എബിവിപി പ്രവര്‍ത്തകനെ തല്ലിചതച്ചു കല്ലുകൊണ്ട് തലയിലിടിച്ചു, എസ്എഫ്‌ഐയുടെ ക്രൂരത പോലീസിന് മുന്നില്‍!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

കൊല്ലം: എബിവിപി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കൊല്ലത്ത് വെച്ചാണ് സംഭവം നടന്നത്. എബിവിപി പ്രവര്‍ത്തകനായ അജിത്തിന്റെ തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. ഇയാള്‍ തല പൊട്ടിയിട്ടുണ്ട്. അജിത്തിനെ സാരമായ പരിക്കുകളോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം പോലീസിന്റെ മുന്നില്‍ വച്ചാണ് സംഭവം നടന്നതെന്നത് ഗൗരവം വര്‍ധിക്കുന്നു. എന്നാല്‍ ഇതുവരെ സംഭവത്തില്‍ കേസെടുത്തിട്ടില്ല. അജിത്തിനെ സംരക്ഷിക്കാന്‍ സ്വന്തം സംഘടയിലുള്ളവരും കാര്യമായി എത്തിയില്ല എന്നതും ചര്‍ച്ചയായിട്ടുണ്ട്.

നിയമവിദ്യാര്‍ത്ഥി

നിയമവിദ്യാര്‍ത്ഥി

കൊല്ലം എസ്എന്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിയാണ് അജിത്ത്. കോളേജില്‍ എബിവിപി യൂണിറ്റ് രൂപീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവിടെ അക്രമമുണ്ടായത്. രാവിലെ മുതല്‍ ഇവിടെ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പോലീസിനും കിട്ടി

പോലീസിനും കിട്ടി

കോളേജിലെ അക്രമം തടയാനെത്തിയ പോലീസിനെതിരെയും എസ്എഫ്‌ഐ അക്രമം അഴിച്ചുവിട്ടു. ഇതിനിടെ എസ്‌ഐക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. ഇവരെ വിട്ടുകൊടുക്കണമെന്നാവശ്യവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തുകയും ചെയ്തു.

പരാതി നല്‍കാനെത്തി

പരാതി നല്‍കാനെത്തി

കോളേജില്‍ നേരത്തെ നടന്ന അതിക്രമത്തെ കുറിച്ച് പരാതി നല്‍കാന്‍ ഈ സമയത്താണ് അജിത്തും മറ്റൊരു പ്രവര്‍ത്തകനും കൂടി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇതോടെ ഇവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അജിത്തിനെ പ്രത്യേകം തിരഞ്ഞു പിടിച്ചായിരുന്നു മര്‍ദനം

ക്രൂരമായി തല്ലി

ക്രൂരമായി തല്ലി

അജിത്തിനെ ക്രൂരമായിട്ടാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിയത്. ദേഷ്യം തീരാതെ ഇവര്‍ അജിത്തിനെ തല കല്ലുകൊണ്ട് അടിച്ച് പൊട്ടിക്കുകയും ചെയ്തു. തല പൊട്ടി ചോര വാര്‍ന്നിട്ടും പോലീസുകാര്‍ ഇയാളെ ശ്രദ്ധിച്ചില്ലെന്നാണ് ആരോപണം.

വാഹനവും കൊടുത്തില്ല

വാഹനവും കൊടുത്തില്ല

അജിത്തിന് സാരമായി പരിക്കേറ്റിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ല. ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം ചോദിച്ചിട്ടും പോലീസുകാര്‍ വിട്ട് നല്‍കിയില്ല. ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ ബൈക്കിലാണ് ആശുപത്രിയിലെത്തിച്ചത്. പോലീസിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് അജിത്ത്.

കേസ് എടുത്തില്ല

കേസ് എടുത്തില്ല

കണ്‍മുന്നില്‍ നടന്ന ആക്രമണമായതിനാല്‍ പോലീസിന് സ്വമേധയാ കേസെടുക്കാവുന്ന സംഭവമാണിത്. എന്നാല്‍ ഇതുവരെ ആര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവത്തില്‍ പോലീസിന്റെ അനാസ്ഥ വന്‍ ചര്‍ച്ചയായിട്ടുണ്ട്. വിഷയത്തില്‍ പ്രതികരിക്കാനും പോലീസ് തയ്യാറായിട്ടില്ല.

'തല്ലാൻ തീരുമാനിച്ചാൽ ക്ലാസിനകത്ത് കയറിയും തല്ലും'; നേതാവ് തന്നെ പറയുന്നു എസ്എഫ്ഐ ഇങ്ങനാണെന്ന്....

സൗദിയില്‍ കോടീശ്വരന്‍മാര്‍ ഇല്ല; പുതിയ പട്ടികയില്‍ എല്ലാവരും പുറത്ത്, ബിന്‍ തലാല്‍ പാപ്പരായോ?

ഹാദിയയും ഷെഫിനും ഒന്നിച്ചു; വിടില്ലെന്ന് അശോകന്‍; തീവ്രവാദി തന്നെ!! തട്ടിക്കൂട്ട് കല്യാണം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sfi attack abvp worker infront of police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്