• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സേവാഭാരതി ചെങ്ങന്നൂരിലെത്തിച്ച ജലശുദ്ധീകരണ പ്ലാന്‍റ്! തെളിവ് സഹിതം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

  • By Desk

മഹാപ്രളയം കേരളത്തിന്‍റെ പ്രാണനെടുക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ് സോഷ്യല്‍ മീഡിയിയിലെ വെരിഫൈഡ് അക്കൗണ്ടിലൂടെയുള്ള സേവാഭാരതിയുടേയും ആര്‍എസ്എസിന്‍റെ വ്യാജ പ്രചാരണങ്ങള്‍. പല തരത്തിലുള്ള വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സ്വയം സേവകര്‍ കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് സഹായിക്കുന്നെന്നും കാണിച്ച് പച്ച കള്ളങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു.

പ്രളയം: ജലാശയങ്ങളില്‍ എത്തിയത് 20 ലക്ഷത്തോളം വിദേശ മത്സ്യങ്ങള്‍!! നിരോധിച്ച ആഫ്രിക്കന്‍ മുഷിയും

എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം സോഷ്യല്‍ മീഡിയ അപ്പോള്‍ തന്നെ പൊളിച്ച് കൈയ്യില്‍ കൊടുത്തിരുന്നു. എന്നാല്‍ വീണ്ടും വ്യാജ വാര്‍ത്തയുമായി എത്തിയ സേവാഭാരതിക്ക് തെളിവ് സഹിതം എട്ടിന്‍റെ പണി കൊടുത്തിരിക്കുകയയാണ് ചെങ്ങന്നൂരുകാരും സോഷ്യല്‍ മീഡിയയും.

വ്യജാപ്രചാരണം

വ്യജാപ്രചാരണം

ഒരാഴ്ച മുന്‍പ് ഗുജറാത്തില്‍ നിന്ന് സെന്‍ട്രേല്‍ സാള്‍ട്ട് ആന്‍റ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഞ്ചരിക്കുന്ന ജല ശുദ്ധകരണ വാഹനം തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇത് പിന്നീട് ചെങ്ങന്നൂരിലേക്ക് കൊണ്ടുവന്നു. എന്നാല്‍ ചെങ്ങന്നൂരില്‍ എത്തിയ വാഹനം സേവാഭാരതിയുടേതാണെന്ന പേരിലായിരുന്നു ഇക്കൂട്ടര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

പൊളിച്ചടുക്കി

പൊളിച്ചടുക്കി

എബിവിപി നേതാവ് കെകെ മനോജ് ഉള്‍പ്പെടെയുള്ളവര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാത്ത മാധ്യമങ്ങളേയും ബിജെപിക്കാര്‍ കണക്കിന് കുറ്റം പറഞ്ഞു. ഒപ്പം കേരളത്തിന് വേണ്ടി രാപ്പകല്‍ അധ്വാനിച്ച സേവാഭാരതി പ്രവര്‍ത്തകരെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നുവരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.എന്നാല്‍ സംഭവത്തിന്‍റെ സത്യാവസ്ഥ വിവരിച്ച് ചെങ്ങന്നൂരുകാര്‍ തന്നെ രംഗത്തെത്തി

ലഭിച്ച സഹായം

ലഭിച്ച സഹായം

ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ശാസ്ത്ര വ്യവസായ സാങ്കേതിക ഗവേഷണ സമിതികളില്‍ നിന്ന് കേരളത്തിന്‍റെ അഭ്യര്‍ത്ഥനമാനിച്ച് ലഭിച്ച വാഹനമാണിതെന്ന് വ്യക്തമാക്കി ആശിഷ് ജോ അമ്പാട്ട് എന്നയാള്‍ സംഭവത്തിന്‍റെ സത്യാവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പോസ്റ്റ് ഇങ്ങനെ

വ്യാപക പ്രചാരണം

വ്യാപക പ്രചാരണം

ഗുജറാത്തിൽ നിന്നും സേവാഭാരതിയുടെ നേതൃത്വത്തിൽ കൂറ്റൻ മൊബൈൽ ജലശുദ്ധീകരണ പ്ലാന്റ് ചെങ്ങന്നൂരിൽ പത്ത് ദിവസമായി എത്തി ചേർന്നു പ്രവർത്തിക്കുന്നു എന്ന വ്യാജ അവകാശവാദത്തിലുള്ള പോസ്റ്റുകളും ചില ചിത്രങ്ങളും സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായി പ്രചരിക്കുന്നത് കാണുക ഉണ്ടായി.

