Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുധാകരന്‍ ആളെക്കൊന്നും പൈസയുണ്ടാക്കുന്നയാള്‍'

കണ്ണൂര്‍: കെ സുധാകരനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റ് കെ രാമകൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ രഹസ്യ ക്യാമറ ഓപ്പറേഷനിലാണ് രാമകൃഷ്ണന്‍ സുധാകരനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചകാര്യം പുറത്തായത്.

പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് കെ സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സുധാകരന്‍ പലരേയും കൊന്ന്, പണണുണ്ടാക്കിയിട്ടുണ്ടെന്നും കെ രാമകൃഷ്ണന്‍ ആരോപിക്കുന്നു.

K Sudhakaran

കച്ചവട ബന്ധമാണ് എപി അബ്ദുള്ളക്കുട്ടിയെ സിപിഎമ്മില്‍ നിന്ന് സുധാകരന്‍ കോണ്‍ഗ്രസില്‍ എത്തിച്ചതിന് പിന്നിലെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. തനിക്ക് കിട്ടേണ്ട സീറ്റായിരുന്നു അബ്ദുള്ളക്കുട്ടിക്ക് കൊടുത്തത്. ഇതിന് വന്‍തുക സുധാകരന്‍ അബ്ദുള്ളക്കുട്ടിയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. ഇപ്പോഴും അബ്ദുള്ളക്കുട്ടിയുടെ കയ്യില്‍ നിന്ന് സുധാകരന്‍ പൈസ വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും രാമകൃഷ്മന്‍ ആരോപിച്ചു.

സുധാകരന് മണലിന്റെ ബിസിനസുണ്ട്. ബ്ലേഡ് മാഫിയ ആണ്. ഏജന്റുകളെ വച്ചല്ല, നേരിട്ടാണ് ഇടപാടുകള്‍ എന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. അന്യ പാര്‍ട്ടികളിലെ ക്രിമിനലുകളുമായി അടുത്ത ബന്ധം സുധാകരന്‍ സൂക്ഷിക്കുന്നുണ്ട്.

സുധാകരനെതിരെ പല തവണ പരാതി പറഞ്ഞിട്ടും നേതൃത്വം പരിഗണിച്ചില്ല. പാര്‍ട്ടി നേതൃത്വത്തിന് സുധാകരനെ ഭയമാണ്. പഴയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടും ഇപ്പോഴത്തെ പ്രസിഡന്റ് വിഎം സുധാരനോടും ഇക്കാര്യങ്ങള്‍ അറിയിച്ചതാണ്. നടപടിയെടുക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായില്ലെന്നും രാമകൃഷ്ണന്‍ പറയുന്നു.

ഈ തിരഞ്ഞെടുപ്പില്‍ സുധാകരന്‍ കണ്ണൂര്‍ മണ്ഡലത്തില്‍ പരാജയപ്പെടുമെന്നും രാമകൃഷ്ണന്‍ പ്രവചിക്കുന്നു. കഴിഞ്ഞ തവണ ജയിച്ചതിന് ശേഷം പലയിടത്തും സുധാകരന്‍ പോയിട്ടുപോലും ഇല്ലെന്നും രാമകൃഷ്ണന്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+