കേരള ബജറ്റ് ജനങ്ങൾക്ക് ഇരുട്ടടിയാകും; നികുതി വർധിക്കും, മിസോറാം ലോട്ടറി അനുവദിക്കില്ലെന്നും മന്ത്രി

  • By: Desk
Subscribe to Oneindia Malayalam
cmsvideo
നികുതി വർധിക്കും / കേരള ബജറ്റ് ജനങ്ങൾക്ക് ഇരുട്ടടിയാകും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ സേവന നികുതികൾ വർധിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. നികുതി പിരിക്കാൻ ചെലവാക്കുന്നതിന്റഎ നാലിൽ ഒന്നുപോലും ഇപ്പോൾ ലഭിക്കുന്നില്ല. അതുകൊണ്ട തന്നെ സേവന നിരക്കകുകൾക്ക് മാറ്റമുണ്ടാകണമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

ഇക്കാര്യങ്ങൾ ബജറ്റിൽ പരിഗണിക്കും, ഇത്തരം കാര്യങ്ങളിൽ സമവായമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മിസോറാം ലോട്ടറി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെല്ലാം മാര്‍ഗങ്ങളിലൂടെ ഇതിനെ തടയാന്‍ സാധിക്കുമോ ആ മാര്‍ഗങ്ങളെല്ലാം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില ഏജന്റുമാരുടെ കളി

ചില ഏജന്റുമാരുടെ കളി

മിസോറാം ലോട്ടറികൾ കേരളത്തിലെത്താൻ കാരണം ചില ഏജന്റുമാരാണ്. അത്തരം ഏജന്റുമാർക്ക് കേരള ഭാഗ്യക്കുറിയിൽ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനമാണ് ബിജെപി ഉന്നയിച്ചത്. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്നായാരുന്നു ഇത്രനാളും തോമസ് എസക് പറഞ്ഞു നടന്നിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പു കേടും അമിതമായ കടം വാങ്ങലുമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് ബിജെപിയുടെ വാദം.

തോമസ് ഐസക്ക് മാപ്പ് പറയണം

തോമസ് ഐസക്ക് മാപ്പ് പറയണം

കേന്ദ്രത്തില്‍ നിന്ന് കടം വാങ്ങി ചെലവഴിക്കാതെ വീണ്ടും കടം വാങ്ങുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ചെയ്തു വന്നിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് നമ്മുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ചുരുക്കം. ഈ സാഹചര്യത്തില്‍ മന്ത്രി മാപ്പു പറയണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടിരുന്നത്.

പുതിയ ധനമന്ത്രിയെ നിയമിക്കണം

പുതിയ ധനമന്ത്രിയെ നിയമിക്കണം

ജനങ്ങളെ ഇളക്കി വിട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കലാപത്തിനാണ് മന്ത്രി ശ്രമിച്ചത്. ഇത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും എംഎസ് കുമാര്‍ പറഞ്ഞിരുന്നു. വകുപ്പിനെ നേര്‍വഴിക്ക് നയിക്കാന്‍ കഴിവില്ലെന്ന് തെളിയിച്ച മന്ത്രിയെ പുറത്താക്കി പുതിയ ധനമന്ത്രിയെ നിയമിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വരെ ബിജെപി വിമർശിച്ചിരുന്നു.

ധവളപത്രം പുറത്തിറക്കണം

ധവളപത്രം പുറത്തിറക്കണം

സംസ്ഥാനത്തിന്റെ ധനസ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും എംഎസ് കുമാർ ആവശ്യപ്പെട്ടിരുന്നു. ഏറെ കൊട്ടിഘോഷിച്ച് രൂപീകരിച്ച കിഫ്ബി പരാജയമാണെന്ന് ഉടന്‍ തന്നെ തോമസ് ഐസക് സമ്മതിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസക്കിന് ഈ പദവിൽ തുടാൻ അർഹതയില്ല എന്ന് ബിജെപി ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ബജറ്റിൽ നികുതികൾ വർധിപ്പിക്കുമെന്ന് ധനകാര്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഇത് ബിജെപി ഒരു രാഷ്ട്രീയ ആയുധമായെടുക്കാൻ സാധ്യതയുണ്ട്.

English summary
Service Tax may increase says Finance Minister Thomas Issac

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്