നിരവധി ഷെയറുകള്‍

നിരവധി ഷെയറുകള്‍

കെ.കെ മനോജ് എന്ന സംഘപരിവാർ അനുകൂല ഫേസ്‌ബുക്ക് അകൗണ്ടിൽ 7 മണിക്കൂർ മുൻപ് മാത്രം വന്ന ഇത്തരം ഒരു പോസ്റ്റിനു മൂവായിരത്തിനു അടുത്ത് ലൈക്കുകളും നാലായിരത്തി അറുനൂറോളം ഷെയറുകളും ലഭിക്കുകയുണ്ടായി. സമാനമായ അനേകം അകൗണ്ടുകളിൽ ഇത് സ്വതന്ത്രമായി പോസ്റ്റ് ചെയ്യപ്പെട്ടുകയും ഷെയർ ചെയ്യപ്പെട്ടുകയും ചെയ്യന്നുണ്ട്. ഇതിനു ഒപ്പം സഞ്ചരിക്കുന്ന ജലശുദ്ധിക്കരണികളുടെ ചിത്രങ്ങളുമുണ്ട്.

സേവാഭാരതിയുടെ ശ്രമങ്ങള്‍

സേവാഭാരതിയുടെ ശ്രമങ്ങള്‍

ആർ.എസ്.എസിന്റെ സേവനവിഭാഗമാണ് സേവാഭാരതി. കേരളത്തിൽ വന്നുചേർന്ന പ്രളയ ദുരന്തത്തിൽ തങ്ങൾ സഹായിക്കുന്നു എന്നു സ്ഥാപിക്കുവാൻ മുൻപ് ഗുജറാത്ത് പ്രളയത്തിൽ നിന്നുള്ള ചിത്രങ്ങളും, മറ്റിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും കൃത്രിമായി ഉപയോഗിച്ചതും, കേരളത്തിനു പ്രളയക്കെടുതിയിൽ സഹായം നൽകുവാൻ എന്ന പേരിൽ സൈറ്റിൽ പരസ്യം നൽകുകയും പണം സംഭാവന നൽകുമ്പോൾ അങ്ങനെ ഒരു പ്രത്യേക ഓപ്‌ഷൻ അപ്രത്യക്ഷമാക്കുന്നതുമായ വിധം തങ്ങളുടെ വെബ്‌സൈറ്റ് ക്രമീകരണം ചെയ്തത് ഉൾപ്പെടെ 'കൈ നനയാതെ മീൻ പിടിക്കാനുള്ള' സേവാഭാരതിയുടെ പല ദുഷ്ശ്രമങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വെളിച്ചത്തിൽ വന്നിരുന്നു.

യാഥാര്‍ത്ഥ്യം

യാഥാര്‍ത്ഥ്യം

സംഘാ-പ്രോപ്പഗാണ്ടിസ്റ്റുകളുടെ ഈ പോസ്റ്റിനു ഒപ്പം നൽകിയിക്കുന് ജലശുദ്ധിക്കരണി ബസുകളെ ശ്രദ്ധിച്ചു നോക്കിയാൽ "भारत सरकार" ( ഭാരത് സർക്കാർ ) എന്നു കാണാവുന്നതാണ്.ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി എന്ന Council of Scientific & Industrial Research (CSIR)യിന്റെ കീഴിലുള്ള
CSMCRI യിന്റെ സഞ്ചരിക്കുന്ന ജലശുദ്ധീക്കരണ സംവിധാനങ്ങളുടെ ചിത്രങ്ങൾ ആണിവ യദാർത്ഥത്തിൽ.

സഹായം

സഹായം

ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്ററിററൂട്ട് ഫോർ ഇൻറർ ഡിസിപ്ളിനറി സയൻസ് അൻഡ് ടെക്നോളജിയുടെ ( CSIR-NIIST) ഡയറക്ടർ ഡോ.അജയ്‌ഘോഷിന്റെ നേതൃത്വത്തിൽ NIISTയിലെ സ്റ്റാഫും വിദ്യാർത്ഥികളും പ്രളയക്കെടുതിയൽ ആയിരുന്നവർക്കു സഹായാസ്‌തങ്ങളായി എത്തിയിരുന്നു. ഇദ്ദേഹം രാജ്യത്തിൽ മറ്റിടങ്ങളിൽ ഉള്ള CSIR സ്ഥാപനങ്ങളിൽ നിന്നുള്ള സഹായങ്ങളും അഭ്യർത്ഥിക്കുകയും അതിൻപ്രകാരം നമ്മൾക്ക് രാജ്യത്തിൽ ആകമാനമുള്ള സി. എസ്. ഐ. ആർ കേന്ദ്രങ്ങളിൽ നിന്നുള്ള സഹായങ്ങള് ലഭിക്കുന്നുമുണ്ട്.

