കേരളത്തെ ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുന്നത് ആരെ സഹായിക്കാന്‍; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിപക്ഷം കേരളത്തെ ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുന്നത് ആരെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു.
ഉത്തരേന്ത്യയിലെ ചില സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളത്തിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്നാണ് ആരോപണം. കേരളീയ സമൂഹത്തെ അറിയാതെ നടത്തിയിട്ടുള്ള ഈ പരാമര്‍ശം ആരെ വെള്ളപൂശാനുള്ളതാണെന്നത് പ്രമേതവതാരകന്‍ തന്നെ ആലോചിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുറ്റ്യാടിയില്‍ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോണ്‍ എംഎല്‍എ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പ്രമേയവതാരകന്‍ 2021 ആഗസ്റ്റ് വരെയുള്ള കണക്കായ 9,594 മാത്രം പറയുന്നത് കണ്ടു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. എന്നാല്‍, ഇതുകൊണ്ട് സര്‍ക്കാര്‍ തൃപ്തരല്ല. ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത ഒരു സമൂഹം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് ഉതകുന്ന ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്.

അതിനായുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുമുണ്ട്. പ്രമേയാവതാരകന്‍ സൂചിപ്പിച്ച എല്ലാ സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുകയും ആവശ്യമായ വകുപ്പുകള്‍ ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ പ്രതികള്‍ക്കും നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, പോക്‌സോ നിയമത്തിലെയും, പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ ക്രൈം. 754/2021 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് നാല് പ്രതികളെയും 20.10.2021 ല്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച കൂടുതല്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

മലപ്പുറം കോട്ടൂക്കര സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്രൈം.770/21 ആയി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുത്ത് മലപ്പുറം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി ഒബ്സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ച് വരുന്നു. തിരുവനന്തപുരം വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് സംബന്ധിച്ച് കജഇ യിലെയും ജഛഇടഛ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം വിതുര പോലീസ് സ്റ്റേഷനില്‍ ക്രൈം. 1845/2021 ആയി 25.10.2021 ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 ലും സമാന സംഭവം ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്.

കോട്ടയ്ക്കല്‍ സ്വദേശിനിയായ 17 വയസ്സുള്ള പെണ്‍കുട്ടി പീഡനത്തിനു ശേഷം പ്രസവിക്കാനിടയായ സംഭവത്തിലും ക്രൈം. 494/2021 ആയി കേസ് രജിസ്റ്റര്‍ ചെയ്യുകയും കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്. കോട്ടയം കുറിച്ചി സ്വദേശിയായ വ്യക്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ ക്രൈം. 1660/2021 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നുണ്ട്. പീഡനത്തിന് ഉത്തരവാദിയായ പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്.

കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം. 409/2021 ആയി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിച്ചിട്ടുള്ളതാണ്. കൊല്ലം കരിക്കോട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് കലര്‍ന്ന ദ്രാവകം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ചെയ്ത സംഭവത്തില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ 09.09.2021 ല്‍ ക്രൈം. 574/2021 ആയി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലൈംഗികാതിക്രമങ്ങളുടെയും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് വസ്തുത. വനിതകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കായി 2016 ല്‍ 15,114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020 ല്‍ ഇതിന്റെ എണ്ണം 12,659 ആയി ചുരുങ്ങി. ബലാത്സംഗ കേസുകളുടെ എണ്ണം 2017 ല്‍ 2,003 എണ്ണമുണ്ടായിരുന്നത് 2020 ല്‍ 1,880 ആയി കുറഞ്ഞു. മറ്റു പീഡന കേസുകള്‍ 2017 ല്‍ 4,413 ആയിരുന്നത് 2020 ല്‍ 3,890 ആയി കുറഞ്ഞു. സ്ത്രീധന പീഡനത്തെതുടര്‍ന്നുള്ള മരണം 2017 ല്‍ 12 ആയിരുന്നത് 2020 ല്‍ 6 ആയി കുറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications