കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയ വർഗീസിന് തിരിച്ചടി; അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യോഗ്യത ഇല്ലെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാൻ ആകില്ലെന്ന് ഹൈക്കോടതി. യുജിസി നിഷ്കർഷിക്കുന്ന അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്നും ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

hhh-1668681499.jpg -P

പ്രിയ വർഗീസിന്റെ അയോഗ്യതകൾ എണ്ണി പറഞ്ഞ് കൊണ്ടായിരുന്നു ഹൈക്കോടതി വിധി. അസി പ്രഫസർ തസ്തികയിൽ ആവശ്യമായ കാലം പ്രവർത്തിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരള ഭാഷ ഇൻസ്റ്റിട്യൂട്ടിലെ പ്രവർത്തിപരിചയം അസിസ്റ്റന്റ് പ്രൊഫസറിന് തുല്യമെന്ന പ്രിയ വർഗീസിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ക്ലാസിൽ പോയി കുട്ടികളെ പഠിപ്പിക്കുന്നതാണ് അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കൂ. പിഎച്ച്ഡി ഗവേഷണം നടന്നപ്പോൾ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണകാലം ഡപ്യൂട്ടേഷനിലാണ്. ഇതും അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ല. ഗവേഷണകാലം പൂർണമായി ഗവേഷണത്തിന് വിനിയോഗിച്ചെന്ന് പ്രിയ സമ്മതിച്ചിട്ടുണ്ട്. സ്റ്റുഡന്റ് സർവീസ് ഡയറക്ടർ കാലയളവും അധ്യാപന പരിചയമാകില്ല.

അസോ.പ്രൊഫസര്‍ നിയമനത്തിന് നിഷ്കര്‍ഷിക്കപ്പെട്ട യോഗ്യതയോടൊപ്പം അധ്യാപന പരിചയം കൂടി വേണം എന്ന് പറയുമ്പോൾ യോഗ്യത നേടിയ ശേഷമുള്ള അധ്യാപന പരിചയത്തെ ആണ് ഉദ്ദേശിക്കുന്നത്.യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അക്കാദമിക് സ്കോർ കുറഞ്ഞ പ്രിയയ്ക്ക് നിയമനം നൽകിയ നടപടിയിൽ സെലക്ഷൻ കമ്മിറ്റിയേയും കോടതി രൂക്ഷമായി വിമർശിച്ചു.

അധ്യാപന തൊഴിലിന്റെ മഹത്വത്തെ കുറിച്ചും കോടതി പരാമർശിച്ചു. അധ്യാപകർ രാഷ്ട്ര നിർമ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണമെന്നും കോടതി പറഞ്ഞു. അസോസിയേറ്റ് പ്രൊഫസർ എന്നത് ഉന്നത സ്ഥാനമാണ്. അതിന്റേതായ ഗൗരവത്തിലാകണം നിയമനമെന്നും വാദത്തിനിടെ കോടതി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രിയ വർഗീസ് ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തിനെതിരേയും ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തി. കഴിഞ്ഞ ദിവസം നടത്തിയ കുഴിവെട്ട് പരമാർശം ഓർക്കുന്നില്ലെന്ന പറഞ്ഞ കോടതി തങ്ങളും എൻ എസ് എസിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

പ്രിയാ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ സ്കറിയായണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് സര്‍വ്വകലാശാല നിശ്ചയിച്ച വിദഗ്ദ്ധ സമിതി ഓണ്‍ലൈനായി അഭിമുഖം നടത്തി പ്രിയ വർഗീസിനെ നിയമിച്ചത്. നിയമനത്തിന് അഭിമുഖത്തില്‍ പരിഗണിച്ച ആറ് പേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്നു പ്രിയ വര്‍ഗീസ്. റിസര്‍ച്ച് സ്‌കോറില്‍ രണ്ടാം റാങ്കുകാരനായിരുന്നു ജോസഫ്. അദ്ദേഹത്തിന് 651 മാർക്കുണ്ടായിരുന്നു. പ്രിയയ്ക്ക് ലഭിച്ചത് 156 മാർക്കായിരുന്നു. എന്നാൽ റാങ്ക് ലിസ്റ്റിൽ പ്രിയയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

English summary
Set Back For Priya Varghese; High Court says no eligibility to be appointed as Associate Professor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X