സഞ്ചരിക്കുന്ന ജലശുദ്ധിക്കരണികള്‍

സഞ്ചരിക്കുന്ന ജലശുദ്ധിക്കരണികള്‍


ജവഹർലാൽ നെഹ്‌റുവിനാൽ സ്ഥാപിതമായ ഗുജറാത്തിൽ ഭാവനഗറിലെ Central Salt and Marine Chemicals Research Institute ( CSMCRI) എന്ന സി. എസ്. ഐ. ആർ കേന്ദ്രത്തിൽ നിന്ന് കേരളത്തിനാവശ്യ പിന്തുണയായി എത്തിയതാണ് ഈ സഞ്ചരിക്കുന്ന ജലശുദ്ധിക്കരണിക്കൾ.
1954യിൽ ഈ സ്ഥാപനത്തിന്റെ ഉത്ഘാടനം നടത്തുന്ന നെഹ്‌റുവിന്റെ ചിത്രവും ഒപ്പം ചേർക്കുന്നു.

 പ്രവര്‍ത്തനം

പ്രവര്‍ത്തനം

CSMCRI യിന്റെ ഈ സംവിധാനത്തെ കുറിച്ചുള്ള വിശദീകരണം സ്ഥാപന ഡയറക്‌ടർ ഡോ. ആമിതാവ് ദാസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
The CSMCRI, a laboratory of the Council of Scientific and Industrial Research (CSIR), designed and developed this innovative water purification plant on wheels that is most suitable for mitigating acute drinking water problems during natural calamities.

ചെങ്ങന്നൂരില്‍

ചെങ്ങന്നൂരില്‍

മണിക്കൂറിൽ 3000 മുതൽ 4000 ലിറ്റർ വരെ ശുദ്ധജലം നല്കാൻ ഇതിലെ സാങ്കേതിക വിദ്യക്ക് സാധിക്കുന്നതാണ്. ഭാവനഗറിൽ നിന്നും തിരുവനന്തപുരം NIIST യിലും അവിടെനിന്ന് ഉള്ള നിർദ്ദേശം പ്രകാരം വെള്ളപൊക്കം ഏറ്റവുമധികം അപകടം വിതച്ച ചെങ്ങനൂർ മേഖലയിലും ആയി ഈ മൊബൈൽ ശുദ്ധിക്കരണിക്കൾ പ്രവർത്തിച്ചു പോകുന്നു.

വ്യാജ അവകാശവാദങ്ങള്‍

ഇന്ത്യൻ സർക്കാരിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതികളിൽ നിന്ന് നാം അഭ്യർഥിച്ച പ്രകാരം ലഭിക്കുന്ന സഹായാസ്‌തങ്ങളെ സംഘപരിവാറിന്റെയും അവരുടെ സഖ്യ സംഘടകളുടെയും ആണെന്ന് വിധത്തിൽ വ്യാജ അവകാശവാദങ്ങൾ നടത്തുന്നതു അതീവ അപലപിയമായും ജാഗത്രയോട് കൂടിയും മാത്രേ കാണുവാൻ സാധിക്കുക ഉള്ളൂ. ഒരു വശത്ത് കൂടി കേരളത്തിനു എതിരെ വിദ്വേഷപ്രചാരം നടത്തുകയും മറുവശത്ത് കൂടി അവർ ഒരിക്കലും ചെയ്യാത്ത സഹായങ്ങളെ തങ്ങളുടെ ആയി വ്യാജമായി ചിത്രീകരിക്കുകയും ആണ് സംഘാ-പ്രോപ്പഗാണ്ടിസ്റ്റുകൾ ചെയ്യുന്നത്.

#SanghLies #KeralaHoaxBurst #Keralaflood

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ചിമ്പുവിനെതിരെ പരാതി! നാലാഴ്ചയ്ക്കുള്ളില്‍ 85.50 ലക്ഷം രൂപ പിഴ അടയ്ക്കണം! തുകയടച്ചില്ലേങ്കില്‍ ജപ്തി

കൂടുതൽ fake വാർത്തകൾView All

English summary
sevabharathi bus at chengannur this is the truth

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more