ടെന്ന് ബീന ആന്റണി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു നടി ബീന ആന്റണി. തനിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് എങ്ങനെയെന്ന് അവര്‍ വെളിപ്പെടുത്തുകയാണ്. തനിക്ക് രോഗത്തെ ഗൗരവത്തെ കാണുന്നതില്‍ വീഴ്ച്ച വന്നുവെന്ന് ബീന പറയുന്നു. ആരോഗ്യനില മോശമായിട്ടും ആശുപത്രിയിലേക്ക് പോകാതെ താന്‍ വീട്ടില്‍ തന്നെ ഇരുന്നത് വലിയ അബദ്ധമാണെന്നും ബീന പറഞ്ഞു. നേരത്തെ ബീനയുടെ ഭര്‍ത്താവ് മനോജ് തന്റെ ഭാര്യയുടെ നില അതീവ ഗുരുതരമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

രോഗമുക്തി നേടിയെന്ന് നടി

രോഗമുക്തി നേടിയെന്ന് നടി

താന്‍ രോഗമുക്തി നേടിയത് രണ്ട് ദിവസം മുമ്പാണ്. വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. എല്ലാവരോടും ഒരുപാട് നന്ദി. സത്യം പറഞ്ഞാല്‍ വല്ലാത്തൊരു അവസ്ഥയായിരുന്നു. ശ്വാസമൊക്കെ ഇപ്പോള്‍ നന്നായി എടുക്കാനാവും. ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചതല്ല ഇത്. ഇതുവരെ പറഞ്ഞ് കേട്ട അറിവാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അതും അനുഭവിച്ച് അറിഞ്ഞു. ഞാനൊരിക്കലും ഇത്രയും നാള് ആശുപത്രിയില്‍ കിടന്നിട്ടില്ല.

എറണാകുളത്ത് നിന്ന്....

എറണാകുളത്ത് നിന്ന്....

പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് ഞാന്‍ എറണാകുളത്തായിരുന്നു. അവിടെ ജോലി ചെയ്യുമ്പോഴായിരുന്നു എനിക്ക് കൊവിഡ് ബാധിക്കുന്നത്. തളര്‍ച്ച തോന്നിയിരുന്നു. അപ്പോള്‍ തനിക്ക് എനിക്ക് കാര്യം മനസ്സിലായി. വീട്ടിലിരുന്ന് വിശ്രമിക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. അതോടെ ഞാന്‍ ആറേഴ് ദിവസം വീട്ടില്‍ തന്നെ ഇരുന്നു. വിശ്രമം കൊണ്ട് മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എന്റെ പനി വീട്ടുമാറുണ്ടായിരുന്നില്ല.

അത് അബദ്ധമായിരുന്നു

അത് അബദ്ധമായിരുന്നു

ആശുപത്രിയിലേക്ക് പോകേണ്ടി എന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ ആ ഒരു തീരുമാനം വലിയ തെറ്റായിപ്പോയി. പനി വിട്ടുമാറുന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകണമെന്ന് ബന്ധുക്കളും തന്നെ നിര്‍ബന്ധിച്ചിരുന്നു. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷന്‍ വരെ റെഡിയാക്കിയിരുന്നു. എന്നാല്‍ എനിക്ക് പോകാന്‍ മടിയായിരുന്നു. അതൊക്കെ ശരിക്കും വലിയ പ്രശ്‌നങ്ങളാണ് എനിക്ക് ഉണ്ടാക്കിയത്.

ഓക്‌സിമീറ്റര്‍ റീഡിംഗ്....

ഓക്‌സിമീറ്റര്‍ റീഡിംഗ്....

ഞാന്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കാറുണ്ടായിരുന്നു. അതിലെ റീഡിംഗ് 90ല്‍ താഴെയെത്തി ഒരവസരത്തില്‍, ശ്വാസം കിട്ടാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഒരു സ്‌റ്റെപ്പ് വെച്ചാല്‍ പോലും തളര്‍ന്ന് പോകുന്ന അവസ്ഥ. അതിന് ശേഷമാണ് ഇഎംസി ആശുപത്രിയിലെ എന്നെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരും നഴ്‌സുമാരും നല്ല കെയര്‍ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഒരിക്കല്‍ പോലും ഞാന്‍ ആശുപത്രിയില്‍ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടേയില്ല.

മരണത്തെ മുഖാമുഖം കണ്ടു

മരണത്തെ മുഖാമുഖം കണ്ടു

ആശുപത്രിയിലെത്തിയ ആദ്യ ദിവസം തന്നെ ഞാന്‍ മരണത്തെ മുഖാമുഖം കണ്ടു. ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടായി. രണ്ട് ദിവസത്തോളം ഓക്‌സിജന്‍ മാസ്‌ക് ധരിച്ചാണ് മുന്നോട്ട് പോയത്. ഇതിനിടെ ന്യൂമോണിയയും വന്നു. ആരും പക്ഷേ ഇക്കാര്യം പറഞ്ഞില്ല. ഭര്‍ത്താവ് മനോജ് തന്നെ ധൈര്യമാണ് എല്ലാത്തിനും സഹായകരമായത്. എല്ലാവരും എന്നെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ആ സമയത്ത് കഴിഞ്ഞെന്നും ബീന ആന്റണി പറഞ്ഞു.

താരസംഘടനയുടെ സഹായം

താരസംഘടനയുടെ സഹായം

ജീവിതം കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാവര്‍ക്കും പ്രയാസപ്പെട്ടതാണ്. ഈ സമയത്ത് അമ്മയെന്ന താര സംഘടന നല്‍കിയ സഹായം വളരെ വലുതാണ്. അസുഖബാധിതയായ ഉടന്‍ ഇടവേള ബാബുവിനെ വിളിച്ചു. ലാലേട്ടന്റെയും മമ്മൂക്കയുടെയും മെസേജ് വന്നു. ഒരുപാട് ധൈര്യം അവര്‍ നല്‍കി. ആശുപത്രിയില്‍ വലിയൊരു തുകയായിരുന്നു. അമ്മയുടെ മെഡിം ക്ലെയിം ഉള്ളതിനാല്‍ കൈയ്യില്‍ നിന്ന് ചെറിയ തുകയേ പോയിട്ടുള്ളൂ. ആദ്യമായിട്ടാണ് ഞാന്‍ ഈ തുക ഉപയോഗിക്കുന്നത്. അമ്മ കൂടെയുണ്ടായിരുന്നത് എന്തുമാത്രം സഹായകരമായിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലായത്.

Recommended Video

cmsvideo
    Actress Beena Manoj tested positive | Oneindia Malayalam
    ഒരുപാട് പേര്‍ വിളിച്ചു

    ഒരുപാട് പേര്‍ വിളിച്ചു

    പല നടന്മാരും നടിമാരും വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു. സുരേഷ് ഗോപി, സിദ്ദിഖ്, പാര്‍വതി, ഹരിശ്രീ അശോകന്‍, എങ്ങനെ ഒരുപാട് പേര്‍. ഇപ്പോല്‍ ഒരാഴ്ച്ച ഹോം ക്വാറന്റീനിലാണ്. അതുകഴിഞ്ഞ് എല്ലാവരെയും കാണണം. ആശുപത്രിയില്‍ വെച്ച് രണ്ട് ദിവസം കൊണ്ട് ഓക്‌സിജന്‍ മാസ്‌ക് മാറ്റാന്‍ കഴിഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ആശുപത്രിയിലെ ജീവനക്കാരോട് നന്ദി പറയുന്നു. അവരുടെ കുടുംബങ്ങള്‍ക്കും നല്ലത് നടക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും ബീന ആന്റണി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+