ഡെപ്യൂട്ടി കമ്മീഷണറെ വീഴ്ത്തി ഏഴു വയസ്സുകാരന്‍!! യതീഷ് ചന്ദ്രയ്ക്ക് രക്ഷയില്ല!! ശരിക്കും പെട്ടു....

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: പുതുവൈപ്പ് സമരക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര ഇത്തവണ ശരിക്കും കുടുങ്ങി. ഏഴു വയസ്സുകാരന്റെ മൊഴിയാണ് ഡിസിപിയെ വെട്ടിലാക്കിയത്. സമരക്കാരെയും തന്നെയും മാതാപിതാക്കളെയും സഹോദരനെയുമെല്ലാം യതീഷ് ചന്ദ്ര മര്‍ദ്ദിച്ചതായി ഏഴു വയസ്സുകാരന്‍ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ വെട്ടിത്തുറന്ന് പറയുകയായിരുന്നു. പോലീസ് സമരക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്ന ഡിസിപിയുടെ മുന്‍ വാദമാണ് ഇതോടെ പൊളിഞ്ഞത്.

കമ്മീഷണറെ കുടുക്കിയ മിടുക്കന്‍

കമ്മീഷണറെ കുടുക്കിയ മിടുക്കന്‍

അലനെന്ന മിടുക്കനാണ് ഇത്തവണ യതീഷ് ചന്ദ്രയെ കുരുക്കിലാക്കിയത്. മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങില്‍ ഈ അങ്കിളാണ് തങ്ങളെ തല്ലിയതെന്ന് ഡിസിപിയെ ചൂണ്ടിക്കാട്ടി അലന്‍ വിളിച്ചുപറയുകയായിരുന്നു.

ഗൗരവമായെടുത്തു

ഗൗരവമായെടുത്തു

അലന്‍ പറഞ്ഞക് ഗൗരവമായി തന്നെയാണ് മനുഷ്യാവകാശ കമ്മീഷന്‍ എടുത്തത്. കുട്ടികളുടെ മൊഴിക്ക് നല്‍കേണ്ട പ്രാധാന്യം കമ്മീഷന്‍ നല്‍കുന്നതോടെ യതീഷ് ചന്ദ്രയുടെ നില പരുങ്ങലിലാവും.

സാധാരണ ചെയ്യാറുള്ളത്

സാധാരണ ചെയ്യാറുള്ളത്

കുട്ടികള്‍ സാക്ഷികളാവുന്ന കേസുകളില്‍ അവരെ വീണ്ടും വിസ്തരിക്കുകയും കുട്ടിയുടെ ഐക്യു പരിശോധന നടത്തുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ അലന്റെ കാര്യത്തില്‍ അതുണ്ടാവില്ല. കാരണം മാതാപിതാക്കളോടൊപ്പം അലന്‍ നില്‍ക്കുന്ന വീഡിയോ ലഭ്യമാണെന്നതാണ്.

വീണ്ടും സംസാരിച്ചേക്കും

വീണ്ടും സംസാരിച്ചേക്കും

അലനുമായി മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും സംസാരിച്ചേക്കുമെന്നാണ് വിവരം. അലന്റെ മൊഴിയില്‍ യതീഷ് ചന്ദ്രയ്ക്കും പോലീസിനുമെതിരേ നടപടിയെടുക്കാന്‍ സാധ്യത കൂടുതലാണ്.

യതീഷ് ചന്ദ്രയുടെ വാദം

യതീഷ് ചന്ദ്രയുടെ വാദം

ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും മിതമായ ബലപ്രയോഗം മാത്രമാണ് അന്ന് ഉണ്ടായതെന്നുമാണ് യതീഷ് ചന്ദ്ര കമ്മീഷന് മുമ്പാകെ വാദിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സന്തോഷം മാത്രമാണെന്നും ചിരിയോടെയാണ് അവര്‍ നില്‍ക്കുന്നതെന്നും അന്നത്തെ വീഡിയോ കാണിച്ച് ഡിസിപി ചൂണ്ടിക്കാട്ടി. എന്നാല്‍ പുതുവൈപ്പില്‍ നിന്നെത്തിയവര്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.

കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കും

കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കും

ഹാജരാക്കപ്പെട്ട പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളുടെ ആധികാരികതയില്‍ ഇരുവിഭാഗവും പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്നു കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചുകഴിഞ്ഞു. സപ്തംബറില്‍ കേസ് വീണ്ടും പരിഗണിക്കും.

English summary
Puthuvype lathicharge: Seven year old boy's statement against dcp
Please Wait while comments are loading...