ഉമ്മന്‍ ചാണ്ടിയ്ക്ക് നല്‍കിയത് ശ്രീധരന്‍ നായരുടെ പണമെന്ന് സരിത... തെളിവുണ്ട്
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സരിത എസ് നായര്‍ വീണ്ടും സോളാര്‍ കമ്മീഷനില്‍. തന്റെ യഥാര്‍ത്ഥ പേര് ലക്ഷ്മി എന്നല്ല, സരിത എന്നാണെന്ന കാര്യം ഉമ്മന്‍ ചാണ്ടിയ്ക്ക് അറിയാമായിരുന്നു എന്നാണ് സരിത പറഞ്ഞത്.
മുഖ്യമന്ത്രിയ്ക്ക് 1.9 കോടി രൂപ നല്‍കി എന്നാണ് കഴിഞ്ഞ ദിവസം സരിത ആരോപിച്ചിരുന്നത്. ക്വാറി ഉടമ ശ്രീധരന്‍ നായരില്‍ നിന്ന് കൈപ്പറ്റിയ പണത്തിന്റെ ഒരു പങ്കും കൂടി ചേര്‍ത്താണ് മുഖ്യമന്ത്രിയ്ക്കുള്ള പണം കൊടുത്തത് എന്നാണ് സരിത കമ്മീഷന് മുന്നില്‍ പറഞ്ഞത്.

ഇതിന് തെളിവുണ്ടെന്നാണ് സരിതയുടെ വാദം. പെരുമ്പാവൂര്‍ പോലീസിന്റെ കൈവശം ഇതിന്റെ ബാങ്ക് വിവരങ്ങള്‍ ഉണ്ടെന്നും സരിത കമ്മീഷനെ ബോധിപ്പിച്ചു.
മുഖ്യമന്ത്രിയ്ക്ക് തന്റെ പൂര്‍വ്വകാലത്തെ കുറിച്ച് നന്നായി അറിയാമെന്നും സരിത വ്യക്തമാക്കി. സോളാര്‍ കേസില്‍ സരിത അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് അവരുടെ പേര് മനസ്സിലായത് എന്നാണ് ഉമ്മന്‍ ചാണ്ടി ഇത്ര നാളും പറഞ്ഞിരുന്നത്.
ക്ലിഫ് ഹൗസിലേയ്ക്ക് പലതവണ വിളിച്ചതായും സരിത വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് നേതാക്കളേയും മന്ത്രിമാരേയും എംഎല്‍എമാരേയും ഒട്ടേറെ തവണ വിളിച്ചതിനെ കുറിച്ചും സരിത കമ്മീഷന് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications